െകാംപനി രക്ഷകൻ; ഇനി ഇംഗ്ലീഷ് ഫൈനൽ
text_fieldsലണ്ടൻ: വിൻസെൻറ് കൊംപനിയെന്ന 33കാരനെ പെപ്പ് ഗാർഡിയോള വിശ്വസ്ത നായകനായി പ്രതി രോധത്തിൽ നിലനിർത്തുന്നതിന് കാരണമന്വേഷിച്ചവർക്ക് ഇൗ മത്സരത്തോടെ അത് അവസാ നിപ്പിക്കാം. ബെൽജിയം പ്രതിരോധ താരത്തിെൻറ 70ാം മിനിറ്റിലെ മിന്നൽ ഷോട്ട് ലെസ്റ്റർ ഗോൾ കീപ്പർ കാസ്പർ ഷെമൈക്കലിെൻറ നീണ്ട ഡൈവിനും പിടികൊടുക്കാതെ വലതുളഞ്ഞത് ഒര ു പക്ഷേ, സിറ്റിക്ക് സമ്മാനിക്കാൻ പോവുന്നത് 2018-19 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടമാവും. ഇൗ സീസണിലെ നിർണായകമായ 37ാം മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ മാഞ്ചസ്റ്റർ സിറ്റി 1-0ത്തിന് തോൽപിച്ചു. കിരീടം ഇത്തവണയും ഇത്തിഹാദ് സ്റ്റേഡിയത്തിൽ എത്തിക്കാൻ സിറ്റിക്ക് ഇനി വേണ്ടത് അവസാന മത്സരത്തിൽ ബ്രൈറ്റണിനെതിരെ ഒരു ജയം കൂടിമാത്രം.
37 മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് 95 േപായൻറും ബദ്ധവൈരികളായ ലിവർപൂളിന് 94 പോയൻറുമാണ്. അട്ടിമറിക്കാരായ വോൾവർഹാംപ്റ്റണിനോടാണ് യുർഗൻ ക്ലോപ്പിെൻറ സംഘത്തിന് അവസാന അങ്കത്തിൽ മാറ്റുരക്കേണ്ടത്. തുടർച്ചയായ രണ്ടാം തവണയും മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്മാരാവുമോ അതോ, പതിറ്റാണ്ടു നീണ്ട കിരീട വരൾച്ചക്ക് വിരാമമിടാൻ ലിവർപൂളിന് ഭാഗ്യമുണ്ടാവുമോയെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കാം. 12നാണ് ഇംഗ്ലണ്ടിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ.
ആദ്യ പകുതി സിറ്റിയുടെ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. അഗ്യൂേറാ-സ്റ്റെർലിങ്-ബെർണാഡോ സിൽവ ത്രയം െലസ്റ്റർ ഗോൾമുഖം പലതവണ കീഴടക്കിയെങ്കിലും വലകുലുക്കാൻ ആയതേയില്ല. 45 മിനിറ്റും തന്ത്രം വിജയിക്കാതിരുന്നതോടെ ഗ്വാർഡിയോള കൗമാരതാരം ഫിൽഫോഡനെ തിരിച്ചുവിളിച്ച് ലിറോയ് സാനെയെ കളത്തിലിറക്കി. പക്ഷേ, ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച ലെസ്റ്റർ മികവിനെ തകർക്കാൻ സിറ്റിക്കായില്ല. ഒടുവിൽ ക്യാപ്റ്റൻ വിൻസെൻറ് െകാംപനി തന്നെ രക്ഷക്കെത്തി. 70ാം മിനിറ്റിലായിരുന്നു 25 വാരകൾക്കകലെനിന്ന് കൊംപാനിയുടെ ലോങ് റെയ്ഞ്ചർ ഷോട്ട്. ലെസ്റ്റർ ഗോൾകീപ്പർ കാസ്പർ ഷെമൈക്കൽ ചാടി നോക്കിയെങ്കിലും പന്തിെൻറ വേഗം കാരണം വലതുളഞ്ഞു. കൊംപാനിയുടെ ഇൗ ഗോളിൽ കളി ജയിച്ചതോടെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബെൽജിയം താരത്തിനായി മുദ്രാവാക്യമുയർന്നു. ‘അവർ ക്യാപ്റ്റൻ, അവർ ലീഡർ, അവർ ലെജൻറ്...’
80 വർഷങ്ങൾക്കു ശേഷം, 2012ൽ മാഞ്ചസ്റ്റർ സിറ്റി കിരീടം ചൂടുേമ്പാഴും മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ നിർണായക ഗോളുമായി കൊംപാനിയുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം മറ്റൊരു കിരീടം കൂടി പടിവാതിൽക്കലിൽ എത്തിനിൽക്കെ, ബെൽജിയം താരത്തിെൻറ ഇൗ ഗോൾ മറക്കാത്ത അധ്യായമായി സിറ്റിയുടെ ചരിത്രത്താളുകളിലുണ്ടാവും.
മത്സര ശേഷം പെപ്പ് ഗ്വാർഡിയോളയും ബെൽജിയം താരത്തെ പുകഴ്ത്താൻ മറന്നില്ല. ‘‘ ഇൗ ക്ലബ് ഇന്ന് കാണുന്ന നിലയിലെത്തിയത് ചില മികവുറ്റ താരങ്ങളുടെ പ്രതിഭകൊണ്ടാണ്. വിൻസെൻറ് കൊംപാനി തീർച്ചയായും അതിെലാരാളാണ്. ആത്മസമർപ്പണമുള്ള ഡിഫൻററാണയാൾ, ഒപ്പം ടീമിനെ നയിക്കാൻ കെൽപുള്ള നേതാവും’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.