ഉയരങ്ങൾ തേടുന്ന ക്രസൻറ് ഫുട്ബാൾ അകാദമി
text_fieldsകാൽപന്തു കളിയും അതിനപ്പുറവുമടങ്ങുന്ന മുപ്പതു വർഷത്തെ ചരിത്രമുണ്ട് ക്രസൻറ് ഫുട്ബാൾ അകാദമിക്ക് പറയാൻ. മലയാള നാടിെൻറ ഫുട്ബാളിലെ അടയാളപ്പെടുത്തലായി മാറിക്കൊണ്ടിരിക്കുന്ന ഇൗ അകാദമിയിൽ കൗമാര യുവ താരങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ്, കേരളത്തിനകത്തും പുറത്തുമായി. ഇവിടെ നിന്ന് വിദഗ്ധ പരിശീലനം നേടി ഇന്ത്യയിൽ തന്നെ വിവിധ ജൂനിയർ ടീമുകളിൽ മികച്ച കളിക്കാരായി മാറിയ ഒരുപിടി താരങ്ങളുടെ വളർച്ചക്കു പിന്നിൽ വലിയ പ്രയത്നത്തിെൻറ കഥയുണ്ട്.
പ്രതിഭ തെളിയിച്ച കളിക്കാരെ കാൽപന്തു കളിയിലെ വിഹായസ്സിൽ മങ്ങാത്ത താരകങ്ങളാക്കി മാറ്റാൻ അകാദമി മാനേജർ പി.എം ഫയാസിനും ടെക്നിക്കൽ ഡയറക്ടറായ മുൻ ഇന്ത്യൻ താരം എൻ.എം നജീബിനും പ്രധാന കോച്ച് കെ.ടി അഫ്സലിനും ആഗ്രഹമുണ്ടെങ്കിലും സ്പോൺസർമാരുടെ അഭാവം പിന്നോട്ടടിപ്പിക്കുകയാണ്. എങ്കിലും ഇവർ ഫുട്ബാൾ എന്ന ഒറ്റ വികാരത്തിൻമേൽ ഇൗ അക്കാദമിയെ നയിക്കുകയാണ്. ആ ദൃഢനിശ്ചയത്തിൽ എല്ലാം പ്രതിബന്ധങ്ങളും മാറിമറിയുമെന്നാണ് ക്ലബിെൻറ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നത്.
അകാദമിയിലെ പരിശീലന രീതിയും കുട്ടികളുടെ മികവും കണ്ട് പല ഫുട്ബാൾ വിദഗ്ധരും വിദേശ ജൂനിയർ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലേക്ക് ക്ഷണിക്കുന്നുണ്ട്. ബാംഗ്ലൂർ സോക്കർ സ്കൂളിനൊപ്പം ഡെൻമാർക്കിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ക്ഷണം ലഭിച്ചിട്ടും ഭാരിച്ച ചെലവുള്ളതിനാൽ ആഗ്രഹം നടക്കാതെ പോവുന്നു. സ്പോൺസർമാർ ഒത്തുവന്നാൽ മാത്രമെ ഇത്തരം അവസരങ്ങൾ ഉപേയാഗപ്പെടുത്താനാവൂ.
തുടക്കം ഇങ്ങനെ
ഏകദേശം മുപ്പത് വർഷങ്ങൾക്ക് മുമ്പ് വെള്ളിമാട്കുന്നിലെ കായിക പ്രേമികളുടെ മനസിലുദിച്ച ആശയത്തിലാണ് ഇത് പിറവിയെടുക്കുന്നത്. നാട്ടിലെ എല്ലാ കായിക മത്സരങ്ങളിലും ഒരു ക്ലബ് എന്ന നിലയിൽ പെങ്കടുത്ത് സാന്നിധ്യം അറിയിച്ചുകൊണ്ടായിരുന്നു തുടക്കം. ഒട്ടും വൈകാതെ നാട്ടിലെ എല്ലാ കായിക/ കായികേതര മത്സരങ്ങളിലും സജീവ സാന്നിധ്യമായി ഇൗ സംഘം വളർന്നു.
പിന്നീട് ജെ.ഡി.റ്റി ഇസ്ലാം സ്ഥാപനത്തിെൻറ മേധാവി ഹസൻ ഹാജിയുടെ താൽപര്യപ്രകാരം, അവിടുത്തെ കുട്ടികൾക്കു കൂടി ഉപകാരപ്പെടുന്ന രീതിയിൽ, അകാദമിയെ വളർത്താൻ ജെ.ഡി.റ്റി ഗ്രൗണ്ടിൽ പരിശീലനം തുടങ്ങി. ഫുട്ബാളും ക്രിക്കറ്റും മറ്റു കായിക ഇനങ്ങളും ഒപ്പം സാംസ്കാരിക പരിപാടികളുമായി ക്ലബ് മുന്നോട്ട് പോയി. വളർച്ചയുടെ ഒരു വേളയിൽ തളർച്ച സംഭവിക്കുമെന്ന പൊതുസ്വഭാവം ഇൗ ക്ലബിനെയും ബാധിച്ചു. നീണ്ട ഒരിടവേളക്കു ശേഷം ക്രസൻറ് പിന്നീട് ഉയർത്തെഴുന്നേറ്റത് നാട്ടുകാരനും കടുത്ത ഫുട്ബാൾ പ്രേമിയും കൂടിയായ പി.എം ഫയാസിലൂടെയാണ്. 2005 മുതൽ ക്ലബിനെ ഫുട്ബാളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ക്ലബിെൻറ പ്രവർത്തനം പുനരുജ്ജീവിപ്പിച്ചു. പ്രാദേശിക ടൂർണമെൻറിലായിരുന്നു അന്ന് ക്ലബിെൻറ ഫോക്കസ്.
