ബെർബ ബ്ലാസ്റ്റ്
text_fieldsകോഴിക്കോട്: ഒടുവിൽ ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. ഇന്ത്യൻ സൂപ്പർലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ബൾഗേറിയൻ ഇതിഹാസം ദിമിതർ ബെർബറ്റോവ് എത്തും. ആഴ്ചകളായി നിൽക്കുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്സിെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് െഎ.എസ്.എൽ നാലാം സീസണിലെ വിലപിടിപ്പുള്ള കരാർ വാർത്ത പുറത്തുവിട്ടത്.
ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളായാണ് ബെർബറ്റോവിെൻറ വരവ്. 7.5 കോടിയാണ് ഒരു സീസണിനായി കേരള ടീം മുടക്കിയത്. ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ കരാറാവും ഇത്. പ്രഥമ സീസണിൽ 10 കോടിക്കായിരുന്നു ഇറ്റാലിയൻ ഇതിഹാസം അലസാന്ദ്രോ ഡെൽപിയറോയെ ഡൽഹി ഡൈനാമോസ് സ്വന്തമാക്കിയത്.
സീസണിലെ ബ്ലാസ്റ്റേഴ്സ് കരാർ ഉറപ്പിക്കുന്ന ഏഴാമത്തെ വിദേശതാരമാണ് ബെർബറ്റോവ്. ഇയാൻ ഹ്യൂം, വെസ്ബ്രൗൺ, കറേജ് പെകൂസൻ, നെമാഞ്ച പെസിച്, പോൾ റചൂബ്ക, മാർക് സിഫ്നോസ് എന്നിവരുമായി ഇതിനകം കരാറിൽ ഒപ്പിട്ടു. എട്ടാമത്തെ താരമായി ബ്രസീലിെൻറ ജൂലിയോ ബാപ്റ്റിസ്റ്റയെ ടീമിലെത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ജർമൻ ക്ലബ് ബയർ ലെവർകൂസനിലൂടെ സജീവമായ ബെർബറ്റോവ് ടോട്ടൻഹാം, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവയിൽ കളിച്ചാണ് പേരെടുത്തത്. ഫുൾഹാം, മോണകോ, പി.എ.ഒ.കെ വഴിയാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബൾഗേറിയൻ ദേശീയ ടീമിനായി 78 കളിയിൽ 48 ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.