ക്രിസ്റ്റ്യാനോ യൂറോപ്പിലെ മികച്ചതാരം
text_fieldsമോണകോ: പ്രവചനങ്ങളൊന്നും തെറ്റിയില്ല. യൂറോപ്പിലെ മികച്ച ഫുട്ബാൾ താരത്തിനുള്ള യുവേഫയുടെ പുരസ്കാരവും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. മുഖ്യ എതിരാളിയായ ബാഴ്സലോണ സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയെയും യുവൻറസിെൻറ രാജാവായ ബുഫണിനെയും കടത്തിവെട്ടിയാണ് റയൽമഡ്രിഡ് താരം 2016-17 സീസണിലെ യൂറോപ്പിലെ മികച്ച താരമായത്. തുർച്ചയായ രണ്ടാം തവണയാണ് ക്രിസ്റ്റ്യനോ ഇൗ നേട്ടം കൈവരിക്കുന്നത്.
വോട്ടിങിൽ രണ്ടാം സ്ഥാനം യുവൻറസ് താരം ബഫൺ സ്വന്തമാക്കിയപ്പോൾ മെസിക്ക് മൂന്നാമതെത്താനെ കഴിഞ്ഞുള്ളു. ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും ടീമിനെ കിരീടം ചൂടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതോടെയാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി താരം ഇൗ നേട്ടം കൈവരിച്ചത്. യുവേഫ അസോസിയേഷൻ മെമ്പർമാർക്കു പുറമെ 80ഒാളം ക്ലബുകളുടെ പരിശീലകരും 55 മാധ്യമപ്രവർത്തകരുമടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ 12 ഗോളോടെ ടോപ് സ്കോററായിരുന്നു.
റയലിന്റെ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാൾ മത്സരത്തിൽ റഫറിയോട് മോശം പെരുമാറ്റം നടത്തിയതിന് സസ്പെൻഷനിൽ കഴിയുകയാണ് ക്രിസ്റ്റ്യോനോ. റൊണാൾഡോയുടെ സഹതാരം സെർജിയോ റാമോസ് ഈ വർഷത്തെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം നേടി. മികച്ച മിഡ്ഫീൽഡർക്കുള്ള പുരസ്കാരം ക്രൊയേഷ്യൻ താരം ലൂകാ മൊഡ്രിക്കിനാണ്. ഡച്ച് താരം ലെയ്ക് മാർട്ടിൻസിനെ മികച്ച വനിതാ ഫുട്ബോളറായി തെരഞ്ഞെടുത്തു.
Cristiano Ronaldo won UEFA's Best Player of the Year Award twice in a row.
— RMadridBabe (@RMadridBabe) August 24, 2017
pic.twitter.com/okgyGNFkNa
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.