Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2018 2:25 PM IST Updated On
date_range 5 May 2018 2:25 PM ISTഓർമയിലെ ഡാനിഷ് ഡൈനാമിറ്റുകൾ
text_fieldsbookmark_border
ഡെന്മാർക്
തലസ്ഥാനം കോപൻേഹഗൻ
ജനസംഖ്യ ആറ് ദശലക്ഷം
ഫിഫ റാങ്കിങ് 12
ലോകകപ്പ് പങ്കാളിത്തം 4
കോച്ച് എയ്ജ് ഹെറീഡെ
’80കളിലെ ഡെന്മാർക് ടീമിനെക്കുറിച്ച് ഓർക്കാത്തവർ മുൻതലമുറകളിൽ ഉണ്ടാകാനിടയില്ല. കൊടുങ്കാറ്റിെൻറ ഗതിവേഗത്തിൽ ആക്രമണ ഫുട്ബാളുമായി കുതിച്ചുയർന്ന അന്നത്തെ ഡെന്മാർക് ദേശീയ ടീമിലെ ഏൽക്കയർ, ലാഡ്റൂപ് സഹോദരന്മാർ, ഓൾസൻസ് എന്നിവരുടെ പ്രകടനങ്ങൾ അവിസ്മരണീയമായ ഫുട്ബാൾ ആസ്വാദന അനുഭവങ്ങളായിരുന്നു.
വന്നതുപോലെ മടങ്ങിപ്പോയ ആ ഫുട്ബാൾ വസന്തം വീണ്ടും കടന്നുവന്നത് 1992ൽ ആയിരുന്നു. അന്നവർ സ്വീഡനിൽ നടന്ന യൂറോ കപ്പിന് യോഗ്യത നേടിയിരുന്നില്ല. എന്നാൽ, അപ്രതീക്ഷിതമായി അന്നത്തെ യുഗോസ്ലാവിയയിൽ യുദ്ധം ആരംഭിച്ചപ്പോൾ യോഗ്യത നേടിയ അവർക്ക് പകരക്കാരായി ഡെന്മാർക് തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ കളിക്കാർ കുടുംബസമേതം ഇതര നാടുകളിൽ വിനോദകാലം ആസ്വദിക്കുകയായിരുന്നു അപ്പോൾ. യുവേഫയുടെ അറിയിപ്പുകേട്ട് ഓടിയെത്തിയ അവരുടെ ടീം എങ്ങനെയോ കളി തുടങ്ങിയ ദിവസം സ്വീഡനിലെത്തി. ഒരു സമ്മർദവും കൂടാതെ കളിച്ചുതുടങ്ങിയ അവർ കലാശക്കളിയിലേക്ക് പാഞ്ഞുകയറിയത് വിസ്മയിപ്പിക്കുന്ന ഗതകാല പ്രകടനങ്ങൾ പുറത്തെടുത്തുകൊണ്ടു തന്നെയായിരുന്നു. അന്ന് ലോക ചാമ്പ്യന്മാരായിരുന്ന ജർമനിയെയായിരുന്നു അവർക്ക് അവിടെ നേരിടേണ്ടിവന്ന പ്രതിയോഗികൾ. 90 മിനിറ്റ് കഴിഞ്ഞപ്പോൾ യാൻസെൻറയും വിൽഫോർട്ടിങ്ങിെൻറയും രണ്ടു മിന്നുന്ന ഗോളുകളിൽ വിശ്വവിജയികളെ മുക്കി അവർ നാട്ടിലേക്ക് പറന്നു, മുടങ്ങിപ്പോയ വിനോദയാത്ര കൂടുതൽ ആവേശകരമാക്കാൻ.
ഒന്നിടവിട്ട ദിവസങ്ങളിൽ മഴപെയ്യുന്ന നാട് എന്നാണ് ഡെന്മാർക്കിനുള്ള വിശേഷണം. അതായത് ദേശീയ ശരാശരിയിൽ 170 ദിവസം. അതാണവരുടെ മഴക്കണക്ക്. 2009ൽ ഇത് 189 ദിവസം ആയിരുന്നു. ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനസമൂഹം ആണവരുടേത്. 100 ദ്വീപുകളുടെ ഒരു സമൂഹമാണ് ഡെന്മാർക്. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത സമുദ്ര സാമിപ്യമുള്ള രാജ്യവും. കടൽത്തീരത്തുനിന്ന് ഏറ്റവും കൂടുതലുള്ള അകലം 30 കി.മീറ്റർ മാത്രവും.
