ഡ്യൂറൻഡ് കപ്പ്: ഗോകുലം കേരള x മോഹൻ ബഗാൻ ഫൈനൽ ഇന്ന്
text_fieldsകൊൽക്കത്ത: രണ്ടരവർഷം മാത്രം പ്രായമുള്ള ഗോകുലം കേരള എഫ്.സിയുടെ ഏറ്റവും നിർണായക മത്സരമാണിത്. ലോകത്തെ ഏറ്റവും പഴക്കമേറിയ ടൂർണമെൻറുകളിലൊന്നായ ഡ്യൂറൻഡ് കപ്പ ് ഫുട്ബാൾ ടൂർണമെൻറിെൻറ 129ാമത് പതിപ്പിെൻറ കലാശക്കളിയിൽ വമ്പന്മാരായ മോഹൻ ബ ഗാനെതിരെയാണ് സാൾട്ട്േലക് മൈതാനത്ത് കേരളത്തിെൻറ പ്രതിനിധികൾ കളത്തിലിറങ് ങുന്നത്. കാര്യമായ സാധ്യത കൽപിക്കപ്പെടാതെ ടൂർണമെൻറിനെത്തിയ ഗോകുലവും കിരീടസാധ്യതയുമായി ഇറങ്ങിയ ബഗാനും തമ്മിൽ ഏറ്റുമുട്ടുേമ്പാൾ മുൻതൂക്കം കൊൽക്കത്തൻ ടീമിനാണെങ്കിലും സെമിയിൽ മറ്റൊരു കരുത്തൻ സംഘമായ ഇൗസ്റ്റ് ബംഗാളിനെ മലർത്തിയടിച്ചത് കേരള ടീമിന് ആത്മവിശ്വാസമേകും. 22 വർഷം മുമ്പ് എഫ്.സി കൊച്ചിൻ കപ്പടിച്ചതിനുശേഷം ഡ്യൂറൻഡ് കപ്പ് നേടുന്ന ആദ്യ കേരള ടീമാവുക എന്ന ലക്ഷ്യവും ഗോകുലത്തിനുണ്ട്. അന്നും മോഹൻ ബഗാനായിരുന്നു ഫൈനലിലെ എതിരാളികൾ.
മാർക്സ് മാൻ ജോസഫ്
ക്യാപ്റ്റനും മുൻനിരയിലെ കുന്തമുനയുമായ മാർകസ് ജോസഫിെൻറ ചിറകിലേറിയാണ് ഗോകുലത്തിെൻറ കുതിപ്പ്. ടൂർണമെൻറിലിതുവരെ നാലു കളികളിൽ രണ്ട് ഹാട്രിക്കടക്കം ഒമ്പതു ഗോൾ നേടിയിട്ടുണ്ട് ഇൗ ട്രിനിഡാഡ് ആൻഡ് ടുബാഗോക്കാരൻ. കളിച്ച എല്ലാ മത്സരങ്ങളിലും സ്കോർചെയ്ത 28കാരന് കൂട്ടായി മുൻ ബഗാൻ താരം ഹെൻറി കിസേക്കയുമുണ്ട് മുൻനിരയിൽ. പരിക്കുമാറി അടുത്തിടെ തിരിച്ചെത്തിയ യുഗാണ്ടൻ താരം ഫോമിലല്ലെങ്കിലും നിർണാക മത്സരത്തിൽ അവസരത്തിനൊത്തുയരുമെന്ന പ്രതീക്ഷയിലാണ് ടീം. ‘ഗോകുലത്തെ നയിക്കാനാവുന്നതിൽ ഏറെ സന്തോഷമുണ്ട്. കിരീടം നേടാനായാൽ കടുത്ത ഫുട്ബാൾ ആരാധകരായ കേരളത്തിലെ ജനങ്ങൾക്ക് നൽകാനാവുന്ന മികച്ച സമ്മാനമാകും അത്’ -ജോസഫ് പറഞ്ഞു.
ജോസഫിനെ മാത്രം ആശ്രയിക്കുന്ന ടീമല്ല ഗോകുലമെന്ന് കോച്ച് ഫെർണാണ്ടോ വരേല ഫൈനലിന് മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു. ‘ഇൗ ടീം മികച്ചതാണ്. എല്ലാവരും ഉത്തരവാദിത്തമേറ്റെടുക്കുന്നവർ, നല്ല ഒത്തിണക്കത്തോടെ കളിക്കുന്നവർ’-കോച്ചിെൻറ വാക്കുകൾ. ട്രിനിഡാഡുകാരനായ ആന്ദ്രെ എറ്റിയനെയാണ് പ്രതിരോധത്തിലെ പ്രധാനി. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയിൽ ഇൗസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ സേവുകൾ നടത്തിയ േഗാളി സി.കെ. ഉബൈദിലും ടീമിന് ഏറെ പ്രതീക്ഷയുണ്ട്. മുഹമ്മദ് റാഷിദ് അടക്കമുള്ള മറ്റു മലയാളി താരങ്ങളും ഫോമിലാണ്.
17ാം കിരീടം തേടി ബഗാൻ
മോഹൻ ബഗാനും ഇൗസ്റ്റ് ബംഗാളുമാണ് ഡ്യൂറൻഡ് കപ്പ് കൂടുതൽ തവണ നേടിയിട്ടുള്ള ടീമുകൾ, 16 വട്ടം. ഇൗസ്റ്റ് ബംഗാൾ സെമിയിൽ വീണതോടെ ബഗാന് ഒറ്റക്ക് ഇൗ നേട്ടം എത്തിപ്പിടിക്കാനുള്ള അവസരമാണ് ഇന്നത്തെ കലാശപ്പോരാട്ടം. 19 വർഷം മുമ്പാണ് ബഗാൻ അവസാനമായി ഡ്യൂറൻഡ് കപ്പ് നേടിയത്. 2000ത്തിൽ മഹീന്ദ്ര യുനൈറ്റഡിനെ ഗോൾഡൻ ഗോളിൽ 2-1ന് തോൽപിച്ചായിരുന്നു ഇത്. സെമിയിൽ റിയൽ കശ്മീരിെന അധികസമയത്തേക്ക് നീണ്ട കളിയിൽ 3-1ന് കീഴടക്കിയാണ് കിബു വികുനയുടെ ടീം ഫൈനലിലെത്തിയത്. മലയാളി സ്ട്രൈക്കർ വി.പി. സുഹൈറായിരുന്നു അധികസമയത്ത് ഇരട്ട ഗോളുകളോടെ ടീമിനെ ഫൈനലിലേക്ക് നയിച്ചത്. വിദേശ സ്ട്രൈക്കർ സാൽവദോർ ചമോറോയാണ് ടീമിലെ മറ്റൊരു പ്രധാന താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.