സാലറി കട്ട് ഇല്ലെന്ന് ചെൽസി; പകരം പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്
text_fieldsലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് ഫസ്റ്റ് ടീം താരങ്ങളുടെ പ്രതിഫലം കുറക്കാനില്ലെന്നും പകരം മഹാമാരിയെ പ ്രതിരോധിക്കാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി. ഒരുമാസത്തോളമായി കളിക്കളങ്ങൾ അടച്ചിട്ടത് വരുമാനത്തെ ബാധിച്ചതിനാൽ കളിക്കാരോട് 10 ശതമാനം വേതനം കുറക്കുന്നത് സംബന്ധിച്ച് ക്ലബ് ചർച്ച നടത്തിയെന്ന വാർത്തകൾക്കിടെയാണ് ലണ്ടൻ ക്ലബിെൻറ പുതിയ വെളിപ്പെടുത്തൽ.
താരങ്ങളുടെ പ്രതിഫലത്തിൽ 30 ശതമാനം കുറവ് വരുത്താനായിരുന്നു പ്രീമിയർ ലീഗ് ആവശ്യപ്പെട്ടത്. ബ്രിട്ടെൻറ നാഷനൽ ഹെൽത്ത് സർവീസിന് സാമ്പത്തിക സഹായമേകാൻ പ്രീമിയർ ലീഗ് കളിക്കാർ ഈ മാസം ആരംഭിച്ച ‘പ്ലെയേഴ്സ് ടുഗെതർ’ എന്ന പദ്ധതിയോട് സഹകരിക്കാനാണ് ചെൽസിയുടെ നീക്കം.
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ജീവക്കാരെ പിരിച്ചുവിടുന്നതിനായി കൊണ്ടുവന്ന പദ്ധതി പ്രയോജനപ്പെടുത്തേണ്ടെന്നാണ് ക്ലബ് തീരുമാനം. നേരത്തെ പദ്ധതി പ്രകാരം സ്റ്റാഫുകളെ പിരിച്ചുവിടാൻ ലിവർപൂൾ, ടോട്ടൻഹാം, ബേൺമൗത്ത് എന്നീടീമുകൾ തീരുമാനിച്ചിരുന്നെങ്കിലും കടുത്ത വിമർശനങ്ങളെത്തുടർന്ന് യൂടേൺ അടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.