പാനമ പാപ്പേഴ്സ്
text_fieldsനിഷ്നി: വാനോളം പ്രതീക്ഷകളുമായി ലോകകപ്പിൽ അരങ്ങേറാനെത്തിയ പാനമയുടെ വലയിൽ ഗോൾ ആറാട്ട് നടത്തി ഇംഗ്ലണ്ട് ഗ്രൂപ് ‘ജി’യിൽ നിന്നും പ്രീക്വാർട്ടറിലേക്ക്. ഏകപക്ഷീയമായി മാറിയ പോരാട്ടത്തിൽ 6-1നാണ് ഇംഗ്ലണ്ടുകാർ പാനമയെ പാപ്പരാക്കിയത്. നായകൻ ഹാരികെയ്ൻ ഹാട്രിക് ഗോളുമായി ലോകകപ്പിലെ ഗോൾപട്ടികയിൽ ഒന്നാമതെത്തിയപ്പോൾ രണ്ട് ഹെഡർ ഗോളുകളിലൂടെ പ്രതിരോധ താരം ജോൺ സ്റ്റോൺസും തിളങ്ങി. ജെസി ലിൻഗാഡിെൻറ വകയായിരുന്നു മറ്റൊരു ഗോൾ.
3-1-4-2 ഫോർമേഷനിൽ പ്രതിരോധം മറന്ന് മുഴുസമയ അറ്റാക്കിങ് മൂഡിലായിരുന്ന സൗത് ഗെയ്റ്റിെൻറ ഇംഗ്ലീഷ് പട ആരാധകരെ ആവേശത്തിലേറ്റുന്ന വിജയം നേടിയെങ്കിലും 78ാം മിനിറ്റിൽ പിറന്ന പാനമയുടെ ഏക ഗോൾ അവരെ വേട്ടയാടും. ഫ്രീകിക് ഷോട്ടിനെ, വിള്ളൽവീണ പ്രതിരോധമതിലിനിടയിൽ നുഴഞ്ഞുകയറി ബൂട്ട് വെച്ച് വലയിലാക്കിയ ഫിലിപ് ബലോയ് പാനമയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യഗോൾ നേടിയപ്പോൾ ഇംഗ്ലണ്ടിെൻറ പ്രതിരോധവീഴ്ച തുറന്നുകാട്ടുന്നതായി. ആദ്യ മത്സരത്തിൽ തുനീഷ്യക്ക് മുന്നിലും ഇംഗ്ലണ്ട് ഒരു ഗോൾവഴങ്ങിയിരുന്നു. ഗ്രൂപ് ചാമ്പ്യന്മാരെ നിർണയിക്കുന്ന ബെൽജിയം-ഇംഗ്ലണ്ട് പോരാട്ടമാവും സൗത് ഗെയ്റ്റിനെ കാത്തിരിക്കുന്ന യഥാർഥ പരീക്ഷ.
ഹാരികെയ്ൻ, സ്റ്റർലിങ് കൂട്ടിന് ആക്രമണ ചുമതല നൽകി, ലിൻഗാഡ്, റുബൻ ലുഫ്റ്റസ്, ട്രിപ്പിയർ, യങ് മധ്യനിരയിലൂടെ കളംഭരിക്കാനുള്ള കോച്ചിെൻറ തന്ത്രങ്ങൾക്ക് ഫുൾമാർക്ക് ലഭിക്കുന്നതായിരുന്നു അന്തിമ ഫലം. എട്ടാം മിനിറ്റിൽ കോർണർ കിക്കിനെ ഹെഡറിലൂടെ വലയിലെത്തിച്ച് സ്റ്റോൺസ് നൽകിയ തുടക്കം ഇംഗ്ലണ്ടിനെ അടിമുടി പ്രചോദിപ്പിച്ചു. പിന്നെ, കണ്ടത് കളിമറന്ന് ഗുസ്തിപിടിച്ചു തുടങ്ങിയ പാനമ ഗോൾമുഖത്ത് പെനാൽറ്റിയും, ഹെഡ്ർ-ലോങ്റേഞ്ചുകളുമായി ഇംഗ്ലണ്ട് നിറഞ്ഞാടുന്നത്. ഒന്നാം പകുതിയിൽ തന്നെ 5-0ത്തിന് മുന്നിട്ടുനിന്ന ഇംഗ്ലീഷുകാർ രണ്ടാം പകുതിയിൽ പരിക്ക് ഭയന്നും വിജയ മൂഡിലുമായിരുനു കളി പൂർത്തിയാക്കിയത്. ജാമി വാഡി, ഫാബിയൻ ഡെൽഫ്, ഡാനി റോസ് എന്നിവർ രണ്ടാം പകുതിയിൽ കളത്തിലെത്തി.
