യൂറോകപ്പും കോപ്പ അമേരിക്കയും ഈ വർഷമില്ല
text_fieldsലോസന്നെ: ലോകത്തെ ഉലച്ച മഹാമാരിയായ കോവിഡിൽ വീണ് യൂറോകപ്പും കോപ അമേരിക്കയും. ഈ വർഷം യൂറോപ്പിലും തെക്കനമേരിക്കയിലുമായി നടക്കേണ്ട വമ്പൻ ഫുട്ബാൾ പോരാട്ടം ഒരു വ ർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനം. ചൊവ്വാഴ്ച ചേർന്ന യുവേഫയുടെയും തെക്കനമേരി ക്കൻ ഫുട്ബാൾ ഫെഡറേഷെൻറയും അടിയന്തര യോഗമാണ് നിർണായക തീരുമാനമെടുത്തത്.
ജ ൂൺ 12 മുതൽ ജൂൈല 12 വരെ യൂറോപ്പിലെ 12 രാജ്യങ്ങളിലായി നടക്കേണ്ട വൻകരയിലെ 24 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പാണ് 2021ലേക്ക് മാറ്റിയത്. അടുത്ത വർഷം ഇതേ കാലയളവിൽ നിലവിലെ ഫോർമാറ്റിൽ തന്നെ ടൂർണമെൻറ് നടക്കും.
ചൊവ്വാഴ്ച യുവേഫ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ യൂറോപ്പിലെ 55 ദേശീയ ഫെഡറേഷൻ പ്രതിനിധികൾ വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
ലോകമാകെ പടരുന്ന കോവിഡ്-19 രോഗഭീതിയിൽ കായിക മത്സരങ്ങളെല്ലാം തകിടം മറിഞ്ഞതോടെയാണ് ഈ വർഷത്തെ ഏറ്റവും വലിയ ഫുട്ബാൾ മാമാങ്കം മാറ്റിവെക്കേണ്ടി വന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, വിവിധ രാജ്യങ്ങളിലെ ഫുട്ബാൾ ലീഗുകൾ എന്നിവ റദ്ദാക്കിയിരിക്കുകയാണ്.
യൂറോകപ് മാറ്റിവെക്കാനുള്ള തീരുമാനത്തെ ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച് ക്ലബുകളും കളിക്കാരുടെ സംഘടനയായ ഫിഫ്പ്രൊയും സ്വാഗതം ചെയ്തു. 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യൂറോകപ്പ് മാറ്റിവെക്കുന്നത്.
‘രോഗം ഭീതിവിതച്ച് പടരുേമ്പാൾ ഫുട്ബാൾ സമൂഹം ഉത്തരവാദിത്തം കാണിക്കുകയാണ്. ആരാധകരുടെയും കളിക്കാരുടെയും ആരോഗ്യമാണ് പ്രധാനം.
ഈ വർഷംതന്നെ ടൂർണമെൻറ് നടത്തി ആതിഥേയ രാജ്യങ്ങൾക്ക് സമ്മർദം നൽകാനാവില്ല’ -തീരുമാനം അറിയിച്ചുകൊണ്ട് യുവേഫ പ്രസിഡൻറ് അലക്സാണ്ടർ സെഫറിൻ പറഞ്ഞു.
കോപ 2021
സാവോപോളോ: അർജൻറീനയും കൊളംബിയയും സംയുക്ത ആതിഥേയരാവുന്ന കോപ അമേരിക്ക ചാമ്പ്യൻഷിപ് ഒരു വർഷത്തേക്ക് മാറ്റി. തെക്കനമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷനാണ് തീരുമാനമെടുത്തത്. ജൂൺ 11 മുതൽ ജൂലൈ 11 വരെ നടക്കേണ്ട ചാമ്പ്യൻഷിപ് അടുത്ത വർഷം ഇതേ കാലയളവിൽ തന്നെ നടക്കും. 10 തെക്കനമേരിക്കൻ രാജ്യങ്ങളും അതിഥി രാജ്യങ്ങളായ ഖത്തർ, ആസ്ട്രേലിയ എന്നിവരും ഉൾപ്പെടെ 12 ടീമുകളാണ് മാറ്റുരക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവും ഉചിത തീരുമാനം എടുക്കുന്നുവെന്ന് തെക്കനമേരിക്കൻ ഫുട്ബാൾ പ്രസിഡൻറ് അലയാന്ദ്രോ ഡൊമിൻക്വസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.