കോൺെഫഡറേഷൻ കപ്പിന് ആരവമുയരുന്നു
text_fieldsമോസ്കോ: വൻകര ചാമ്പ്യന്മാരിെല വമ്പന്മാരെ കണ്ടെത്തുന്ന കോൺെഫഡറേഷൻ കപ്പ് ഫുട്ബാൾ ആരവങ്ങൾക്ക് 17ന് റഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽ തുടക്കമാവുേമ്പാൾ ആരാധകർ കാത്തിരിക്കുന്നത് സൂപ്പർ പോരാട്ടങ്ങൾക്ക്. ലോക ജേതാക്കളായ ജർമനിയോ യൂറോപ്പിലെ വമ്പന്മാരായ പോർചുഗലോ അതോ ലാറ്റിനമേരിക്കൻ പടക്കുതിരകളായ ചിലിയാണോ ലോകകപ്പിനു മുന്നോടിയായുള്ള മിനി ലോകകപ്പിൽ മുത്തമിടാൻ പോകുന്നതെന്ന് 15 ദിവസം നീളുന്ന പോരാട്ടരാവിനൊടുവിൽ വിധിനിർണയിക്കപ്പെടും.
ഏഷ്യൻ ചാമ്പ്യന്മാരായ ആസ്ട്രേലിയ, ആഫ്രിക്കൻ വമ്പന്മാരായ കാമറൂൺ, യൂറോപ്പിലെ ഗ്ലാമർ ടീം പോർചുഗൽ, ലാറ്റിനമേരിക്കൻ അതികായകരായ ചിലി, കോൺകകാഫിൽനിന്നുള്ള മെക്സികോ, ഒാഷ്യാനിയയിൽനിന്നുള്ള ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾക്കു പുറമെ ലോക ജേതാക്കളായ ജർമനിയും ആതിഥേയരായ റഷ്യയുമാണ് നേർക്കുനേർ പോരിനെത്തുന്നത്. ‘എ’, ‘ബി’ ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ ഗ്രൂപ് ചാമ്പ്യന്മാരും റണ്ണറപ്പുകളും സെമിയിലേക്ക് കടക്കും. ഗ്രൂപ് ‘എ’യിൽ പോർചുഗൽ, മെക്സികോ, ന്യൂസിലൻഡ്, റഷ്യ എന്നിവർ അണിനിരക്കുേമ്പാൾ, ഗ്രൂപ് ‘ബി’യിൽ ജർമനി, ചിലി, ആസ്ട്രേലിയ, കാമറൂൺ എന്നിവരും മുഖാമുഖം വരും. ആതിഥേയരായ റഷ്യയും ന്യൂസിലൻഡും തമ്മിലാണ് ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.