ഇംഗ്ലണ്ടിന് സ്വീഡിഷ് കടമ്പ
text_fieldsസമാറ: ഇംഗ്ലണ്ടും സ്വീഡനും ഏറ്റുമുട്ടുന്ന മൂന്നാം ക്വാർട്ടർ ഫൈനലിലെ യൂറോപ്യൻ പോരിൽ ജയം ആർക്കൊപ്പമാവും? ഏറക്കുറെ ഒരേ ശൈലിയിൽ പന്തുതട്ടുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ നേരിയ മുൻതൂക്കം ഇംഗ്ലണ്ടിനാണെങ്കിലും സ്വീഡനെ എഴുതിത്തള്ളുക വയ്യ.
‘ഹരിക്കൈൻ’ ഇംഗ്ലണ്ട്
മുന്നിൽനിന്ന് പടനയിക്കുന്ന സ്ട്രൈക്കർ ഹാരികെയ്നിെൻറ മികവിലാണ് ഇംഗ്ലണ്ടിെൻറ കുതിപ്പ്. ടീം നേടിയ ഒമ്പത് ഗോളുകളിൽ ആറും കെയ്നിെൻറ വകയായിരുന്നു. എന്നാൽ, ടോട്ടൻഹാം താരത്തെ മാറ്റിനിർത്തിയാൽ ഗോൾ ഏത് വഴി വരുമെന്നതാണ് കോച്ച് ഗാരത് സൗത്ത്ഗേറ്റിനെ അലട്ടുന്ന പ്രശ്നം. രണ്ട് ഗോളുകൾ ഡിഫൻഡർ ജോൺ സ്റ്റോൺസിെൻറ തലയിൽനിന്നായിരുന്നു. റഹീം സ്റ്റെർലിങ്ങിനെയും ഡെലെ അലിയെയും പോലുള്ളവർ ഗോൾ കണ്ടെത്തുന്നില്ല എന്നതാണ് ടീമിനെ കുഴക്കുന്നത്. അതേസമയം, ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡും ഹാരി മഗ്വയറും സ്റ്റോൺസും കെയ്ൽ വാക്കറുമടങ്ങുന്ന മൂന്നംഗ ഡിഫൻസും ഉറച്ചുനിൽക്കുന്നു എന്നത് ടീമിന് മുതൽക്കൂട്ടാവും. മധ്യനിരയിൽ ജോർഡൻ ഹെൻഡേഴ്സൺ, ജെസെ ലിൻഗാർഡ്, കീറൺ ട്രിപ്പിയർ, ആഷ്ലി യങ് എന്നിവരും മികച്ച രീതിയിൽ പന്തുതട്ടുന്നുണ്ട്. ഇടത് മിഡ്ഫീൽഡിൽ യങ്ങിന് പകരം ശനിയാഴ്ച ഡാനി റോസ് ആദ്യ ഇലവനലിലെത്തിയേക്കുമെന്നും സൂചനയുണ്ട്.
താരതമ്യേന ദുർബലരായ തുനീഷ്യയെ 2-1നും പാനമയെ 6-1നും തോൽപിച്ചശേഷം തുല്യശക്തികളായ ബെൽജിയത്തോട് തോറ്റതും കൊളംബിയയെ തോൽപിക്കാൻ ഷൂട്ടൗട്ട് വരെ പോവേണ്ടിവന്നതും ടീമിെൻറ ദൗർബല്യങ്ങളിലേക്ക് വിരൽചൂണ്ടുന്നു. ഇൗ രണ്ട് കളികളിലുമായി കെയ്നിെൻറ ഒരു പെനാൽറ്റി ഗോൾ മാത്രമേ ഇംഗ്ലണ്ടിന് എടുത്തുകാണിക്കാനുള്ളൂ. ഇതിൽ ശനിയാഴ്ച മാറ്റംവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് സൗത്ത്ഗേറ്റ്.
സോളിഡ് സ്വീഡൻ
ആരാധകരുടെ പ്രതീക്ഷക്കും അപ്പുറത്തെ പ്രകടനമാണ് സ്വീഡൻ ലോകകപ്പിൽ ഇതുവരെ കാഴ്ചവെച്ചത്. സൂപ്പർ താരം സ്ലാറ്റൻ ഇബ്രാഹിമോവിച് യുഗം അവസാനിച്ചതോടെ എടുത്തുകാണിക്കാവുന്ന ഒരു താരം പോലുമില്ലാത്ത ടീമിനെ ക്വാർട്ടർ വരെയെത്തിച്ചതിെൻറ ക്രെഡിറ്റ് കോച്ച് യാനെ ആൻഡേഴ്സണിനാണ്.
കരുത്തുറ്റ പ്രതിരോധമാണ് ടീമിെൻറ മുഖമുദ്ര. ക്യാപ്റ്റൻ ആന്ദ്രിയാസ് ഗ്രാൻക്വിസ്റ്റ് നയിക്കുന്ന ഡിഫൻസ് മൂന്ന് മത്സരങ്ങളിൽ ഗോൾ വഴങ്ങിയിട്ടില്ല. ജർമനിയോട് തോറ്റ കളിയിലെ രണ്ട് ഗോൾ മാത്രമാണ് റോബിൻ ഒാൾസെൻറ വലയിൽ വീണത്. ക്യാപ്റ്റനൊപ്പം വിക്ടർ ലിൻഡലോഫ്, ലുഡ്വിഗ് അഗസ്റ്റിൻസൺ, മൈക്കൽ ലാങ് എന്നിവരാണ് പ്രതിരോധത്തിൽ. എന്നാൽ, ലാങ്ങിന് പ്രീക്വാർട്ടർ അവസാനഘട്ടത്തിൽ ചുവപ്പുകാർഡ് ലഭിച്ചതിനാൽ ശനിയാഴ്ച ഇറങ്ങാനാവില്ല. എമിൽ ക്രാഫ്ത് ആയിരിക്കും പകരക്കാരൻ.
ആൽബിൻ എക്ദാലും സെബാസ്റ്റ്യൻ ലാർസനും വിക്ടർ ക്ലാസണും അടങ്ങിയ മധ്യനിരയിലെ താരം ഇടതുവശത്ത് കളിക്കുന്ന എമിൽ ഫോസ്ബർഗ് ആണ്. സ്വിറ്റ്സർലൻഡിനെതിരെ ഭാഗ്യത്തിെൻറ സഹായത്തോടെയാണെങ്കിലും ഫോസ് ബർഗായിരുന്നു നിർണായക ഗോൾ സ്കോർ ചെയ്തത്.
മുൻനിരയിൽ മുഖ്യ സ്ട്രൈക്കർ മാർകസ് ബർഗ് ഗോൾ നേടാത്തതാണ് സ്വീഡെൻറ ദൗർബല്യം. ഒപ്പമുള്ള ഒാല ടോയ്വോനൻ ഒരു തവണ വലകുലുക്കിയെങ്കിലും ഇരുവരും തമ്മിലുള്ള സഖ്യം ഇതുവരെ വേണ്ടത്ര ഒത്തിണക്കം കാണിച്ചിട്ടില്ല. നിർണായക മത്സരത്തിൽ അതുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആൻഡേഴ്സൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.