കെവിൻ ഡി ബ്രൂയ്നെ ജെറാർഡിനെയും ഗിഗ്സിനെയും ഓർമിപ്പിക്കുന്നു -വെയ്ൻ റൂണി
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്നെ വാനോളം പുകഴ്ത്തി വെയ്ൻ റൂണി. ഡിബ്രൂയ്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റ്യാൻ ഗിഗ്സിനോടും ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനോടുമാണ് റൂണി ഉപമിച്ചത്.
സിറ്റിയുടെ ഏറ്റവും വലിയ ആയുധം ഡിബ്രൂയ്നെയാണ്. ലോകത്തെ ഏറ്റവും മികച്ച മൂന്നുതാരങ്ങളിലൊരാളെന്ന് നിസംശയം പറയാനാകും.
ഡിബ്രൂയ്നെക്കെതിരെ കളിക്കുന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. എവർട്ടണുവേണ്ടി സിറ്റിക്കെതിരെ കളത്തിലിറങ്ങിയത് ഇപ്പോഴും ഓർമയുണ്ട്്. ഡിബ്രൂയ്നെയും കൂട്ടരും ഞങ്ങളെ അപ്രസക്തരാക്കി. കളി 37 മിനിട്ട് പൂർത്തിയായപ്പോഴേക്കും സിറ്റി മൂന്നുഗോളിന് മുമ്പിലെത്തി. 18 ശതമാനം പന്തുമാത്രമാണ് ഞങ്ങളുടെ കൈവശമുണ്ടായിരുന്നത്.
ഡി ബ്രൂയ്നെ സ്റ്റീവൻ ജെറാർഡിനെ ഓർമിപ്പിക്കുന്നു. അദ്ദേഹം അവസരങ്ങൾ സൃഷ്ടിക്കുകയും ബുദ്ധിമുട്ടുകൾ ഏറ്റെടുക്കുകയും ചെയ്യും. എളുപ്പപണിക്കായി പോകില്ല.
ഡിബ്രൂയ്നെയുടെ കാലിൽ പന്തെത്തുേമ്പാൾ താരങ്ങൾ ഓടിത്തുടങ്ങുന്നത് കാണാം. ഒരു മിഡ്ഫീൽഡർക്ക് ഇതിൽ പരം എന്ത് അംഗീകാരമാണ് വേണ്ടത്. റ്യാൻ ഗിഗ്സിനൊപ്പം കളിക്കുേമ്പാൾ അദ്ദേഹത്തിന് പന്തുകിട്ടുേമ്പാൾ ഞാൻ ഓടുമായിരുന്നു. കാരണം അദ്ദേഹം എന്നിലേക്ക് കൃത്യമായി പന്തെത്തിക്കും. ഡിബ്രൂയ്നെയും അതുപോലെയാണ് -റൂണി അഭിപ്രായപ്പെട്ടു.
മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ എക്കാലത്തേയും മികച്ച ഗോൾ സ്കോററായ റൂണി 'ദി ടൈംസിൽ' എഴുതിയ കോളത്തിലാണ് തെൻറ അഭിപ്രായം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.