2010ൽ മുൻ സംസ്ഥാന താരവും ജില്ല ടീം കോച്ചുമായിരുന്ന അബ്ദുസ്സലാമിെൻറ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിത്തുടങ്ങി. അന്നു മുതലാണ് ഇതൊരു വ്യവസ്ഥാപിത അകാദമിയായി രൂപംപ്രാപിക്കുന്നത്്. അകാദമി മാനേജർ പി.എം ഫയാസിെൻറ തന്നെ നേതൃത്വത്തിൽ കുറേ കായിക പ്രേമികൾ കഠിനമായി പ്രയത്നിച്ച് വെള്ളിമാട് കുന്നിൽ ഒാഫീസ് തുറന്ന് ആവശ്യമായ നിയമാംഗീകാരങ്ങൾ നേടിയെടുത്ത് ക്രിയാത്മക ചുവടുവെപ്പുകൾ നടത്തി.
എൻ.എം നജീബിെൻറ വരവ്
ജെ.ഡി.റ്റി മൈതാനത്ത് വർഷങ്ങൾക്ക് മുെമ്പ പരിശീലനം നടത്തിക്കൊണ്ടിരുന്ന പ്രഫഷനൽ ക്ലബായിരുന്നു മലബാർ യുനൈറ്റഡ് ഫുട്ബാൾ ക്ലബ്. ശ്രീ ഭാസി മലാപറമ്പ്, മണ്ണിൽ മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവന്ന ക്ലബിെൻറ ചീഫ് കോച്ചായിരുന്നത് മുൻ ദേശീയ താരം എൻ.എം നജീബ് ആയിരുന്നു. അവിടെ നിന്നാണ് എൻ.എം നജീബിനെ ക്രസൻറ് ഫുട്ബാൾ ഭാരവാഹികൾ പരിചയപ്പെടുന്നത്. ക്രസൻറിെൻറ ചീഫുമാരായ പി.എം ഫയാസ്, കെ.ടി അഫ്സൽ, വിജയൻ, ടി ദിലീപ് കുമാർ എന്നിവരുടെ നിരന്തര ആവശ്യപ്രകാരം 2012ൽ എൻ.എം നജീബ് പരിശീലകനായെത്തിയതോടെ അകാദമി ഉയർച്ചയിലേക്ക്ചുവടുവെച്ചു. അഞ്ചു വർഷത്തോളം അദ്ദേഹത്തിെൻറ ശിക്ഷണത്തിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കഴിവുതെളിയിച്ച ഒരുപിടി താരങ്ങൾ ക്ലബിലൂടെ വളർന്നു വന്നു. പഴറ്റിത്തെളിഞ്ഞ, അന്തർദേശീയ നിലവാരമുള്ള പരിശീലന രീതികളായിരുന്നു എൻ.എം നജീബിെൻറ കൈമുതൽ. എൻ.എം നജീബിനു ശേഷം കെ.ടി അഫ്സലിെൻറ നേതൃത്വത്തിൽ പരിശീലനം ഇപ്പോഴും പുരോഗമിക്കുകയാണ്. കോഴിക്കോട് എ ഡിവിഷനിൽ ഫുട്ബാൾ ലീഗിൽ തുടർച്ചയായ സ്ഥാനം നിലനിർത്തി ഇൗ അകാദമിയിലെ താരങ്ങൾ ബൂട്ടണിയുന്നുണ്ട്.
