Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറഷ്യക്കെതിരെ സലാഹ്​...

റഷ്യക്കെതിരെ സലാഹ്​ ബൂട്ടണിഞ്ഞേക്കും

text_fields
bookmark_border
salah
cancel

സോച്ചി: ഇടതു തോളിനേറ്റ പരിക്കു മൂലം ഉറുഗ്വായ്​ക്കെതിരെ കളിക്കാൻ സാധിക്കാതിരുന്ന മുഹമ്മദ്​ സലാഹ്​ റഷ്യ​െക്കതിരായ മൽസരത്തിനിറങ്ങിയേക്കും. ഇൗജിപ്​ഷ്യൻ കോച്ച്​ ഹെക്​ടർ കുപ്പർ ആണ്​ ആരാധകർക്ക്​ ആശ്വാസം പകരുന്നവിധം വാർത്ത പുറത്തു വിട്ടത്​.

ഇത്തവണത്തെ  ലോക കപ്പിൽ എ ഗ്രൂപ്പിലെ ഉറുഗ്വായ്​​െക്കതിരായ  കന്നി മൽസരത്തിൽ ഒരു ഗോളിന്​ ഇൗജിപ്​ത്​ പരാജയപ്പെട്ടിരുന്നു. സലാഹ്​ ഇറങ്ങിയിരുന്നെങ്കിൽ ഫലം മറിച്ചാകുമായിരുന്നുവെന്നാണ്​​ ആരാധകർ വിശ്വസിക്കുന്നത്​. ഇൗജിപ്​ത്​ കോച്ചും ഇൗ വിശ്വാസത്തെ പിന്താങ്ങുന്നു. 

‘‘മുഹമ്മദ്​ സലാഹ്​ ഞങ്ങളുടെ ഒരു പ്രധാന കളിക്കാരനാണെന്നതിൽ സംശയമില്ല. ഒരു പക്ഷെ സലാഹ്​ ഇറങ്ങിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരു​ന്നു.’’ വെള്ളിയാഴ്​ചത്തെ മൽസരത്തിനു ശേഷം കുപ്പറി​​​െൻറ പ്രതികരണം ഇങ്ങനെയായിരുന്നു. 

ചൊവ്വാഴ്​ച സ​​െൻറ്​ പീറ്റേഴ്​സ്​ബർഗി​ൽ റഷ്യയുമായി നടക്കുന്ന നിർണായക മൽസരത്തിൽ സലാഹ്​ ഇറങ്ങുമെന്നാണ്​ കരുതുന്നതെന്ന്​ ഹെക്​ടർ കുപ്പർ വ്യക്തമാക്കി. വെള്ളിയാഴ്​ച പരിശീലന ഘട്ടത്തിൽ പോലും സലാഹിന്​ ഇറങ്ങാൻ സാധിക്കും എന്നായിരുന്നു കരുതിയത്​. എന്നാൽ അതിനു ശേഷമാണ് മൽസരത്തിനിടെ​ അദ്ദേഹത്തിന്​ വീഴ്​ചയോ മറ്റ്​ പരിക്കുകളോ പറ്റിയാലോ എന്ന ആശങ്കയു​ണ്ടായത്​.

റഷ്യക്കും സൗദി അറേബ്യക്കുമെതിരെയുള്ള മൽസരത്തിനായി അദ്ദേഹത്തെ മികച്ച ഫോമിൽ നില നിർത്തേണ്ടതിനാൽ ഉറുഗ്വായ്​ക്കെതിരെ കളിക്കാനിറക്കേണ്ടെന്ന്​ തീരുമാനിക്കുകയായിരുന്നുവെന്നും കോച്ച്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptMohamed Salahmalayalam newssports newsfifa world cup 2018Russi
News Summary - Egypt coach expects Mohamed Salah to play against Russia-sports news
Next Story