പകൽവെളിച്ചത്തിൽ ‘എൽ ക്ലാസിക്കോ'
text_fieldsമഡ്രിഡ്: സാൻറിയാഗോ ബെർണബ്യൂവിൽ സൂര്യൻ ഉച്ചിയിൽ കത്തുന്ന നട്ടുച്ച സമയം. ഇന്ത്യയിൽ അസ്തമന സായാഹ്നം. ന്യൂയോർക് ഉദയസൂര്യെൻറ കിരങ്ങളിൽ തിളങ്ങുന്ന പ്രഭാതം. കാൽപന്ത് ലോകം കാത്തിരിക്കുന്ന ‘എൽ ക്ലാസികോ’ സൂര്യനെ സാക്ഷിയാക്കി ലോകമെങ്ങും കാണും. ഇതിഹാസതാരങ്ങൾ ഇരുനിരയിലും അണിനിരക്കുന്ന വീറുറ്റ പോരാട്ടമായ റയൽ മഡ്രിഡ്-ബാഴ്സലോണ എൽ ക്ലാസികോക്ക് ഇന്ത്യൻ സമയം വൈകീട്ട് 5.30ന് കിക്കോഫ്. ക്രിസ്മസ്-പുതുവർഷ സമ്മാനം ആർക്കാവും? ലോക ഫുട്ബാളർ പട്ടങ്ങളുടെ തിളക്കത്തിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്കോ അതോ പ്രതാപത്തിലേക്ക് തിരികെയെത്താനൊരുങ്ങുന്ന ബാഴ്സലോണക്കോ.
ബാഴ്സലോണ പ്രതിനിധാനംചെയ്യുന്ന കാറ്റലോണിയൻ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കിടെയാണ് മെസ്സിയും സംഘവും മഡ്രിഡിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്പെയിനിൽനിന്നും സ്വാതന്ത്ര്യം നേടാനുള്ള വോെട്ടടുപ്പിെൻറ വിവാദങ്ങൾ ‘എൽ ക്ലാസികോ’ക്ക് കൂടുതൽ വീറുംവാശിയും നൽകും. സീസണിലെ ആദ്യ എൽ ക്ലാസികോക്കാണ് മഡ്രിഡ് വേദിയാവുന്നത്. ഇരുനിരയിലും അതിസമ്മർദം. എങ്കിലും കിരീടക്കുതിപ്പിൽ അതിവേഗത്തിലോടുന്ന ബാഴ്സലോണക്ക് അൽപം ആശ്വാസമുണ്ട്. 16 കളിയിൽ 42 പോയൻറുള്ള ബാഴ്സ രണ്ടാം സ്ഥാനക്കാരിൽനിന്നും ആറ് പോയൻറ് മുന്നിലാണ്.
പരിക്ക് മാറി റയൽ, പരിക്കിൽ വലഞ്ഞ് ബാഴ്സ
അവസാന എൽ ക്ലാസികോ ആയ സ്പാനിഷ് സൂപ്പർ കപ്പിൽ രണ്ട് കളിയിലും ജയം റയൽ മഡ്രിഡിനായിരുന്നു. 2-0, 3-1 സ്കോറിന് നേടിയ ജയം ശനിയാഴ്ച റയലിന് ആത്മവിശ്വാസമാവും. എന്നാൽ, അന്നത്തെ ബാഴ്സയിൽനിന്നു മെസ്സിപ്പട ഏറെ മാറി. നെയ്മർ പോയെങ്കിലും പ്രതിരോധവും മുന്നേറ്റവും മെച്ചപ്പെട്ടു. പരിക്കാണ് ബാഴ്സയെ വലക്കുന്നത്. പ്രതിരോധത്തിൽ ഉംറ്റിറ്റിക്കും സ്ട്രൈക്കർ പാകോ അൽകാസറും പരിക്കിെൻറ പിടിയിലാണ്. റഫീഞ്ഞ, അർദ ടുറാൻ എന്നിവരും പുറത്ത്. തോമസ് വെർമലാനാവും പ്രതിരോധച്ചുമതല. മഷറാനോയും ഇടംപിടിച്ചേക്കും.അതേസമയം, പരിക്കിെൻറ പ്രശ്നമൊന്നുമില്ലാതെയാണ് റയൽ. റാഫേൽ വറാനെ, ഗാരെത് ബെയ്ൽ എന്നിവർ ശനിയാഴ്ച തിരിച്ചെത്തും. സസ്പെൻഷൻ കഴിഞ്ഞ് സെർജിയോ റാമോസും റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.