ഇനി കളിക്കോപ്പ
text_fieldsസേവാപോളോ: ക്രിക്കറ്റ് ഉത്സവത്തിനിടെ ഫുട്ബാൾ ആരാധകർക്ക് ആവേശവുമായി കോപ അമ േരിക്കക്ക് കിക്കോഫ്. ശനിയാഴ്ച ഇന്ത്യയിൽ നേരം പുലരുന്നത്, തെക്കുകിഴക്കൻ ബ്രസീൽ ന ഗരമായ സാവോപോളോയിലെ മൊറുംബി സ്റ്റേഡിയത്തിലെ പുൽമൈതാനത്തിലെ വാർത്തകൾ തേടി യാവും. 46ാമത് കോപ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ഗ്രൂപ് ‘എ’യിൽ ആതിഥേയരായ ബ്രസീലും െബാളീവിയയും നേർക്കുനേർ. ഇന്ത്യൻ സമയം പുലർച്ച ആറിനാണ് കിക്കോഫ്. ഇന്ന് അർധരാത്രി യിൽ ഇതേ ഗ്രൂപ്പിൽ വെനിേസ്വലയും പെറുവും മത്സരിക്കും. തൊട്ടുപിന്നാലെ, നാളെ പുലർച്ചക്ക് ലയണൽ മെസ്സിയുടെ അർജൻറീന കളത്തിലിറങ്ങും. ഹാമിഷ് റോഡ്രിഗസിെൻറ കൊളംബിയയാണ് എതിരാളി.
തുടർച്ചയായി രണ്ടുതവണ കിരീടമണിഞ്ഞ ചിലി വരുംദിനം മൈതാനത്തിറങ്ങും. ലാറ്റിനമേരിക്കൻ ഫുട്ബാൾ ഉത്സവം നഷ്ടമാവുന്നതിെൻറ നിരാശയിലാണ് ഇന്ത്യൻ ആരാധകർ. പ്രമുഖ സ്പോർട്സ് ചാനലുകളുടെ പിന്മാറ്റത്തെ തുടർന്നാണ് കോപ കാഴ്ചയിൽനിന്ന് ഇന്ത്യ പുറത്തായത്.
ബ്രസീൽ
x ബൊളീവിയ
നെയ്മറിെൻറ അസാന്നിധ്യമാണ് ബ്രസീലിലെ വലിയ വാർത്ത. പരിക്കേറ്റ താരം ടീമിന് പുറത്തായതിനു പിന്നാലെ പീഡന ആരോപണത്തിൽ കുരുങ്ങി ആകെ പ്രതിസന്ധിയിലായി. നെയ്മറില്ലെങ്കിലും ആതിഥേയരുടെ കിരീട ഫേവറിറ്റ് സാധ്യതകൾക്ക് കുറവില്ല. ഫിലിപ് കുടീന്യോ, ഗബ്രിയേൽ ജീസസ്, റോബർടോ ഫെർമീന്യോ, ഡേവിഡ് നെറസ്, ഗോളി അലിസൺ, ക്യാപ്റ്റൻ ഡാനി ആൽവസ്, തിയാഗോ സിൽവ എന്നിവർ അണിനിരക്കുന്ന ടീം ടൂർണമെൻറിലെ ശക്തിദുർഗ സംഘമാണ്. മാഞ്ചസ്റ്റർ സിറ്റി ഗോളി എഡേഴ്സൺ, റിച്ചാർലിസൺ എന്നിവർ നയിക്കുന്ന റിസർവ് ബെഞ്ചും എതിരാളികളുടെ മുൻ നിരക്ക് തുല്യം. അതേസമയം, ടൂർണമെൻറിൽ മാറ്റുരക്കുന്ന ടീമുകളിലെ റാങ്കിങ്ങിൽ ഏറ്റവും പിന്നിലാണ് 62ാം സ്ഥാനക്കാരായ ബൊളീവിയ. മൂന്നാം റാങ്കിലുള്ള ബ്രസീലിെനതിരെ അട്ടിമറി സ്വപ്നമില്ലെങ്കിലും എഡ്വേർഡോ വില്ലഗാസിെൻറ ടീം ഒരുകൈനോക്കാനുള്ള തയാറെടുപ്പിലാണ്.
അർജൻറീന x കൊളംബിയ
കോപയിലെ ആദ്യ സൂപ്പർ പോരാട്ടമാവും ലയണൽ മെസ്സിയുടെ അർജൻറീനയും റോഡ്രിഗസും ഫൽകാവോയും നയിക്കുന്ന കൊളംബിയയും തമ്മിലെ അങ്കം. മുൻ പോർചുഗൽ കോച്ചായിരുന്ന കാർലസ് ക്വിറോസിന് കീഴിലാണ് താരനിബിഡമായ കൊളംബിയയുടെ വരവ്. കഴിഞ്ഞ ലോകകപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ വീണ കൊളംബിയ തുടർന്ന് സൗഹൃദ മത്സരങ്ങളിൽ വിജയം ശീലമാക്കിയാണെത്തുന്നത്.
കഴിഞ്ഞ എട്ടു കളിക്കിടെ തോറ്റത് കൊറിയക്കെതിരെ മാത്രം. ലയണൽ സ്കളോണിയും ലയണൽ മെസ്സിയും ഒന്നിച്ച അർജൻറീന പതിവുപോലെ കപ്പ് മോഹിച്ചാണ് ഒരുങ്ങിയത്. പൗലോ ഡിബാല, ഡി മരിയ, അഗ്യൂറോ, ഒടമെൻഡി എന്നിവർക്കൊപ്പം 21കാരൻ ലതു േറാ മാർടിനസിനെ പോലുള്ള പുതുമുഖങ്ങളുമുണ്ട്. ഇരുവരും മുഖാമുഖമെത്തുേമ്പാൾ 1993ലെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കൊളംബിയ 5-0ത്തിന് ജയിച്ച ആവേശപ്പോരാട്ടമാവും ഒാർമയിലെത്തുക. എന്നാൽ, കഴിഞ്ഞ 12 വർഷത്തിനിടെ കൊളംബിയക്ക് അർജൻറീനയെ വീഴ്ത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.