വളർന്നു വരുന്നത് ഒരുപിടി താരങ്ങൾ
അഞ്ചു വയസുള്ളപ്പോൾ ക്ലബിനൊപ്പം പന്തു തട്ടിത്തുടങ്ങിയ ബാബു നിഷാദ് മുതൽ ക്രസൻറ് അകാദമി കേരളത്തിന് സംഭാവന ചെയ്ത ഫുട്ബാൾ താരങ്ങൾ നിരവധിയാണ്. ജില്ല ഫുട്ബാൾ ടീമിലെ ടോപ് സ്കോററായി തിളങ്ങിനിന്ന ബാബു നിഷാദ് നിലവിൽ ഗോകുലം കേരള എഫ്.സിയുടെ ജൂനിയർ ടീമിലുണ്ട്. ഇക്കഴിഞ്ഞ സുബ്രതോ കപ്പിൽ ചേലേമ്പ്ര സ്കൂളിനായും നിഷാദ് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സംസ്ഥാന സ്കൂൾതല ടുർണമെൻറിൽ കേരളത്തിനായി കളിച്ച അർഷക് െക.ടി, സുമേഷ് എന്നിവരും ക്രസൻറിെൻറ അഭിമാന താരങ്ങളാണ്. അതേപോലെതന്നെ സംസ്ഥാന ചാമ്പ്യൻഷിപ്പിലും ജില്ലാതലത്തിലും കളിമികവിനാൽ ശ്രദ്ധേയരായ ജയേഷ്, ആദിൽ അബാസ്, അഷ്മിൽ , ഷാഹുൽ, എന്നിവർക്കും ക്രസൻറിെൻറ പരിശീലന മികവ് മറക്കാനാവില്ല.
കോഴിക്കോട് ജില്ലാ ടീമിെൻറ വിവിധ വിഭാഗങ്ങളിൽ സ്ഥാനംനേടി മികച്ച കളി പുറത്തെടുത്ത ആദർശ്, മിസ്അബ്, നബീൽ എന്നിവരെല്ലാം ഇൗ ക്ലബിെൻറ സംഭാവനകളാണ്. കഴിഞ്ഞ വർഷം മാതൃഭൂമി ജൂനിയർ കപ്പിൽ ക്രസൻറ് അകാദമിയായിരുന്നു ജേതാക്കൾ. ഇന്ന് ആർമി താരങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന ആദിൽ അബാസ്, പ്രവീൺ തുടങ്ങിയവരും ഇൗ അകാദമിക്ക് എന്നും ഒാർക്കാനുള്ളവരാണ്.
ബംഗളൂരു ആസ്ഥാനമായ റൂട്ട്സ് ബംഗളൂരുവുമായുള്ള ക്രസൻറിെൻറ ബന്ധവും മികവുറ്റ താരങ്ങളെ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കളിക്കാൻ അവസരമൊരുക്കുന്നു. റൂട്ട്സ് ബംഗളൂരുവിെൻറ വിദഗ്ധർ ഇവിടെയെത്തി െഎ ലീഗ് ജൂനിയർ ചാമ്പ്യൻഷിപ്പിനായി ക്രസൻറ് താരങ്ങളെ തെരഞ്ഞെടുക്കുന്നുണ്ട്. വർഷങ്ങളോളം ഫീസ് വാങ്ങാതെയായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. മുന്നോട്ടുപോവാൻ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോൾ രണ്ടു വർഷങ്ങൾക്ക് മുമ്പാണ് ചെറിയ സംഖ്യ ഫീസ് വാങ്ങാൻ തുടങ്ങിയത്. പണമില്ലാത്തതിെൻറ പേരിൽ ഫുട്ബാൾ പഠനത്തിന് ഒരു കുട്ടിക്കും അവസരം നിഷേധിക്കപ്പെടരുതെന്ന് ക്ലബിെൻറ നടത്തിപ്പുകാർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ഇൗ സംഘത്തിന് കൈത്താങ്ങു വേണം
ക്രസൻറ് ഫുട്ബാൾ അകാദമിയിൽ നിന്നുള്ള മികവുറ്റ താരങ്ങളെ വിദേശ ടൂർണമെൻറുകളിൽ കളിപ്പിക്കണമെന്നാണ് ക്ലബ് മാനേജ്മെൻറിെൻറ സ്വപ്നം. ഡെൻമാർക്കിൽ നിന്നും സിംഗപ്പൂരിൽ നിന്നും അന്തർദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ക്ഷണം ക്ലബിന് വന്നെത്തിയെങ്കിലും കുട്ടികളെ അവിടെയെത്തിക്കാൻ കഴിയാത്തതിെൻറ വിഷമം ചെറുതല്ല. വൻ സാമ്പത്തിക ബാധ്യത ഇൗ സ്വപ്നങ്ങളിൽ എത്തിപ്പിടിക്കാനാവാതെ അസ്തമിക്കുന്നു. വിദേശ ടീമുകളോട് കിടപിടിക്കാൻ കെൽപുള്ള താരങ്ങളാണ് ഇതിലുള്ളതെന്ന് നടത്തിപ്പുകാർക്ക് നല്ല ബോധ്യമുണ്ട്. സാേങ്കതികമായി അവർക്കൊപ്പമെത്താൻ കുട്ടികൾക്ക് കഴിയും. സ്പോൺസർമാർ എത്തിയാേല ഇത്തരം മേളകളിൽ ടീമിന് പെങ്കടുക്കാനാവൂ. െഎ ലീഗ് ജൂനിയർ വിഭാഗത്തിൽ യോഗ്യത നേടമെന്നാണ് ക്ലബ് ഭാരവാഹികളുടെ ആഗ്രഹം. അതിനുള്ള പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ-പി.എം ഫയാസും കോച്ച് കെ.ടി അഫ്സലും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.