Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറയലിനായി ചാമ്പ്യൻസ്​...

റയലിനായി ചാമ്പ്യൻസ്​ ലീഗിൽ ക്രിസ്​റ്റ്യ​ാനോക്ക് ഗോൾ സെഞ്ച്വറി

text_fields
bookmark_border
റയലിനായി ചാമ്പ്യൻസ്​ ലീഗിൽ ക്രിസ്​റ്റ്യ​ാനോക്ക് ഗോൾ സെഞ്ച്വറി
cancel

മഡ്രിഡ്​: പി.എസ്​.ജിക്കെതിരായ മത്സത്തിൽ രണ്ടു ഗോൾ നേടിയ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ തൊപ്പിയിൽ മറ്റൊരു പൊൻതൂവൽ കൂടി. റയൽ മഡ്രിഡ്​ ജഴ്​സിയിൽ ചാമ്പ്യൻസ്​ ലീഗിൽ നൂറ്​ ഗോൾ നേട്ടമെന്ന അപൂർവ റെക്കോഡാണ്​ പോർചുഗീസ്​ സൂപ്പർ താരം സ്വന്തമാക്കിയത്​. ഒരു ടീമിനായി ചാമ്പ്യൻസ്​ ലീഗിൽ മറ്റൊരു താരവും നൂറ്​ ഗോൾ നേടിയിട്ടില്ല. 

മത്സരത്തിൽ രണ്ട്​ ഗോൾ നേടിയ ക്രിസ്​റ്റ്യാനോ ചാമ്പ്യൻസ്​ ലീഗിലെ മൊത്തം ഗോൾ നേട്ടം 116 ആയി ഉയർത്തുകയും ചെയ്​തു. റയലിനായി 101ാം ഗോൾ കണ്ടെത്തിയ താരം നേരത്തേ മാഞ്ചസ്​റ്റർ യുനൈറ്റഡിനായി 15 ഗോളുകൾ നേടിയിരുന്നു. ഇൗ വർഷം ചാമ്പ്യൻസ്​ ലീഗിൽ പത്താം ഗോൾ നേടിയതോടെ തുടർച്ചയായ ഏഴാം വർഷവും ഇൗ നേട്ടം കൈവരിക്കുന്ന കളിക്കാരനുമായി. തുടർച്ചയായ രണ്ട്​ സീസണിൽ കൂടുതൽ ആരും പത്ത്​ ഗോൾ നേട്ടം കൈവരിച്ചിട്ടില്ല. 

ബാഴ്​സലോണക്കായി 97 ഗോളടിച്ച ലയണൽ മെസ്സിയാണ്​ ക്രിസ്​റ്റ്യാനോക്ക്​ തൊട്ടടുത്തുള്ളത്​. റയലിനും ഷാൽക്കെക്കുമായി 71 ഗോൾ നേടിയ റൗൾ ഗോൺസാൽവസ്​, പി.എസ്​.വി, മാഞ്ചസ്​റ്റർ യുനൈറ്റഡ്​, റയൽ എന്നിവയുടെ ജഴ്​സിയിൽ 56 തവണ സ്​കോർ ചെയ്​തിട്ടുള്ള റൂഡ്​ വാൻ നിസ്​റ്റൽറൂയി, ലിയോണിനും റയലിനുമായി 53 തവണ വലകുലുക്കിയിട്ടുള്ള കരീം ബെൻസേമ എന്നിവരാണ്​ ചാമ്പ്യൻസ്​ ലീഗ്​ ഗോൾനേട്ടത്തിൽ ആദ്യ അഞ്ച്​ സ്ഥാനങ്ങളിലുള്ള മറ്റുള്ളവർ. 

ചാമ്പ്യൻസ്​ ലീഗ്​ ഗോൾവേട്ടക്കാർ

  • ക്രിസ്​റ്റ്യാനോ റൊണാൾഡോ 116
  • ലയണൽ മെസ്സി 97
  • റൗൾ ഗോൺസാലസ്​ 71
  • റുഡ്​വാൻ നിസ്​റ്റൽറൂയി 56
  • കരീം ബെൻസേമ 53
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridcristiano ronaldofootballchampions leaguemalayalam newssports news
News Summary - Cristiano Ronaldo reaches 100 Champions League goals for Real Madrid -Sports news
Next Story