ഇംഗ്ലണ്ട്-കൊളംബിയ മത്സരം പുനഃപരിശോധിക്കണം; ഫിഫക്ക് രണ്ടര ലക്ഷം പേർ ഒപ്പുവെച്ച പരാതി
text_fieldsമോസ്കോ: ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ള പ്രീക്വാർട്ടർ മത്സരം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കൊളംബിയൻ ആരാധകർ. ഇതുമായി ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം ആരാധകർ ഒപ്പുവെച്ച പരാതിയുമായി ഫിഫയെ സമീപിക്കാനൊരുങ്ങുകയാണ് ആരാധകർ.
മത്സരത്തിൽ റഫറിയെടുത്ത പല തീരുമാനങ്ങളും കൊളംബിയൻ ടീമിനെതിരായിരുന്നുവെന്നും അയാൾ പൂർണ്ണമായും ഇംഗ്ലണ്ടിെൻറ ഭാഗത്ത് നിലകൊണ്ടെന്നും ആരാധകർ ആരോപിക്കുന്നു. മത്സരത്തിലെ പല സംഭവങ്ങളും പുനഃപരിശോധിച്ച് നീതി നടപ്പാക്കണമെന്നും ആരാധകർ ആവശ്യപ്പെട്ടു. അമേരിക്കക്കാരനായ റഫറി മാർക്ക് ഗീഗറും കൊളംബിയൻ താരങ്ങളും മത്സരത്തിലുടനീളം വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. മത്സരത്തിൽ ആറ് കൊളംബിയൻ താരങ്ങൾക്ക് നേരെയാണ് റഫറി മഞ്ഞക്കാർഡ് എടുത്തത്.
റഫറിയാണ് ഇംഗ്ലണ്ടിനെ ക്വാർട്ടറിൽ പ്രവേശിപ്പിച്ചതെന്ന് നേരത്തെ ഫുട്ബാർ ഇതിഹാസം മറഡോണ അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ ഫിഫ കടുത്ത നീരസം പ്രകടിപ്പിക്കുകയുമുണ്ടായി. ഹാരി കെയിൻ എടുത്ത പെനാൽട്ടിയാണ് കൊളംബിയൻ ആരാധകർ പ്രധാനമായും പരിശോധിക്കണമെന്ന് ആവശ്യമുന്നയിക്കുന്നത്. പെനാൽട്ടി ലഭിക്കാനായി ഹാരി മനഃപൂർവ്വം വീണതാണെന്നും ഇത് റഫറി കണ്ട ഭാവം നടിച്ചില്ലെന്നും അവർ പറഞ്ഞു.
അതേസമയം മത്സരത്തിെൻറ ഇഞ്ചുറി ടൈമിൽ കൊളംബിയയുടെ കാർലോസ് ബെക്ക നേടിയ നിർണായക ഗോൾ, മൈതാനിയിൽ മറ്റൊരു പന്ത് ഉള്ളതിനാൽ റഫറി അനുവദിച്ചിരുന്നില്ല. ഇതും പുനഃപരിശോധിക്കണമെന്ന് ആരാധകർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.