യുവൻറസിനായി റോണോ കളത്തിൽ; ആദ്യ മത്സരത്തിൽ ഗോൾ
text_fieldsമിലാൻ: 4000 ജനങ്ങൾ മാത്രം വസിക്കുന്ന ഇറ്റലിയിലെ വില്ലർ പെറോസയെന്ന ചെറുപട്ടണത്തിൽ നടന്ന മത്സരത്തിൽ 5000കാണികളെ സാക്ഷിനിർത്തി യുവൻറസിെൻറ വെള്ളയും കറുപ്പും ജഴ്സിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അവതരിച്ചു. വെറും എട്ടു മിനിറ്റിനകം വലകുലുക്കി ഇറ്റലിയിൽ വരവറിയിക്കുകയും ചെയ്തു.
സീസണിെൻറ കർട്ടൺ റെയ്സറായി കണക്കാക്കപ്പെടുന്ന യുവൻറസും അവരുടെ യൂത്ത് ടീമും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിലാണ് ക്രിസ്റ്റ്യാനോ ക്ലബ് ജഴ്സിയിൽ തെൻറ ആദ്യ ഗോൾ നേട്ടം ആഘോഷിച്ചത്. അഞ്ചുതവണ ബാലൻഡി ഒാർ ജേതാവായ താരത്തെ 850 കോടിക്കാണ് റയൽ മഡ്രിഡിൽനിന്ന് യുവൻറസിലെത്തിയത്.
മൈതാനത്തിന് മധ്യത്തിൽനിന്ന് സഹതാരം നൽകിയ പന്തുമായി എതിർ ബോക്സിലേക്ക് കുതിച്ച റൊണാൾഡോ അനായാസം ലക്ഷ്യംകാണുകയായിരുന്നു. രണ്ടാം പകുതിയിൽ താരത്തെ കോച്ച് പിൻവലിച്ചു. എന്നാൽ, പരമ്പരാഗത രീതി പിന്തുടർന്ന് കാണികൾ മൈതാനം കൈയേറിയതിനെത്തുടർന്ന് 72ാം മിനിറ്റിൽ അവസാനിച്ച മത്സരത്തിൽ യുവൻറസ് 5-0ന് വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.