ഫുട്ബാൾ സീസൺ പുനരാരംഭിക്കുക ‘പ്രേതാലയത്തിൽ’
text_fieldsലണ്ടൻ: തിങ്ങിനിറഞ്ഞ ഗാലറിയും, നിലക്കാത്ത ആരവങ്ങളുമെല്ലാം കുറച്ചുകാലത്തേക്കെങ്ക ിലും കളിമൈതാനങ്ങളുടെ സ്വപ്നംമാത്രമായിരിക്കും. കോവിഡ് കാരണം നിർത്തിവെച്ച ഫുട് ബാൾ മത്സരങ്ങൾ പുനരാരംഭിക്കുേമ്പാൾ ഗാലറിയിലേക്ക് കാണികൾക്ക് പ്രവേശനമുണ്ടാ വില്ല.
ആറുമാസം മുതൽ ഒരു വർഷം വരെ ഈ സ്ഥിതിയാവുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ജൂൺ എട്ടിന് വീണ്ടും കിക്കോഫ് കുറിക്കുേമ്പാൾ കളിക്കാരും കോച്ചിങ് സ്റ്റാഫും മാധ്യമപ്രവർത്തകരും ഉൾപ്പെടെ 300 പേർ മാത്രമേ സ്റ്റേഡിയത്തിലുണ്ടാവൂ.
ശരാശരി അരലക്ഷം വരെ കാണികളെത്തുന്ന ഗാലറികൾ കോവിഡിനുശേഷം പന്തുരുളുേമ്പാൾ ഒഴിഞ്ഞ ഇരിപ്പിടങ്ങളുടെ നിരയായി മാറുേമ്പാൾ ശരിക്കുമൊരു പ്രേതാലയമാവും. ഇംഗ്ലണ്ടിൽ 210 മുതൽ 300 വരെ പേർ മാത്രമേ സ്റ്റേഡിയത്തിലുണ്ടാവൂ എന്നാണ് റിപ്പോർട്ട്.
മേയ് ഒമ്പതിന് സീസൺ പുനരാരംഭിക്കുന്ന ജർമർ ബുണ്ടസ് ലിഗയിൽ ഇത് പരമാവധി 322 പേർ എന്നാണ് മാർഗനിർദേശം നൽകിയത്. മൂന്ന് മേഖലകളാക്കി തിരിച്ചാവും ഇവർക്ക് സ്റ്റേഡിയത്തിലെ സൗകര്യം.
കളിക്കാരും കോച്ചിങ് സ്റ്റാഫും ഒഫീഷ്യലും ഉൾപ്പെടെ 98 പേർ ഗ്രൗണ്ട് സൈഡിൽ. 115 പേർ ഗാലറി സ്റ്റാൻഡിലും സ്റ്റേഡിയത്തിന് പുറത്തും. പരമാവധി അംഗസംഖ്യ ഉറപ്പാക്കാൻ 20 ക്ലബുകളുമായും ചർച്ച പുരോഗമിക്കുകയാണ്.
സ്റ്റേഡിയത്തിൽ ആരൊക്കെ
-ക്ലബ് സ്റ്റാഫ് (72+)
40 കളിക്കാർ, 32കോച്ചിങ്/ മെഡിക്കൽ സ്റ്റാഫ്, ക്ലബ് സ്റ്റാഫ്, ഡയറ്ക്ടേഴ്സ്.
-ഒഫീഷ്യൽസ് 12
6 മാറ്റ് ഒഫീഷ്യൽസ്, 3 ഹോക് ഐ, 3 വാർ ഒഫീഷ്യൽ
-ലീഗ് സ്റ്റാഫ് 3
1 മാച്ച് ഡേ കോഓഡിനേറ്റർ, 1 മാച്ച് പ്രതിനിധി, 1 മാച്ച് മാനേജർ
-മാച്ച് ഡേ സ്റ്റാഫ് 16
6-8 ഡോക്ടർ, മെഡിക്കൽ സ്റ്റാഫ്, 4 ഡോപിങ് കൺട്രോൾ, 4 മറ്റ് ഗ്രൗണ്ട് സ്റ്റാഫുകൾ
-മീഡിയ 130+
77-100 ബ്രോഡ്കാസ്റ്റിങ് ടി.വി, റേഡിയോ പ്രവർത്തകർ, 28 പത്ര മാധ്യമപ്രവർത്തകർ, 2 ക്ലബ് ഫോട്ടോഗ്രാഫർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.