ഒന്നാം ഗോൾ
കളി ചൂടുപിടിക്കും മുേമ്പ ഇംഗ്ലണ്ട് ഗോളടിച്ചു തുടങ്ങി. വലതു വിങ്ങിൽനിന്നും കീരൻ ട്രിപ്പറെടുത്ത കോർണർ കിക്ക് ബോക്സിനുള്ളിൽ സ്വതന്ത്രനായി നിന്ന ജോൺ സ്റ്റോൺസിെൻറ ഹെഡറിലൂടെ വലയിലേക്ക്.
രണ്ടാം ഗോൾ
ബോക്സിനുള്ളിൽ ലിൻഗാഡിനെ വീഴ്ത്തിയ പാനമ ഡിഫൻഡറുടെ ഗുസ്തിക്ക് പെനാൽറ്റി. കിക്കെടുത്ത ഹാരികെയ്ൻ ഉന്നംപിഴക്കാതെ വലകുലുക്കി ഗോളടി തുടങ്ങി.
മൂന്നാം ഗോൾ
വിങ്ങിൽനിന്നു റാഞ്ചിയ പന്തുമായി ലിൻഗാഡ് തന്നെ സൃഷ്ടിച്ച ഗോൾ. സ്റ്റർലിങ്ങിന് നൽകി തിരിച്ചെടുത്ത ക്രോസ് ബോക്സിനു മുന്നിൽനിന്നു ഞൊടിയിടയിലെ ലോങ്റേഞ്ചറിലൂടെ വലതുണച്ചു.
നാലാം ഗോൾ
ട്രിപ്പിയറിെൻറ ഫ്രീകിക്കിലൂെട തുടങ്ങി, ഹെഡിൽനിന്ന് ഹെഡിലൂടെ പന്ത് വലയിൽ. പാനമ ബോക്സിനു മുന്നിൽ സ്റ്റർലിങ് ഹെഡർ ഗോളി തടഞ്ഞപ്പോൾ, സ്റ്റോൺസിെൻറ തലയെത്തി.
അഞ്ചാം ഗോൾ
രണ്ടാം പകുതിയിലെ ഇംഗ്ലീഷ് കോർണർ കിക്കിനിടെ ബോക്സിനുള്ളിൽ ഫൗൾ. പെനാൽറ്റി, ഹാരികെയ്ൻ വലയിലാക്കുന്നു.
ആറാം ഗോൾ
കെയ്നിനെയും ഞെട്ടിച്ച ഗോൾ. സ്വന്തം പകുതിയിൽ നിന്നെത്തിയ പന്ത് റോബൻ ലോഫ്ടസ് ബോക്സിനുള്ളിലേക്ക് അടിച്ചപ്പോൾ മുേമ്പ നടന്ന കെയ്നിെൻറ ബൂട്ടിൽ തട്ടി വലയിൽ. കെയ്ൻ ഹാട്രിക്.
പാനമയുടെ ഗോൾ
ഇംഗ്ലീഷ് പ്രതിരോധം ദുർബലമെന്ന് വെളിപ്പെടുത്തി ലോകകപ്പിൽ പാനമയുടെ ആദ്യഗോൾ. റികാർേഡാ ആവിയുടെ ഫ്രീകികിന്, ഫിലിപ് ബലോയ് കാൽവെച്ച് ഇംഗ്ലീഷ് വലകുലുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.