മുന്നിൽ ഇൗസ്റ്റ് ബംഗാൾ; ജയം തുടരാൻ ഗോകുലം
text_fieldsകോഴിക്കോട്: കൊൽക്കത്തയിൽ മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ കീഴടക്കിയതിെൻറ ആത്മവിശ്വാസത്തിൽ െഎ ലീഗിൽ ഗോകുലം കേരള എഫ്.സി നിർണായക പോരാട്ടത്തിന് ശനിയാഴ്ച ബൂട്ടണിയുന്നു. മറ്റൊരു െകാൽക്കത്തൻ കരുത്തരായ ഇൗസ്റ്റ് ബംഗാളാണ് ഉച്ചക്ക് രണ്ടുമണിക്ക് നടക്കുന്ന മത്സരത്തിലെ എതിരാളികൾ.
ബഹ്റൈൻ താരം മഹ്മുദ് അൽ അജ്മിയും യുഗാണ്ടയിൽനിന്ന് അടുത്തിടെയെത്തിയ ഹെൻറി കിെസക്കെയുമുൾെപ്പടെയുള്ള താരങ്ങളുടെ മികച്ച ഫോമാണ് ഗോകുലത്തിന് ആശ്വാസമേകുന്നത്. ഹോം ഗ്രൗണ്ടിലെ തുടരൻ തോൽവികൾക്ക് ശേഷം ലജോങ്ങ് ഷില്ലോങ്ങിനെതിരെ ജയിച്ചതും ടീമിന് ഉൗർജമേകുന്നു. ബഗാനെതിരായ ജയം ടീമിെൻറ ആത്മവിശ്വാസമുയർത്തിയെന്ന് കോച്ച് ബിനോ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിദേശതാരങ്ങൾ നന്നായി കളിക്കുന്നുണ്ട്. അജ്മിയുടെ പ്രകടനം ടീമിന് പ്രതീക്ഷയേകുന്നതാണ്. ഇൗ താരം ഗോകുലത്തിെൻറ അവിഭാജ്യ ഘടകമാണെന്നും ബിനോ പറഞ്ഞു. തോൽവികളിൽനിന്ന് കൈപിടിച്ചുയർത്താനാണ് താൻ ശ്രമിക്കുന്നത്. പോയൻറ് നിലയിൽ തലപ്പത്തെത്താൻ ശ്രമിക്കുന്ന ഇൗസ്റ്റ് ബംഗാളിനാകും സമ്മർദം കൂടുതൽ. ശനിയാഴ്ച മികച്ച മത്സരം കാഴ്ചവെക്കുമെന്നും ഗോകുലം കോച്ച് പറഞ്ഞു. തന്നെ ടെക്നിക്കൽ ഡയറക്ടറാക്കി പുതിയ കോച്ചിനെ നിയമിച്ചതായുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ശരിയല്ല. നിലവിൽ വിദേശ കോച്ചിനെ നിയമിച്ചിട്ടില്ല. നിയമിച്ചാൽ അക്കാര്യം ഒൗദ്യോഗികമായി അറിയിക്കുെമന്നും ബിനോ ജോർജ് കൂട്ടിച്ചേർത്തു.
മലയാളി താരങ്ങളായ ജോബി ജസ്റ്റിൻ, വി.പി. സുഹൈർ, കെ. മിർഷാദ്, സി.കെ. ഉബൈദ് എന്നിവർ നന്നായി കളിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരവും ഇൗസ്റ്റ് ബംഗാൾ കോച്ചുമായ ഖാലിദ് ജമീൽ പറഞ്ഞു. ഗോകുലത്തിെൻറ മത്സരം കണ്ടിരുന്നു. കരുത്തുറ്റ ടീമായി അവർ വളർന്നിട്ടുണ്ട്. എങ്കിലും വിജയം നേടാനാകുെമന്നാണ് ഖാലിദ് ജമീലിെൻറ പ്രതീക്ഷ. 14 കളികളിൽനിന്ന് 26 പോയൻറുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ഇൗസ്റ്റ് ബംഗാൾ. 13 കളികളിൽനിന്ന് മൂന്ന് ജയവും ഒരു സമനിലയുമടക്കം 13 പോയൻറുള്ള ഗോകുലത്തിന് ശനിയാഴ്ച ജയിച്ചാൽ സ്ഥാനം െമച്ചപ്പെടുത്താം. എവേ മത്സരത്തിൽ ഗോകുലം 0-1ന് തോൽക്കുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.