കോച്ച് റെനി കൊച്ചിയിൽ
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ റെനി മ്യൂലൻറ്റീന് ഹോം ഗ്രൗണ്ടിൽ ആരാധകരുടെ സ്വീകരണം. തിങ്കളാഴ്ച വൈകീട്ട് 6.30നാണ് മ്യൂലന്സ്റ്റീന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പരിശീലകനായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കൊച്ചിയിലെത്തിയത്. സ്വാഗതഗാനം ആലപിച്ചും അഭിവാദ്യമര്‍പ്പിച്ച് ബാനർ ഉയര്‍ത്തിയുമായിരുന്നു ആരാധകരുടെ വരവേൽപ്. സ്വീകരണത്തില്‍ സന്തോഷമുണ്ടെന്നും ടീമിന് ഇങ്ങനെയുള്ള ആരാധകര്‍ ഉള്ളതില്‍ അഭിമാനം തോന്നുന്നെന്നും മ്യൂലന്സ്റ്റീന് പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന പ്ലയര്‍ ഡ്രാഫ്റ്റിനുശേഷം മുംബൈയില്‍നിന്ന് നേരിട്ടാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ബ്ലാസ്റ്റേഴ്സിെൻറ ഹോം ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇന്ന് സന്ദര്‍ശിച്ചേക്കും. ഒക്ടോബറില്‍ നടക്കുന്ന അണ്ടർ-17 ലോകകപ്പിന് നവീകരണ പ്രവര്‍ത്തനങ്ങളിലാണ് സ്റ്റേഡിയം. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മാധ്യമ പ്രവര്‍ത്തകരെയും കോച്ച് കാണുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.