അടുത്ത സീസണിലും കാണികൾ പുറത്തുതന്നെ?
text_fieldsലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ കളിമൈതാനങ്ങൾ ഉണർന്നാലും സമീപകാലത്തേക്കൊന്നും കാണികളെ പ്രതീക്ഷിക്കേണ്ടെന്ന് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ ഗ്രെഗ് ക്ലാർക്ക്. ഇംഗ്ലണ്ടിലും ജർമനിയിലും ഇറ്റലിയിലുമായി ലീഗ് സീസണുകൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിനിടെയാണ് കാണികളുടെ തിരിച്ചുവരവ് സംബന്ധിച്ച് എഫ്.എ തലവെൻറ മുന്നറിയിപ്പ്. ഈ സീസൺ മാത്രമല്ല, അടുത്ത സീസണും കാണികളില്ലാതെ കളിക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഗ്രെഗ് ക്ലാർക്ക് നൽകുന്നത്.
‘‘നിലവിലെ അവസ്ഥ മാറി, അന്തരീക്ഷം തെളിയാൻ എത്രകാലം വേണ്ടിവരുമെന്ന് അറിയില്ല. കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം നിർണായകമാവുേമ്പാൾ ഫുട്ബാളിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമായിവരും. കളിയുടെ ജീവനാഡിയായ ആരാധകരെ തന്നെ നീണ്ടകാലത്തേക്ക് ഗാലറിയിൽ കാണില്ല’’ -ഫുട്ബാൾ അസോസിയേഷൻ ഗവേണിങ് കൗൺസിലിന് എഴുതിയ കത്തിൽ ക്ലാർക്ക് വ്യക്തമാക്കി. നിലവിലെ സാമ്പത്തിക ബജറ്റിൽ 7.5 കോടി പൗണ്ടിെൻറ കുറവുണ്ടാവും.
ചരിത്രത്തിലെങ്ങുമില്ലാത്ത പ്രതിഭാസമാണിത്. അടുത്ത നാലുവർഷം 30 കോടി പൗണ്ടിെൻറ നഷ്ടം പ്രതീക്ഷിക്കാം -ഗ്രെഗ് ക്ലാർക്ക് പറഞ്ഞു. അതേസമയം, സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താനുള്ള നീക്കത്തിനെതിരെ ക്ലബുകൾ രംഗത്തെത്തി. മുൻനിര ക്ലബുകളുടെ നിർദേശം ചെറുക്ലബുകൾക്ക് തിരിച്ചടിയാവുമെന്നാണ് ബ്രൈറ്റണിെൻറ അഭിപ്രായം. ഏഴോളം ക്ലബുകൾ നിഷ്പക്ഷ വേദിയെന്ന നിർദേശത്തെ എതിർത്തതായണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.