ഡൽഹി-പുണെ ബലാബലം
text_fieldsന്യൂഡൽഹി: സ്വന്തം തട്ടകത്തിൽ ജയത്തോടെ തുടങ്ങാനുള്ള ഡൽഹി ഡൈനാമോസിെൻറ ആഗ്രഹം നടന്നില്ല. കളിയുടെ അവസാനംവരെ ഒരു ഗോളിന് ഡൽഹി മുന്നിട്ടു നിന്നെങ്കിലും 88ാം മിനിറ്റിൽ പുണെ തിരിച്ചടിച്ചതോടെ മത്സരം 1-1ന് സമനിലയിൽ. അവസാന നിമിഷം ഗോൾ വഴങ്ങി വിലപ്പെട്ട പോയൻറ് നഷ്ടമായെങ്കിലും പുണെക്കെതിരെയുള്ള റെക്കോഡ് ഡൽഹി വീണ്ടും കാത്തുസൂക്ഷിച്ചു. അഞ്ചു സീസണുകളിൽ ഇതുവരെയുള്ള ഒമ്പത് മത്സരങ്ങളിൽ പുണെയോട് ഒരു മത്സരത്തിൽ മാത്രമാണ് ഡൽഹി തോറ്റത്.
ഡൽഹി കോച്ച് ജോസഫ് ഗോമ്പാവു പയറ്റിയ 4-2-3-1 ശൈലിക്ക് എമിലിയാനോ അൽഫാരോയെ മുന്നിൽനിർത്തി 4-1-4-1 ഫോർമേഷനിലാണ് എതിർ തട്ടകത്തിൽ മുൻ ഡൽഹി പരിശീലകൻ കൂടിയായ പുണെ കോച്ച് മിേഗ്വൽ പോർചുഗൽ ടീമിനെ ഒരുക്കിയത്. ബ്രസീലിയൻ താരം മാഴ്സലീന്യോ സസ്പെൻഷൻ കാരണം ടീമിലില്ലാത്തത് പുണെയെ ബാധിച്ചിരുന്നു. മലയാളിതാരം ആഷിഖ് കുരുണിയനിെൻറ നേതൃത്വത്തിൽ ഇടതു വിങ്ങിലൂടെയായിരുന്നു ഡൽഹി കോട്ട പുണെ ആക്രമിച്ചത്.
എന്നാൽ, 44ാം മിനിറ്റിൽ ഡൽഹി പ്രതിരോധതാരം റാണ ഗറാമി ബോക്സിെൻറ ബഹുദൂരം പുറത്തുനിന്ന് തൊടുത്തുവിട്ട റോക്കറ്റ് ഷോട്ട് പുണെ ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിലാക്കി. പുണെ താരങ്ങൾ ഒന്നടങ്കം ഞെട്ടിയ നിമിഷം. ഇതോടെ കളി ചൂടുപിടിച്ചു. തിരിച്ചടിക്കാനായി പുണെ ആക്രമണം കനപ്പിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ ഒരുഗോളിന് ആതിഥേയർ ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് പകരക്കാരൻ ഡീഗോ കാർലോസ് സന്ദർശകരുടെ രക്ഷക്കെത്തിയത്. എമിലിയാനോ അൽഫാരോയുമായി ചേർന്ന് നടത്തിയ ഒന്നാന്തരമൊരു മുന്നേറ്റത്തിൽ ബ്രസീലിയൻ താരം സ്കോർ ചെയ്തേതാടെ തുല്യതയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.