ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിർത്തിവെച്ചു; ഐ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ
text_fieldsലണ്ടൻ: കോവിഡ് ഭീതി ആഗോള കായികരംഗത്തെ നിശ്ചലമാക്കുന്നു. ലോകത്തെ മുൻനിര ഫുട്ബാൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഏപ്രിൽ മൂന്ന് വരെ മാറ്റിവെച്ചതായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചീഫ് എക്സിക്യുട്ടീവ് റിച്ചാർഡ് മാസ് റ്റേഴ്സ് അറിയിച്ചു. എഫ്.എ കപ്പ് അടക്കമുള്ള ഇംഗ്ലണ്ടിലെ ഫുട്ബാൾ ടൂർണെമൻറുകളെല്ലാം നിർത്തിവെക്കാനാണ് തീരുമാനം.
ഇറ്റാലിയൻ സീരി എ, സ്പാനിഷ് ലാലിഗ, അമേരിക്കൻ സോക്കർ ലീഗ്, ഫ്രഞ്ച് ലീഗ് തുടങ്ങിയവയും കോവിഡ് ഭീതിയെത്തുടർന്ന് പ്രതിസന്ധിയിലാണ്.
ഐ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുമെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചിരുന്നു. ടീം അംഗങ്ങൾ, ടീം ഒഫീഷ്യൽസ്, മാച്ച് റഫറിമാർ, മെഡിക്കൽ സ്റ്റാഫ്, അക്രഡിറ്റഡ് മാധ്യമപ്രവർത്തകർ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാനാകൂ. കൊറോണ ഭീതിയെത്തുടർന്ന് ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.