കിങ്സ് ബാഴ്സ തന്നെ; എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് സെവിയ്യയെ തകർത്തു
text_fieldsമഡ്രിഡ്: സ്പാനിഷ് ഫുട്ബാളിലെ ഏറ്റവും കാലപ്പഴക്കമുള്ള പോരാട്ടമായ കോപ ഡെൽ റെയിൽ ബാഴ്സലോണയുടെ 30ാം മുത്തം. അൽഫോൻസോ 13ാമൻ രാജാവിെൻറ കിരീടധാരണ ആഘോഷത്തോടനുബന്ധിച്ച് 1903ൽ കിക്കോഫ് കുറിച്ച ചാമ്പ്യൻഷിപ് കാലംമാറുന്തോറും പരിഷ്കരിക്കപ്പെെട്ടങ്കിലും കറ്റാലന്മാരുടെ മേധാവിത്വത്തിന് ഇളക്കമില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. മഡ്രിഡിൽ നടന്ന കിരീടപ്പോരാട്ടത്തിൽ കരുത്തരായ സെവിയ്യയുടെ വലയിലേക്ക് മറുപടിയില്ലാത്ത അഞ്ച് ഗോളുകൾ അടിച്ചുകയറ്റി ബാഴ്സലോണ വീണ്ടുമൊരിക്കൽ കിരീടമണിഞ്ഞു.
രാജകുടുംബത്തോടുള്ള വീരാരാധനയാണ് കിങ്സ് കപ്പിെൻറ പ്രചോദനം. സ്പാനിഷ് പാരമ്പര്യത്തിെൻറ അടയാളമായ ചാമ്പ്യൻഷിപ്പിൽ വിരുദ്ധചേരി കാറ്റലോണിയയുടെ അഭിമാനമായ ബാഴ്സലോണയാണ് കൂടുതൽ തവണ മുത്തമിട്ടതെന്നത് മറ്റൊരു കൗതുകം. 1910ലാണ് ബാഴ്സ ആദ്യമായി കിങ്സ് കപ്പ് നേടുന്നത്. ഒരു നൂറ്റാണ്ടും കടന്ന ൈജത്രയാത്രക്കൊടുവിൽ ഇപ്പോൾ 30ാം തവണ കിരീടമുയർത്തി.
ഇനിയേസ്റ്റക്കായി
ബാഴ്സ ജഴ്സിയിൽ അവസാന ഫൈനൽ മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ ആെന്ദ്ര ഇനിയെസ്റ്റക്ക് കിങ്സ് കപ്പ് സമ്മാനിച്ച് കൂട്ടുകാർ അവരുടെ സ്വന്തം ‘ഡോണി’െൻറ വിടവാങ്ങൽ അവിസ്മരണീയമാക്കി. മഡ്രിഡിലെ വാന്‍ഡ മെട്രൊപോളിറ്റാനോയില് നടന്ന മത്സരത്തിൽ 5-0ത്തിന് സെവിയ്യയെ തകർത്തപ്പോൾ ഒരു ഗോൾ ഇനിയെസ്റ്റയുടെ ബൂട്ടിൽനിന്നും പിറന്നു. ലൂയി സുവാരസ് രണ്ടും, ലയണൽ മെസ്സി, ഫിലിപ് കുടീന്യോ എന്നിവർ ഒാരോ ഗോളും നേടി.
മത്സരത്തിെൻറ 14ാം മിനിറ്റിൽ കുടീന്യോ നൽകിയ പാസിലൂടെ സുവാരസ് ബാഴ്സക്ക് ആദ്യ ഗോൾ കുറിച്ചു. 31ാം മിനിറ്റില്‍ സെവിയ്യൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ജോര്‍ഡി ആല്‍ബ നൽകിയ ബാക് ഫ്ലിക്ക് മെസ്സി അതി മനോഹരമായി വലയിലെത്തിച്ചു. സീസണിൽ മെസ്സിയുടെ 40ാം ഗോളായിരുന്നു ഇത്.
Cillessen pre-assist
— Videos/Gifs (@buniversalvid) April 21, 2018
Coutinho assist
Suarez goal
Wonderful, wonderful, wonderful.pic.twitter.com/xLVB8k3hM9
ആദ്യ പകുതി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ 40ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റിൽ സുവാരസ് തെൻറ ഇരട്ട ഗോൾ പൂർത്തിയാക്കി. ആദ്യ പകുതിക്ക് അവസാനമായപ്പോൾ ബാഴ്സ 3-0ത്തിന് മുന്നിലായി. 52ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് ഇനിയെസ്റ്റ പോസ്റ്റിെൻറ വലത്തേ മൂലയിലേക്ക് കോരിയിട്ടാണ് ഗോൾ നേട്ടം ആഘോഷിച്ചത്. 69ാം മിനിറ്റിൽ സെവിയ്യ ഡിഫന്‍ഡര്‍ ക്ലെമൻറ് ലെങ്ലെറ്റ് വരുത്തിയ ഹാന്ഡ്ബാളിനെത്തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കുടീന്യോ പട്ടിക പൂർത്തിയാക്കി.
ബാഴ്സയുടെ 30ാം കിരീടത്തിനൊപ്പം തുടർച്ചയായ നാലമേത്തത് എന്ന പ്രത്യേകതയുമുണ്ട്. സീസൺ തുടക്കത്തിൽ പരിശീലകനായി ചുമതലയേറ്റ ഏണസ്റ്റോ വാൽവെർഡക്കും ജനുവരിയിൽ ടീമിനൊപ്പം ചേർന്ന കുടീന്യോക്കും ആദ്യ കിരീടമാണിത്. ലാ ലിഗയിലും കിരീടത്തോടടുത്ത് നിൽക്കുന്ന ബാഴ്സലോണക്ക്, ലീഗ് ജേതാക്കളാകാൻ അടുത്ത ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ഡിപൊർടിവോ ലാ കൊറൂണക്കെതിരായി ജയം നേടിയാൽ മതി. നിലവിൽ ലാ ലിഗയിൽ എട്ടാം സ്ഥാനത്തുള്ള സെവിയ്യയുടെ യൂറോപ്പ ലീഗ് പ്രാതിനിധ്യവും തുലാസിലായ നിലക്ക് കോച്ച് വിൻസെൻസോ മോണ്ടെല്ലോക്കും ചില കളിക്കാർക്കും വൻ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടിവരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.