ഈസ്റ്റ് ബംഗാളും ഐ.എസ്.എല്ലിലേക്ക്
text_fieldsകൊൽക്കത്ത: മോഹൻ ബഗാന് പിന്നാലെ കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ് ബംഗാളും ഇന്ത്യൻ സുപ്പർ ലീഗിലേക്ക് ചേക്കേറ ുന്നു. ഐ.എസ്.എൽ പ്രവേശനത്തിനാവശ്യമായ ചരടുവലികൾ ഈസ്റ്റ് ബംഗാൾ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.
ല ോക്ഡൗണിന് ശേഷം പ്രവേശനം സംബന്ധിച്ച അപേക്ഷ ഇൗസ്റ്റ് ബംഗാൾ സമർപ്പിക്കുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ടീമിൻെറ അടിത്തറ ഭദ്രമാക്കുന്നതിൻെറ ഭാഗമായി കൂടുതൽ നിക്ഷേപകരെയും ഈസ്റ്റ് ബംഗാൾ തേടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ കമ്പനിയായ പ്രോക്ടർ ആൻഡ് ഗാംബിളിനെ സ്പോൺസർഷിപ്പിനായി അവർ സമീപിച്ചു കഴിഞ്ഞു.
ബുധനാഴ്ച നടന്ന ഐ.എസ്.എൽ സംഘാടകരായ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെൻറ് ലിമിറ്റഡിൻെറ യോഗത്തിൽ അടുത്ത സീസണിലെ ടീമുകളുടെ എണ്ണം 12ആക്കി ഉയർത്തുന്ന കാര്യമായിരുന്നു പ്രധാന അജണ്ട. നേരത്തെ ഐ.എസ്.എൽ ചാമ്പ്യൻമാരായ എ.ടി.കെയുമായി ലയിച്ച മോഹൻ ബഗാൻ ഇന്ത്യയിലെ ഒന്നാം നിര ലീഗിലേക്ക് ചേക്കേറിയ അന്ന് തുടങ്ങിയതാണ് ഈസ്റ്റ് ബംഗാളിൻെറ പ്രവേശനം സംബന്ധിച്ചുള്ള അഭ്യുഹങ്ങൾ.
ഏഷ്യൻ ഫുട്ബാൾ ഫെഡറേഷനും (എ.എഫ്.സി) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും കഴിഞ്ഞ ഒക്ടോബറിൽ തയ്യാറാക്കിയ റൂട്ട്മപ്പിൽ 2020-21 സീസണിൽ രണ്ട് പുതിയ ടീമുകൾ ഐ.എസ്.എല്ലിലെത്തുമെന്ന് തീരുമാനിച്ചിരുന്നു. പഞ്ചാബ് എഫ്.സി ടീമും ഐ.എസ്.എല്ലിലെത്താൻ ശ്രമം നടത്തുന്നതായി റിേപ്പാർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.