അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ മറഡോണക്ക് ദേഹാസ്വാസ്ഥ്യം
text_fieldsസെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ്: ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ ഫുട്‌ബാൾ ഇതിഹാസം മറഡോണക്ക് ദേഹാസ്വാസ്ഥ്യം. നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ നാടകീയ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ കുഴഞ്ഞു വീണത്. രക്തസമ്മര്‍ദ്ദമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍തന്നെ വിദഗ്ദസംഘം അദ്ദേഹത്തിന് ചികിത്സ നല്‍കി.
മറഡോണയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇ.എസ്.പി.എൻ റിപ്പോർട്ട് ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടതോടെ അദ്ദേഹം സ്റ്റേഡിയത്തില്‍ നിന്ന് തൻറെ ഹോട്ടലിലേക്ക് പോയി.
Más q una pena. La droga destruye Diego pic.twitter.com/RxhbUnUePh
— FERNANDO SCHWARTZ (@fersch_4) June 26, 2018
നൈജീരിയയ്‌ക്കെതിരായി അര്‍ജന്റീന വിജയ ഗോള്‍ നേടിയതോടെ മറഡോണ തന്റെ ഇരിപ്പിടത്തില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കുകയും ആഹ്ലാദാരവം മുഴക്കുകയും ചെയ്തിരുന്നു. മാർക്കസ് റോജോ അർജൻറീനയുടെ വിജയഗോൾ നേടിയതിന് പിന്നാലെ ഇന്നലെ മത്സരത്തിനിടെ മറഡോണ അശ്ലീല ആംഗ്യങ്ങളും കാണിച്ചിരുന്നു.
സന്തോഷത്തോടെ വി.ഐ.പി ബോക്സിൽ നിന്നും ചാടിയെണീറ്റ അദ്ദേഹം നടുവിരൽ ഉയർത്തിയാണ് വിജയം ആഘോഷിച്ചത്. ലോകകപ്പിൽ അർജൻറീനയുടെ എല്ലാ മത്സരങ്ങളും കാണാൻ മറഡോണ ഗ്യാലറിയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.