കോപ അമേരിക്ക: ഖത്തറിനെ വീഴ്ത്തി അർജൻറീന ക്വാർട്ടറിൽ; കൊളംബിയക്ക് മൂന്നാം ജയം
text_fieldsപോർടോ അലെഗ്രെ: ആദ്യ അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തിയശേഷം, അവസാന ബസ് പിടിച്ച് അർജൻറീന കോപ അമേരിക്ക ക്വാർട്ടർ ഫൈനലിന്. ഗ്രൂപ് ‘ബി’യിലെ ലാസ്റ്റ് മാച്ചിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയാണ് അർജൻറീന യുടെ നോക്കൗട്ട് പ്രവേശം. കളിയുടെ നാലാം മിനിറ്റിൽ ലതുറോ മാർടിനസും 82ാം മിനിറ്റിൽ സെർ ജിയോ അഗ്യൂറോയുമാണ് ലാറ്റിനമേരിക്കൻ കരുത്തർക്കായി സ്കോർ ചെയ്തത്. ഗ്രൂപ് റൗണ്ടിൽ ആദ്യ കളിയിൽ കൊളംബിയയോട് തോൽക്കുകയും (2-0) രണ്ടാം അങ്കത്തിൽ പരഗ്വേയോട് സമനില (1-1) പാലിക്കുകയും ചെയ്തതോടെ മൂന്നാം അങ്കം അർജൻറീനക്ക് നിർണായകമായി.
മറ്റൊരു മത്സരത്തിൽ കൊളംബിയ 1-0ത്തിന് പരഗ്വേയെ േതാൽപിച്ച് ഗ്രൂപ് ജേതാക്കളായി. നാലു പോയൻറുമായി അർജൻറീന രണ്ടാമതാണ്. രണ്ടു പോയൻറുള്ള പരഗ്വേക്ക് മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംനേടിയാൽ ക്വാർട്ടറിലെത്താം. ക്വാർട്ടർ ഫൈനലിൽ വെനിസ്വേലയാണ് അർജൻറീനയുടെ എതിരാളി. വെള്ളിയാഴ്ച രാത്രിയാണ് പോരാട്ടം.
സ്കളോണിക്ക് ആശ്വാസംജയം അനിവാര്യമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോയെ െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് കോച്ച് ലയണൽ സ്കളോണി ടീമിനെ ഒരുക്കിയത്. ലയണൽ മെസ്സിക്കൊപ്പം മാർടിനസും സ്ഥാനം നിലനിർത്തി. പന്തുരുണ്ട് മൂന്നാം മിനിറ്റിൽ ഖത്തർ ഡിഫൻഡർ താരിക് സൽമാെൻറ ഹെഡർ ക്ലിയറൻസ് പാളിയേപ്പാൾതന്നെ മാർടിനസ് 12 വാര അകലെനിന്ന് ഉതിർത്ത ഷോട്ട് ഏഷ്യൻ ചാമ്പ്യന്മാരെ വിറപ്പിച്ച് േപാസ്റ്റിനു മുകളിലായി പറന്നു.
നിമിഷങ്ങൾക്കുശേഷം ആദ്യ ഗോളും പിറന്നു. പ്രതിരോധതാരം ബസാം ഹിഷാം ബോക്സിനുള്ളിൽ ക്രോസ് നൽകാൻ കാണിച്ച ധൈര്യം അർജൻറീനക്ക് അവസരമായി. പന്ത് റാഞ്ചിയ മാർടിനസിന് ഞൊടിയിട വേഗത്തിൽ നീട്ടി അടിക്കേണ്ട സമയമേ വേണ്ടിവന്നുള്ളൂ. നാലാം മിനിറ്റിലെ ഗോളിൽ അർജൻറീനക്ക് ലീഡ്. ‘‘ജയം അനിവാര്യമാണെന്ന സമ്മർദത്തിലാണ് കളിച്ചത്. തുടക്കത്തിൽ ഗോൾ പിറന്നത് കളിയെ ശാന്തമായി സമീപിക്കാൻ സഹായിച്ചു’’ -മത്സരശേഷം മാർടിനസ് പറയുന്നു. മെസ്സിക്കും അഗ്യൂറോക്കുമൊപ്പം സ്വതന്ത്രമായി കളിച്ച മാർടിനസായിരുന്നു പിന്നീടുള്ള മിനിറ്റുകളിലും കളി തുറന്നത്. തുടക്കത്തിലെ പ്രഹരത്തിൽ പതറിയ ഖത്തറും തിരിച്ചടി തുടങ്ങി. ഹസൻ ഖാലിദും അക്രം അഫിഫുമായിരുന്നു പ്രത്യാക്രമണത്തിന് നേതൃത്വം നൽകിയത്. ഇതിനിടെ, സ്റ്റാർ സ്ട്രൈക്കർ അൽമോസ് അലി, നികോളസ് ഒടമെൻഡിയും ടഗ്ലിയാഫികോയും ഒരുക്കിയ പൂട്ടിൽ കുരുങ്ങി.
ലയണൽ മെസ്സിയും അഗ്യൂറോയും നടത്തുന്ന ചാട്ടുളി വേഗത്തിലെ നീക്കങ്ങളുടെ മുനയൊടിച്ചാണ് ഖത്തർ പ്രതിരോധിച്ചുനിന്നത്. ഒടുവിൽ 82ാം മിനിറ്റിൽ അഗ്യൂറോ ലീഡ് പിടിച്ചു. മധ്യവരക്കരികെ പൗലോ ഡിബാല മറിച്ചു നൽകിയ പന്തുമായി ഡ്രിബ്ൾ ചെയ്ത് കുതിച്ച അഗ്യൂറോ ബോക്സിനുള്ളിൽ നിറയൊഴിച്ചപ്പോൾ ഡൈവ് ചെയ്ത ഗോളി സാദ് അൽ ഷീബിനും തടയാനായില്ല. പൊരുതി നേടിയ ജയവുമായി അർജൻറീനക്ക് ക്വാർട്ടർ പ്രവേശം.അതേസമയം, നേരത്തെ ക്വാർട്ടറിലെത്തിയ കൊളംബിയ 10 പേരെയും ബെഞ്ചിലിരുത്തി ക്വഡ്രാഡോയെ മാത്രം നിലനിർത്തിയാണ് പരഗ്വേയെ നേരിട്ടത്. 31ാം മിനിറ്റിൽ ഗുസ്താവോ ക്യൂലറിെൻറ ഗോളിലൂടെ വിജയവുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.