സിംഹങ്ങളുടെ കാവൽക്കാരൻ
text_fields‘ത്രീ ലയൺസിെൻറ’ ബീഗ് ഹീറോ ആയി മാറിയിരിക്കുകയാണ് ഗോൾ കീപ്പർ ജോർഡൻ പിക്ഫോഡ്. ഇംഗണ്ടിനും കിരീടത്തിനുമിടയിലെ ദൂരം കുറയുന്തോറും പിക്ഫോഡിെൻറ താരമൂല്യവുമുയരുന്നു. ക്വാർട്ടർ ഫൈനലിൽ സ്വീഡനെതിരായ തകർപ്പൻ പ്രകടനത്തോടെ മുൻ ഇംഗ്ലീഷ് ഇതിഹാസങ്ങൾക്കും മാധ്യമങ്ങൾക്കും 24കാരനായ എവർട്ടൻ താരം പ്രിയങ്കരനായി. കഴിഞ്ഞവർഷം നവംബറിൽ മാത്രം ദേശീയ ടീമിൽ അരങ്ങേറ്റംകുറിച്ച താരത്തെ മാസങ്ങൾകൊണ്ട് ഒന്നാം നമ്പർ ഗോളിയായി കോച്ച് ഗാരെത് സൗത്ത്ഗേറ്റ് തിരഞ്ഞെടുത്തപ്പോൾ നെറ്റി ചുളിച്ചവരിൽ പഴയകാല പ്രമാണിമാരുമുണ്ടായിരുന്നു. അവർക്കെല്ലാമുള്ള മറുപടിയാണ് പോസ്റ്റിനുകീഴെ നീണ്ട കൈകൾ വിരിച്ച് നെഞ്ചുനിവർത്തി യുവതാരം നൽകുന്നത്. സ്വീഡനെതിരെ ഉജ്ജ്വല സേവുകളുമായി കളിയിലെ താരമായതും പിക്ഫോഡായിരുന്നു. ഇന്ന് അവെൻറ സ്വപ്നങ്ങൾ നിറയെ ഇംഗ്ലണ്ട് കപ്പുയർത്തുന്ന നിമിഷങ്ങളാണ്. അതിനുള്ള തയാറെടുപ്പുകളെ കുറിച്ച് പങ്കുവെക്കുന്നു.
സ്വപ്നം കണ്ട ചരിത്രം
‘ഇംഗ്ലണ്ട് അവസാനമായി സെമിയിൽ പ്രവേശിക്കുേമ്പാൾ (1990) ഞാൻ ജനിച്ചിരുന്നില്ല. അതും കഴിഞ്ഞ് നാലുവർഷത്തിനു ശേഷമായിരുന്നു ജനനം. ഒാരോ കളിയും ജയിക്കുന്നതിനെ കുറിച്ചായിരുന്നു ഞങ്ങൾ എപ്പോഴും സംസാരിച്ചിരുന്നത്. പക്ഷേ, ഇപ്പോൾ ഞങ്ങൾ ചരിത്രം രചിക്കുകയാണ്. ഞങ്ങളുടെ മാത്രം ചരിത്രം.’
ചെറുപ്പം, പരിചയം
‘ഞങ്ങളുടേത് യുവസംഘമാണ്. പക്ഷേ, വേണ്ടുവോളം പരിചയസമ്പത്തുണ്ട്. കരുത്ത്അറിഞ്ഞുകൊണ്ട് ഒാരോ എതിരാളികളെയും അറിഞ്ഞ് കളിക്കാനും, തന്ത്രമൊരുക്കാനും അറിയാം. എങ്ങനെ ജയിക്കണമെന്നും അറിയാം.’
മാതൃകയെന്ന് സൗത്ത് ഗേറ്റ്
ഇംഗ്ലണ്ടിെൻറ പുതു തലമുറക്ക് പിക്ഫോഡ് മാതൃകയാണെന്ന് പറയുന്നത് കോച്ച് സൗത്ത് ഗേറ്റാണ്. ‘‘ആധുനിക ഫുട്ബാളിന് അനുയോജ്യനായ ഗോൾകീപ്പറാണ് പിക്േഫാഡ്. കാലുപയോഗിച്ചുള്ള അവെൻറ നീക്കം പ്രധാനമാണ്. അവെൻറ സേവും പന്ത് വിതരണവും, റിവേഴ്സ് പാസും എല്ലാം തികഞ്ഞ ഗോൾകീപ്പറുടെ ടച്ചിലാണ്’’ -കോച്ചിെൻറ വാക്കുകൾ.
ഷിൽട്ടൻ പറയുന്നു
‘‘പ്രതിരോധ നിരക്കാരെ നിയന്ത്രിക്കാനും പ്രചോദിപ്പിക്കാനും ഒച്ചവെക്കുേമ്പാൾ പിക്േഫാഡിൽ ആത്മവിശ്വാസം പ്രതിഫലിക്കുന്നു. സ്വീഡനെതിരെ അദ്ദേഹത്തിെൻറ ഗംഭീരമായ മൂന്ന് സേവുകളാണ് ഇംഗ്ലണ്ടിന് സെമി ഉറപ്പിച്ചത്. ഇൗ പ്രകടനം ഫൈനലിലുമെത്തിക്കെട്ട’’ -മുൻ ഇതിഹാസ ഗോളിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.