കോവിഡ് കാരണം ഫുട്ബാൾ മൈതാനങ്ങൾ നിശ്ചലമായിട്ട് ഒരുമാസം
text_fieldsപാരിസ്: നിറഞ്ഞ ഗാലറിക്കും നിലക്കാത്ത ആരവങ്ങൾക്കുമിടയിൽ മൈതാനത്ത് പന്തുരുണ്ടി ട്ട് ഒരു മാസം പിന്നിടുന്നു. ലോകം കോവിഡ് ഭീതിയോടെ വീടുകളിലേക്ക് ഒതുങ്ങുകയും, ആശു പത്രികൾ നിറയുകയും ചെയ്യുേമ്പാൾ കളിമൈതാനങ്ങൾ പ്രേതാലയംപോലെ മൂകസാക്ഷിയാണ്. ക ളിക്കാരും ആരാധകരും കോവിഡിനെ കീഴടക്കാൻ സാമൂഹിക അകലം പാലിച്ച് വീട്ടിലിരിപ്പായി. ഒ രുനൂറ്റാണ്ടിലേറെ കാലത്തിനിടെ രണ്ട് ലോകമഹായുദ്ധങ്ങൾക്ക് ശേഷം ആദ്യമായാവും കായി ക ലോകം നിശ്ചലമാവുന്നത്.
മാർച്ച് 12ന് ഗ്ലാസ്ഗോയിലെ ഇബ്രോക്സ് സ്റ്റേഡിയത ്തിൽ നടന്ന യൂറോപ ലീഗ് മത്സരത്തിൽ റേഞ്ചേഴ്സും ബയർ ലെവർകൂസനും തമ്മിൽ ഏറ്റുമുട്ടിയ മത്സരമായിരുന്നു കാണികളെത്തിയ അവസാനത്തെ കളി. അരലക്ഷത്തിലേറെ പേരായിരുന്നു ഗാലറിയിലെത്തിയത്. അതേ രാത്രിയിൽ യൂറോപ്പിലെ മറ്റ് പല നഗരങ്ങളിലും കളിനടന്നെങ്കിലും എല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു. മറ്റു മത്സരങ്ങൾ മാറ്റിവെച്ചു. ഇറ്റലിയിലും സ്പെയിനിലും കോവിഡ് മരണം പെരുകുന്നതിനിടെയായിരുന്നു ഇത്. പിന്നാലെ, ലോകമെങ്ങും ജാഗ്രതയിലായി. ഫ്രാൻസും, ബ്രിട്ടനും, അമേരിക്കയുമെല്ലാം മരണപ്പട്ടികയിൽ കുതിച്ച് മുന്നേറി. ലോകം ഭീതിയിലായതോടെ കളിക്കളങ്ങൾ അടച്ചുപൂട്ടി.
ബെലാറൂസ് സജീവമാണ്
ബെലാറൂസിൽ മാത്രമാണ് കളി തുടരുന്നത്. രാജ്യത്ത് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഒന്നാം ഡിവിഷൻ വൈശ്യായ ലീഗ് തുടാരാനാണ് തീരുമാനം. ഗാലറിൽ തുറന്നിട്ടിട്ടും കോവിഡ് ഭീതി കാരണം കാണികൾ എത്തുന്നില്ലെന്നതാണ് വസ്തുത.
ബെലാറൂസ് ഫുട്ബാൾ ഫെഡറേഷൻ യൂടൂബ് ചാനലിലൂടെയും ഓൺലൈനിലൂടെയും കളിക്ക് ലോകവ്യാപകമായി കാഴ്ചക്കാർ കൂടിയെന്നതാണ് കൗതുകകരം. ചാമ്പ്യൻസ് ലീഗ് ടീമായ ബാറ്റെ ബോറിസോ ഉൾപ്പെടെയുള്ള ടീമുകളാണ് ഇവിടെ കളിക്കുന്നത്. തെക്കനമേരിക്കയിലും മധ്യഅമേരിക്കയിലും ലീഗ് മത്സരങ്ങൾ നിലച്ചെങ്കിലും നിക്വരാഗ്വയിൽ പ്രീമിയർ ലീഗ് തുടരുന്നുണ്ട്.
ഇനിയെന്ത്?
ഒരു മാസം പിന്നിട്ടിട്ടും അനിശ്ചിതത്വം നിലനിൽക്കുകയാണ്. നിർത്തിവെച്ച ലീഗുകൾ എന്ന് പുനരാരംഭിക്കുമെന്നോ, ഭാവി എന്തെന്നോ നിശ്ചയമില്ല. ഒരാളുടെ ജീവനുപോലും ഭീഷണി നിലനിൽക്കുന്നിടത്തോളം ഒരു കളിയും മത്സരവും ലീഗുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ. പ്രീമിയർ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയൻ സീരി ‘എ’, ജർമൻ ബുണ്ടസ് ലിഗ തുടങ്ങിയവ വൈകിയാലും സീസൺ പൂർത്തിയാക്കുമെന്നാണ് നിലവിലെ ധാരണ. അതേസമയം, കോവിഡ് നിയന്ത്രണാധീനമായില്ലെങ്കിൽ ഗുരുതരമാവും.
കഴിഞ്ഞ ദിവസം മുതൽ യൂറോപ്പിലെ ചില ക്ലബുകൾ പരിശീലനം ആരംഭിച്ചു. സ്പാനിഷ് ക്ലബ് റയൽ സൊസിഡാഡ് ഉൾപ്പെടെയുള്ള ടീം ഗ്രൂപ് ട്രെയ്നിങ് ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.