Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ-20...

അ​ണ്ട​ർ-20 ലോ​ക​ക​പ്പ്​: കൊ​റി​യ​ക്ക്​ ജ​യം, അ​ർ​ജ​ൻ​റീ​ന​യെ അ​ട്ടി​മ​റി​ച്ച്​ ഇം​ഗ്ല​ണ്ട്​

text_fields
bookmark_border
അ​ണ്ട​ർ-20 ലോ​ക​ക​പ്പ്​: കൊ​റി​യ​ക്ക്​ ജ​യം, അ​ർ​ജ​ൻ​റീ​ന​യെ അ​ട്ടി​മ​റി​ച്ച്​ ഇം​ഗ്ല​ണ്ട്​
cancel
ഇ​ഞ്ചി​യോ​ൺ: കൗ​മാ​ര ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ കി​ക്കോ​ഫ്. ഉ​ദ്​​ഘാ​ട​ന പോ​രാ​ട്ട​ങ്ങ​ളി​ൽ ആ​തി​ഥേ​യ​രാ​യ ദ​ക്ഷി​ണ കൊ​റി​യ, ഇം​ഗ്ല​ണ്ട്, വെ​നി​സ്വേ​ല, മെ​ക്​​സി​കോ ടീ​മു​ക​ൾ​ക്ക്​ ജ​യം. കൊ​റി​യ​ൻ മെ​സ്സി​യെ​ന്ന വി​ളി​പ്പേ​രു​കാ​ര​നാ​യ ബാ​ഴ്​​സ​ലോ​ണ യൂ​ത്ത്​ താ​രം ലീ ​​സ്യൂ​ങ്​ വൂ​വി​​െൻറ ഗോ​ളി​ലൂ​ടെ ​തു​ട​ങ്ങി​യ കൊ​റി​യ 3-0ത്തി​ന്​ ഗി​നി​യെ ത​ക​ർ​ത്താ​ണ്​ ഗ്രൂ​പ്​ എ​യി​ലെ കു​തി​പ്പി​ന്​ തു​ട​ക്ക​മി​ട്ട​ത്.  
 
കൊറിയയുടെ ആദ്യ ഗോൾ നേടിയ ബാ​ഴ്​​സ​ലോ​ണ യൂ​ത്ത്​ താ​രം ലീ ​​സ്യൂ​ങ്​ വൂ​വി​​െൻറ ആഹ്ലാദം
 

അ​തേ​സ​മ​യം, ചി​ര​വൈ​രി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ൽ ആ​റു​ത​വ​ണ ജേ​താ​ക്ക​ളാ​യ അ​ർ​ജ​ൻ​റീ​ന​യെ 3-0ത്തി​ന്​ വീ​ഴ്​​ത്തി ഇം​ഗ്ല​ണ്ട്​ ച​രി​ത്രം കു​റി​ച്ചു. കൗ​മാ​ര ഫു​ട്​​ബാ​ളി​ൽ 20 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ്​ ഇം​ഗ്ല​ണ്ടി​​െൻറ ജ​യം. 1997 മ​ലേ​ഷ്യ ലോ​ക​ക​പ്പ്​ പ്രീ-​ക്വാ​ർ​ട്ട​റി​ൽ മ​ട​ങ്ങി​യ​ശേ​ഷം തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​മാ​യി മാ​റി​യ ഇം​ഗ്ല​ണ്ടി​ന്​ ​​ ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മു​ള്ള ആ​ദ്യ ജ​യ​മാ​യി​രു​ന്നു കൊ​റി​യ​ൻ മ​ണ്ണി​ൽ.ഗ്രൂ​പ്​ ‘ബി’​യി​ൽ വെ​നി​സ്വേ​ല 2-0ത്തി​ന്​ ജ​ർ​മ​നി​യെ​യും മെ​ക്​​സി​കോ 3-2ന്​ ​വ​നാ​ത്തു​വ​യെ​യും വീ​ഴ്​​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u20 world cup
News Summary - England U20s 3-0 Argentina
Next Story