തോൽവികൾ തുടർക്കഥ; കോച്ച് ഷേക്സ്പിയറെ ലെസ്റ്റർ സിറ്റി പുറത്താക്കി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയുടെ പരിശീലക സ്ഥാനത്തുനിന്നും ക്രെയ്ഗ് ഷേക്സ്പിയറെ പുറത്താക്കി. തുടർ തോൽവികൾ കാരണമാണ് നടപടി.
2015-16 ക്ലബിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളാക്കി വിപ്ലവം കുറിച്ച ക്ലോഡിയോ റാനിയേരിയുടെ പിൻഗാമിയായി കഴിഞ്ഞ സീസണിനിടെയാണ് ഷേക്സ്പിയറെ നിയമിച്ചത്. ചാമ്പ്യന്മാരായ ക്ലബ് തരംതാഴ്ത്തലിെൻറ വക്കിലെത്തിയപ്പോഴാണ് റാനിയേരിയെ പുറത്താക്കി അസിസ്റ്റൻറ് കോച്ച് ഷേക്സ്പിയറിന് ചുമതല നൽകിയത്. തരംതാഴ്ത്തപ്പെടുന്നതിെൻറ വക്കിൽനിന്ന് ക്ലബിനെ 12ാം സ്ഥാനത്തുവരെ ഷേക്സ്പിയർ എത്തിച്ചെങ്കിലും ഇത്തവണ കാര്യങ്ങൾ പഴയപടിയായി.
എട്ടു മത്സരങ്ങളിൽ ജയിച്ചത് ഒന്നിൽ മാത്രം. നാല് തോൽവിയും മൂന്ന് സമനിലയുമായി ക്ലബിെൻറ സ്ഥാനം 18ാമത്. ഇതോടെ, ഷേക്സ്പിയറും പുറത്തായി. പുതിയ കോച്ചിനെ കുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.