ബെർബറ്റോവ് മഞ്ഞക്കുപ്പായത്തിൽ
text_fieldsകോഴിക്കോട്: ഇന്ത്യൻസൂപ്പർലീഗ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ ഇതിഹാസം ദിമിതർ ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. 7.5 കോടി രൂപ (10 ലക്ഷം യൂറോ) മുടക്കിയാണ് ബ്ലാസ്റ്റേഴ്സ് റെഡ് ഡെവിൾസിെൻറ ഗോളടിയന്ത്രത്തെ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. നാലാം സീസണിനൊരുങ്ങുന്ന െഎ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫറും ഇതുതന്നെ. കഴിഞ്ഞ സീസണിൽ ഉറുഗ്വായ് സൂപ്പർതാരം ഡീഗോ ഫോർലാനെ ആറ് കോടി പ്രതിഫലത്തിനാണ് മുംബൈ സിറ്റി മാർക്വീ താരമാക്കിയത്.
െഎ.എസ്.എല്ലിലെ ഏറ്റവും ഉയർന്ന പ്രതിഫലവും ഇതായിരുന്നു. ഏതാനും ദിവസമായി തുടരുന്ന ഉൗഹാപോഹങ്ങൾക്കൊടുവിൽ ബെർബറ്റോവുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ കഴിഞ്ഞദിവസം അന്തിമ കരാറിലെത്തി. ഒൗദ്യോഗികപ്രഖ്യാപനം ഉടനുണ്ടാവും. മാർക്വീ താരമായാവും മുൻ ബൾഗേറിയൻ ക്യാപ്റ്റൻ കേരള ടീമിനൊപ്പം ചേരുന്നത്. എട്ട് വിദേശതാരങ്ങൾക്കായി പരമാവധി 12.5 കോടിയാണ് െഎ.എസ്.എൽ ക്ലബുകൾക്ക് െചലവഴിക്കാൻ അനുമതിയുള്ളത്. എന്നാൽ, മാർക്വീ താരത്തിന് മുടക്കുന്ന തുക പരിധിയിൽപെടില്ലെന്ന ആനുകൂല്യത്തിലാണ് ബ്ലാസ്റ്റേഴ്സ് റെക്കോഡ് തുകയിൽ 36കാരനെ സ്വന്തമാക്കിയത്.
ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് വഴി താരങ്ങളെ പ്രഖ്യാപിക്കുന്ന ബ്ലാസ്റ്റേഴ്സ് മാർക്വീതാരത്തെ അവതരിപ്പിക്കാൻ മറ്റ് മാർഗങ്ങളാവും സ്വീകരിക്കുക. ബൾഗേറിയൻ ക്ലബ് സി.എസ്.കെ.എ സോഫിയ വഴി സീനിയർ കരിയർ തുടങ്ങിയ ബെർബറ്റോവ്, ജർമൻ ക്ലബ് ബയർലെവർകൂസൻ, ടോട്ടൻഹാം വഴിയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിലെത്തുന്നത്. നാല് സീസണിൽ 108 മത്സരങ്ങളിൽ 48 ഗോളുകൾ നേടി കിരീടനേട്ടത്തിലും നിർണായക സാന്നിധ്യമായി. ശേഷം ഫുൾഹാം, മൊണാകോ, ഗ്രീക്ക് വഴിയാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഏഴുതവണ ബൾഗേറിയൻ പ്ലെയർ ഒാഫ് ദി ഇയർ ആയിരുന്ന താരം, മാഞ്ചസ്റ്ററിൽ രണ്ട് പ്രീമിയർലീഗ് കിരീടത്തിലും പങ്കാളിയായി.
സിഫ്നോസ് ബ്ലാസ്റ്റേഴ്സിൽ
കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സിെൻറ ആറാം വിദേശതാരമായി ഡച്ച് കൗമാരക്കാരൻ മാർക് സിഫ്നോസ്. ഗ്രീക്ക് വംശജനായ സിഫ്നോസ് നെതർലൻഡ്സ് ക്ലബുകളിലെ ശ്രദ്ധേയപ്രകടനവുമായാണ് െഎ.എസ്.എല്ലിലെത്തുന്നത്. ഡച്ചുകാരനായ ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മ്യൂലൻസ്റ്റിൻ വഴിയാണ് 19കാരനായ സിഫ്നോസിെൻറ വരവ്. ആർ.കെ.സി വാൽവികിനായി മൂന്ന് മത്സരങ്ങൾ കളിച്ച താരത്തിെൻറ പ്രധാന സീനിയർ കരിയറാവും ബ്ലാസ്റ്റേഴ്സിൽ. സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ ആറാമത്തെ വിദേശതാരമാണ് ഡച്ചുകാരൻ.
നെമാഞ്ച ലാകിച് പെസിച്, കറേജ് പെകൂസൺ, ഇയാൻ ഹ്യൂം, വെസ് ബ്രൗൺ, ഗോളി പോൾ റചൂബ്ക എന്നിവരുടെ വരവ് നേരേത്ത പ്രഖ്യാപിച്ചു. ദിമിതർ ബെർബറ്റോവിെൻറ കരാർ പൂർത്തിയായെങ്കിലും ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ, ആവശ്യമായ എട്ടിൽ ഏഴ് താരങ്ങളുടെ പട്ടികയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.