ഒന്നാം നമ്പർ ഗോളിക്ക് പരിക്ക്; ലോകകപ്പിന് 45കാരൻ അൽ ഹാദരിയെ ഇൗജിപ്ത് തിരിച്ചുവിളിക്കും
text_fieldsകൈറോ: ലോകകപ്പ് പോരാട്ടം അടുത്തിരിക്കെ ഇൗജിപ്തിന് തിരിച്ചടിയായി ഒന്നാം നമ്പർ ഗോളിയുടെ പരിക്ക്. അഹ്മദ് അൽ ഷെനാവിക്കാണ് പരിക്കേറ്റ് ലോകകപ്പ് നഷ്ടമാവുമെന്നുറപ്പായത്. ഇതോടെ വെറ്ററൻ ഗോളി ഇസാം അൽ ഹാദരിയെ തിരിച്ചുവിളിക്കേണ്ടിവരും.
45 കാരനായ അൽഹാദരി റഷ്യയിൽ വലകാത്താൽ ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനെന്ന റെക്കോഡ് സ്വന്തം പേരിലാക്കും. ഇൗജിപ്തിനായി 156 മത്സരങ്ങൾക്കായി അൽഹാദരി വലകാത്തിട്ടുണ്ട്.
ഇൗജിപ്തിലെ ഒന്നാം ഡിവിഷൻ ക്ലബ് സെമലക്കായുടെ ഗോളിയായ അഹ്മദ് അൽ ഷെനാവിക്ക് അൽ ഇത്തിഹാദിനെതിരായ മത്സരത്തിനിടെയാണ് തോളെല്ലിന് പരിക്കേറ്റത്. മൂന്നു മാസത്തോളം വിശ്രമം വേണമെന്നാണ് ടീം ഡോക്ടർമാർ അറിയിച്ചത്. ഗ്രൂപ് ‘എ’യിൽ റഷ്യ, സൗദി അറേബ്യ, ഉറൂഗ്വായ് ടീമുകളോടൊപ്പമാണ് ഇൗജിപ്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.