ലുക്കാസ് ടുസാർട്ടിെൻറ ഏക ഗോളിൽ യുവൻറസിനെ ഞെട്ടിച്ച് ലിയോൺ
text_fieldsമിലാൻ: സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും ഇത്തിരിക്കുഞ്ഞൻമാരായ ലിയ ോണിനെതിരെ കര പിടിക്കാനാവാതെ യുവൻറസ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യ പാദത ്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സീരി എ ചാമ്പ്യൻമാരെ ലിയോൺ വീഴ്ത്തിയത്.
നിര ന്തരം അവസരങ്ങൾ സൃഷ്ടിക്കുകയും കളിയുടെ നിയന്ത്രണം നിലനിർത്തുകയും ചെയ്തിട്ടും ക്രിസ്റ്റ്യാനോയും ഡിബാലയും നയിച്ച യുവൻറസ് മുന്നേറ്റം ഗോളടിക്കാൻ മറന്നതാണ് ഫ്രഞ്ച് ടീമിന് ജയമൊരുക്കിയത്. കളിയുടെ ഗതിക്കെതിരെ 31ാം മിനിറ്റിൽ േക്ലാസ് റേഞ്ചിൽനിന്ന് ഹുസാം അവാർ നൽകിയ ക്രോസിൽ ലുക്കാസ് ടുസാർട്ട് കളിയിലെ ഏക ഗോൾ കണ്ടെത്തി. ലീഡ് പിടിച്ചതോടെ പ്രതിരോധം കനപ്പിച്ച് എതിരാളികളുടെ മുന്നേറ്റങ്ങളുടെ ചിറകൊടിക്കുന്നതിൽ ലിയോൺ വിജയിച്ചു. മറുവശത്ത്, എതിരാളികളെ ദുർബലരായി കണ്ട യുവൻറസിന് ഗോൾ വീണ ആഘാതം മറികടക്കാൻ ആയതുമില്ല. അവസാന നിമിഷങ്ങളിൽ ഡിബാല സ്കോർ ചെയ്തെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി. മാർച്ച് 17ന് സ്വന്തം മൈതാനമായ അലയൻസ് സ്റ്റേഡിയത്തിൽ വലിയ മാർജിനിൽ വിജയിച്ചാലേ യുവൻറസിന് ക്വാർട്ടർ സ്വപ്നം കാണാനാകൂ.
സീരി എയിൽ തുടർച്ചയായി എട്ടു കിരീടങ്ങൾ നേടിയ യുവൻറസിെൻറയും അവരുടെ സ്റ്റാർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോയുടെയും നിഴലായിരുന്നു ബുധനാഴ്ച രാത്രി ലിയോൺ മൈതാനത്ത് കണ്ടത്. മാതിസ് ഡി ലൈറ്റ് പ്രതിരോധം കാത്തിട്ടും പഴുത് കണ്ടെത്തുന്നതിൽ എതിരാളികൾ എളുപ്പം വിജയിച്ചു. ഡി ലൈറ്റ് തലയിൽ മുറിവു പറ്റി മൈതാനത്തിന് പുറത്തിരിക്കെയായിരുന്നു യുവൻറസിനെ ഞെട്ടിച്ച ഗോൾ പിറക്കുന്നത്.
ചാമ്പ്യൻസ് ലീഗിൽ ഇത്തവണ ഒറ്റ തോൽവി പോലുമില്ലാതെയാണ് ലിയോൺ കുതിക്കുന്നതെന്ന സവിശേഷതയുമുണ്ട്.
കഴിഞ്ഞ അഞ്ചു സീസണിലും അവസാന നാലിലെത്തിയ യുവൻറസ് 1996നും ശേഷം ഇതുവരെയും ചാമ്പ്യൻഷിപ് നേടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.