കോൺഫെഡറേഷൻസ് കപ്പിൽ ഇന്ന് ചാമ്പ്യൻ പോരാട്ടം
text_fieldsെസൻറ്പീറ്റേഴ്സ്ബർഗ്: കോൺഫെഡറേഷൻസ് കപ്പ് ഫുട്ബാളിൽ ഇന്ന് ലോകചാമ്പ്യന്മാർക്ക് തെക്കനമേരിക്കൻ ജേതാക്കളുടെ വെല്ലുവിളി. ഗ്രൂപ് ‘ബി’യിൽ ആദ്യ കളി ജയിച്ച് മേധാവിത്വം സ്ഥാപിച്ച ജർമനിയും ചിലിയും സെമി ടിക്കറ്റുറപ്പിക്കാൻ മുഖാമുഖം. യുവനിരയുമായെത്തി ആസ്ട്രേലിയയെ 3-2ന് തോൽപിച്ച് ജർമനി തുടക്കം കുറിച്ചെങ്കിലും ലോകചാമ്പ്യന്മാർക്കൊത്തതായിരുന്നു ജയം.
അതേസമയം, കോപ ജേതാക്കളായ ചിലി കാമറൂണിനെ 2-0ത്തിന് തോൽപിച്ചാണ് കുതിപ്പിന് തുടക്കമിട്ടത്. അലക്സിസ് സാഞ്ചസ്, അർതുറോ വിദാൽ, എഡ്വാർഡോ വർഗാസ് തുടങ്ങി സീനിയർ താരങ്ങളുടെ നിരയുമായാണ് ചിലി റഷ്യയിലെത്തിയതെന്നത് ജർമൻ കോച്ച് യൊആഹിം ലോയ്വിന് തലവേദനയാവും. ജർമനിയാവെട്ട യുവസംഘവുമായാണ് ഇവിടെയെത്തിയത്.
ആദ്യ കളിയിൽ തോറ്റ കാമറൂണും ആസ്േട്രലിയയും തമ്മിലാണ് മറ്റൊരു മത്സരം. ഇന്ത്യൻ സമയം രാത്രി 8.30ന് ആരംഭിക്കുന്ന പോരാട്ടത്തിൽ ഇരു ടീമിനും സെമി പ്രതീക്ഷ സജീവമാക്കാൻ ജയം അനിവാര്യമാണ്. അതേസമയം, തോൽക്കുന്നവർ പുറത്താവുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.