ദുനിയാവിലെ ഏറ്റവും പഴക്കമുള്ള രാജവംശമാണ് ഇന്നും അവിടത്തെ ഭരണാധികാരി വർഗം. 1200 വർഷത്തിലധികം പാരമ്പര്യം അവകാശപ്പെടാനുണ്ട് അതിന് (ഭരണഘടനാപരമായ രാജവംശം). ആളോഹരിയിൽ ചൈനയിലേക്കാൾ കൂടുതൽ സൈക്കിളുകളുള്ളതും ഡൈനാമിറ്റുകളുടെ നാട്ടിലാണ്. ശരാശരി ഒരാൾക്ക് രണ്ടു സൈക്കിളുകൾ. വിവിധ വിഷയങ്ങൾക്ക് ഏറ്റവുമധികം നൊേബൽ സമ്മാനം നേടിയിട്ടുള്ള രാജ്യമാണത്. സാഹിത്യം-നാല്, വൈദ്യശാസ്ത്രവും ജീവശാസ്ത്രവും അഞ്ച് വീതം.
ഡേനന്മാർ അടങ്ങുന്ന സ്കാൻഡിനേവിയക്കാരാണ് ഭൂമുഖത്ത് ഏറ്റവും കൂടുതൽ കാപ്പി അകത്താക്കുന്നവർ. ഏറ്റവും അഴിമതി കുറഞ്ഞ ലോക രാഷ്ട്രമാണിത്. പ്രണയത്തിന് പ്രായപരിധിയില്ലാത്ത രാജ്യവും ആണിത്. 94 വയസ്സുള്ള വധുവും 104 വയസ്സുള്ള വരനും ആണ് 2009ലെ വിവാഹ റെക്കാഡുകാർ. 18 കഴിഞ്ഞാൽ ആർക്കും ഇവിടെ ഭാര്യാഭർത്താക്കന്മാരാകാം. നീന്തൽ അറിയാത്ത ഒരു ഡെന്മാർക്കുകാരനും ഉണ്ടാകില്ല. നഴ്സറി മുതൽ നീന്തൽ പഠനം നിർബന്ധമാണിവിടെ. ജർമനി മാത്രമേ ഡെന്മാർക്കിന് നേരിട്ട് അയൽക്കാരായിട്ടുള്ളൂ. ബാക്കി ഒക്കെ സമുദ്രവും.
ഡാനിഷ് ഡൈനാമിറ്റുകളുടെ വിശ്വരൂപം പുറത്തെടുത്തുകൊണ്ട് െലവൻഡോവ്സ്കിയുടെ പോളണ്ടിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് അവർ യോഗ്യത റൗണ്ട് ഗ്രൂപ് മത്സരം തുടങ്ങിയത്. എന്നാൽ, അവരുടെ ശാപമായ ഫോമിലെ സ്ഥിരതയില്ലായ്മ പ്ലേഓഫ് കളിക്കേണ്ട അവസ്ഥയുണ്ടാക്കി. അവിടെ അവർ വീണ്ടും ഗോൾ മഴ പെയ്യിച്ചപ്പോൾ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അയർലൻഡ് തകരുകയും ഡെന്മാർക് റഷ്യയിലെത്തുകയും ചെയ്തു.
ഫൈനൽ റൗണ്ടിൽ ഡെന്മാർക്കിനെ കാത്തിരിക്കുന്നത് അവരെപ്പോലെ ഗതിവേഗ ഫുട്ബാൾ കളിക്കുന്ന ഫ്രാൻസും ആസ്ട്രേലിയയും പെറുവും ആണ്. ഫ്രാൻസിനൊപ്പം അടുത്ത റൗണ്ടിൽ കാണാനാവുക ഡൈനാമിറ്റുകളെ ആണോ എന്നറിയണമെങ്കിൽ അവസാനംവരെ കാത്തിരിക്കേണ്ടിവരും. കാരണം, പ്രവചനാതീതമാണവരുടെ പ്രകടനങ്ങൾ. ഒരുദിവസം ചാമ്പ്യന്മാരെപ്പോലെ കളിച്ചാൽ അടുത്ത ദിവസം ഒത്തിണക്കവും ഗതിവേഗവും മറക്കുന്നവരാകും അവർ. എന്നാലും ആകർഷകമായി പന്ത് കളിക്കുന്നതാണ് അവരുടെ കേളീശൈലി. അവരുടെ ദിവസത്തിൽ ആരും ഡെന്മാർക്കിെൻറ മുന്നിൽ തല വണങ്ങും. ക്രിസ്റ്റ്യൻ എറിക്സണും യൂസഫ് പോൾസണും വില്യം ക്വിസ്റ്റും ആണ് അവരുടെ താരനിരയിൽ ശ്രദ്ധിക്കപ്പെടേണ്ടവർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story