മിസ് യൂ മെസ്സി, ക്രിസ്റ്റി; സൂപ്പർതാരങ്ങളില്ലാത്ത എൽക്ലാസികോ ഇന്ന്
text_fieldsബാഴ്സലോണ: ഒരു പതിറ്റാണ്ടിനുശേഷം ലോകതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനേ ാ റൊണാൾഡോയുമില്ലാത്ത എൽക്ലാസികോക്ക് നൂകാമ്പിൽ വിസിൽ മഴങ്ങും. പരിക്കേറ്റ് കളിക്കാനാവാതെ പുറത്തിരിക്കുന്ന മെസ്സിയില്ലാതെ ബാഴ്സലോണ ഇറങ്ങുേമ്പാൾ, പുതിയ സീസണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതോടെ താളം കണ്ടെത്താനാവാതെയാണ് റയൽ മഡ്രിഡെത്തുന്നത്. ഇരുവരുമില്ലാത്ത എൽക്ലാസികോക്ക് വീര്യം കുറയാതിരിക്കെട്ടയെന്നാണ് ആരാധകരുടെ പ്രാർഥന. 2007ലാണ് മെസ്സിയും ക്രിസ്റ്റ്യാനോയുമില്ലാതെ അവസാനമായി എൽക്ലാസികോ നടക്കുന്നത്. രാത്രി 8.45 ബാഴ്സയുടെ തട്ടകമായ നൂകാംപിലാണ് മത്സരം.
എല്ലാം ക്ലിയറാക്കി ബാഴ്സ
സെവിയ്യക്കെതിരായ മത്സരത്തിൽ ലയണൽ മെസ്സി പരിക്കേറ്റ് കളം വിട്ടപ്പോൾ, ആരാധകരുടെ നെഞ്ച് പിടഞ്ഞതാണ്. എന്നാൽ, എൽക്ലാസികോക്ക് മുെമ്പ മെസ്സിയില്ലാതെ ബാഴ്സലോണ ടീമിനെ കോച്ച് സെറ്റാക്കിയെടുത്തു. ചാമ്പ്യൻസ് ലീഗിൽ ഇൻറർ മിലാനെതിരെ അർജൻറീനൻ താരമില്ലാത്ത ബാഴ്സലോണ രണ്ടു ഗോളുകൾക്ക് ജയിച്ചിരുന്നു. മെസിക്ക് പകരക്കാരനായിറങ്ങിയ ബ്രസീൽ താരം റഫീന്യ അൽകൻറാര സ്കോർ ചെയ്യുകയും ചെയ്തു. ഇതേ ഇലവനെതന്നെ പരീക്ഷിക്കാനായിരിക്കും കോച്ച് ഏണസ്റ്റോ വാൽവർഡേയുടെ ശ്രമം. മുന്നേറ്റത്തിൽ കുട്ടീന്യോ-സുവാരസ്-റഫീന്യ സഖ്യവും മധ്യനിരയിൽ ആർതർ-ബുസ്കറ്റ്സ്-റാക്കിടിച്ച് സഖ്യവും കൂടുേമ്പാൾ റയൽ പ്രതിരോധം എളുപ്പത്തിൽ കടക്കാനാവുമെന്നാണ് പ്രതീക്ഷ.
ലോപറ്റ്ഗുയിക്ക് മരണക്കളി
സ്പാനിഷ് കോച്ച് ലോപ്റ്റ്ഗുയി സ്ഥാനത്തു തുടരുമോ ഇല്ലയോയെന്ന് നിർണയിക്കുന്ന മരണക്കളിയാണ് ഇന്നത്തെ എൽക്ലാസികോ. സീസണിൽ മൂന്ന് തോൽവിയും രണ്ടു സമനിലയുമുള്ള റയൽ മഡ്രിഡ് ഇന്ന് ബാഴ്സയെ പിടിച്ചുകെട്ടാനായില്ലെങ്കിൽ നില പരിതാപകരമാവും. 18 പോൻറുമായി ഒന്നാമതുള്ള ബാഴ്സലോണയെ തോൽപിച്ചാൽ മാത്രേമ റയൽലിന് ഇനിയൊരു തിരിച്ചുവരവുള്ളൂ. റൊണാൾഡോ പോയതിനു പിന്നാലെ ഒരു പെർഫക്ട് ഇലവനെ കെണ്ടത്താൻ ഇതുവരെ കോച്ചിന് കഴിഞ്ഞിട്ടില്ല.
പരിക്കേറ്റ ഡാനി കാർവയാൽ തിരച്ചെത്തുന്നതാണ് റയൽ നിരയിലെ നല്ലവാർത്ത. അവസാന മത്സരത്തിൽ വിക്ടോറിയ പ്ലസനെതിരെ 2-1െൻറ ജയം നേടിയതിൽ ആശ്വസിക്കാമെങ്കിലും ചെക്ക് റിപ്പബ്ലിക് ക്ലബിനെക്കാർ പതിൻമടങ്ങ് ശക്തിയുള്ളവരാണ് ബാഴ്സയെന്നത് ലോപറ്റ്ഗുയിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ മികച്ച ഗെയിം പ്ലാനുമായായിരിക്കും ബാഴ്സലോണയിൽ റയൽ വിമാനമിറങ്ങിയതെന്നുപ്പ്. കണക്കിലെ കളിയിൽ റയലാണ് മുന്നിലെന്നതും മഡ്രിഡുകാർക്ക് ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.