Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീണ്ടും പടിക്കൽ...

വീണ്ടും പടിക്കൽ കലമുടച്ച്​ ഇംഗ്ലണ്ട്​; നെതർലൻഡ്​സ്​ ഫൈനലിൽ

text_fields
bookmark_border
england-Netherland-semi-final
cancel

ലിസ്ബൺ: നിർണായക മൽസരങ്ങളിൽ തോൽക്കുകയെന്ന പതിവ്​ ഇക്കുറിയും ഇംഗ്ലണ്ട്​ ആവർത്തിച്ചു. യുവേഫ നേഷൻസ്​ ലീഗ്​ സെമ ി ഫൈനലിൽ നെതർലൻഡ്​സ്​ ഒന്നിനെതിരെ മൂന്ന്​ ഗോളുകൾക്ക്​ ഇംഗ്ലണ്ടിനെ തകർത്തു വിട്ടു. ആദ്യ പകുതിയിൽ മുന്നിട്ട്​ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിൻെറ കീഴടങ്ങൽ.

32ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി പിഴവുകളില്ലാതെ റാഷ്​ഫോർഡ്​ വലയിലെത്തിച്ചതോടെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട്​ മുന്നിലെത്തി. 73ാം മിനുട്ടിലാണ്​ നെതർലൻഡ്​സ്​ ഇതിന്​ മറുപടി നൽകിയത്​. മത്തിജസ്​ ഡി ലിജിറ്റിലൂടെ നെതർലാൻഡ്​ സമനില പിടിച്ചു. പിന്നീട്​ നിശ്​ചിത സമയത്തും അതിന്​ ശേഷമുള്ള ഇഞ്ചുറി ടൈമിലും ഇരു ടീമുകളും ഗോളുകൾ നേടാതിരുന്നതോടെ കളി അധിക സമയത്തിലേക്ക്​ നീങ്ങി.

97ാം മിനുട്ടിൽ കെയ്​ലി വാക്കറുടെ സെൽഫ്​ ഗോളിൽ നെതർലൻഡ്​സ്​ മുന്നിലെത്തി. സെൽഫ്​ ഗോൾ വീണ ആഘാതത്തിൽ നിന്ന്​ ഇംഗ്ലണ്ട്​ പിന്നീട്​ കരകയറിയില്ല. 114ാം മിനുട്ടിൽ ക്വിൻസി പ്രൊമേസ്​ കൂടി ഗോൾ നേടി നെതർലൻഡ്​സ്​ ഗോൾ പട്ടിക പൂർത്തിയാക്കി. പോർച്ചുഗലാണ്​ ഫൈനലിൽ നെതർലൻഡ്​സിൻെറ എതിരാളികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandmalayalam newssports newsNations LeagueNetharlands
News Summary - England-Portugal semi final-sports news
Next Story