കോൺഫെഡറേഷൻസ് കപ്പ്: സെമി കിക്കോഫ്
text_fieldsമോസ്കോ: കോൺഫെഡറേഷൻസ് കപ്പിൽ ഇനി പോയൻറുകളിയില്ല. നിശ്ചിത സമയത്ത് വിജയിക്കുന്നവർ ‘മിനി ലോകകപ്പിെൻറ’ കലാശക്കൊട്ടിലേക്ക് മുന്നേറും. തന്ത്രങ്ങൾ പിഴച്ച് തോൽക്കേണ്ടി വരുന്നവർക്ക് നാട്ടിലേക്ക് ടിക്കറ്റെടുക്കാം. കൂട്ടിയും കുറച്ചുമുള്ള ഗ്രൂപ് മത്സരങ്ങൾക്ക് അവസാനമായി സെമി ആരവങ്ങൾക്ക് വിസിൽ മുഴങ്ങുേമ്പാൾ ആരാധകരുടെ കാത്തിരിപ്പ് അവസാന അങ്കത്തിന് ആരെല്ലാമാണെന്നറിയാനാണ്.
കോൺഫെഡറേഷൻസ് കപ്പ് ആദ്യ സെമി പേരാട്ടത്തിന് വീറും വാശിയും ഒട്ടും കുറയില്ലെന്നുറപ്പാണ്. ലയണൽ മെസ്സിയുടെ അർജൻറീനയെ തട്ടിത്തെറിപ്പിച്ച് ലാറ്റിനമേരിക്കയിൽ നിന്നും വമ്പുകാട്ടിയെത്തിയ ചിലി ഒരുവശത്ത് നിലയുറപ്പിക്കുേമ്പാൾ, ലോകഫുട്ബാളിലെ പകരം വെക്കാനാളില്ലാത്ത ഫുട്ബാൾ മാന്ത്രികൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പടയാണ് എതിരാളികളാവുന്നത്.
ഗ്രൂപ്പ് ‘എ’ ചാമ്പ്യന്മാരായാണ് േപാർചുഗലിെൻറ വരവ്. മൂന്ന് കളിയിൽ രണ്ടെണ്ണത്തിൽ വിജയിച്ചപ്പോൾ, സമനിലയിലായത് മെക്സികോക്കെതിരായ ആദ്യ മത്സരത്തിൽ മാത്രം. എന്നാൽ, ആദ്യ രണ്ടു മത്സരങ്ങളിലെ പിഴവുകൾ പരിഹരിച്ച് മൂന്നാം മത്സരത്തിനിറങ്ങിയ ഫെർണാണ്ടോ സാേൻറാസിെൻറ പറങ്കിപ്പട, ന്യൂസിലൻഡിനെ തകർത്തുവിട്ടത് നാലുഗോളുകൾക്കായിരുന്നു. ചിലിയുടെ വേഗതയാർന്ന ആക്രമണ ഫുട്ബാളിന് അതേനാണയത്തിന് തിരിച്ചടിക്കാനാണ് പോർചുഗലിെൻറ പദ്ധതിയും.
രണ്ടു സമനിലയും ഒരു വിജയവുമായി ഗ്രൂപ് ‘ബി’യിൽ നിന്നും രണ്ടാം സ്ഥാനക്കാരായെത്തിയ ചിലിക്ക് വിശ്വസ്ഥരായ മുന്നേറ്റവും മധ്യനിരയും പ്രതിരോധവും ഉെണ്ടന്നതാണ് പ്രത്യേകത. എന്നാൽ, വിദാൽ-വർഗാസ്-സാഞ്ചസ് എന്ന വി-വി-സി സഖ്യത്തിെൻറ ഫിനിഷിങ് പാടവത്തിന് മൂർച്ച കുറഞ്ഞോ എന്നുവേണം സംശയിക്കാൻ. 2011ൽ സൗഹൃദം കളിച്ചതാണ് ഇവർ തമ്മിൽ നേർക്കുനേരുള്ള ഏക മത്സരം. 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.