ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരുടെ മുന്നേറ്റം
text_fieldsലണ്ടൻ: വമ്പന്മാരുടെ കളിയരങ്ങായ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻനിര ടീമുകൾക്ക് വിജ യം. ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി തുടങ്ങിയ ടീ മുകെളല്ലാം ആധികാരിക ജയം കരസ്ഥമാക്കി. ലിവർപൂൾ 5-0ത്തിന് വാറ്റ്ഫോർഡിനെയും ആഴ്സ നൽ 5-1ന് ബോൺമൗത്തിനെയും തകർത്തപ്പോൾ സിറ്റി 1-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും യുനൈറ്റഡ് 3-1ന് ക്രിസ്റ്റൽ പാലസിനെയും തോൽപിച്ചു. കരുത്തരുടെ അങ്കത്തിൽ ചെൽസി 2-0ത്തിന് ടോട്ടൻഹാം ഹോട്സ്പറിനെ കീഴടക്കിയപ്പോൾ സതാംപ്ടൺ 2-0ത്തിന് ഫുൾഹാമിനെ പരാജയപ്പെടുത്തി. 69 പോയൻറുമായി ലിവർപൂളാണ് മുന്നിൽ. 68 പോയൻറുമായി സിറ്റി തൊട്ടുപിറകിലുണ്ട്. തോറ്റെങ്കിലും 60 പോയേൻറാടെ മൂന്നാം സ്ഥാനത്ത് തുടരുന്ന ടോട്ടൻഹാമിന് പിറകിലാണ് ആഴ്സനൽ (56), യുനൈറ്റഡ് (55), ചെൽസി (53) ടീമുകൾ. ചെൽസി ഒരു കളി കുറച്ചേ കളിച്ചിട്ടുള്ളൂ.
ഫൈവ്സ്റ്റാർ ലിവർപൂൾ, ആഴ്സനൽ
സ്വന്തം തട്ടകമായ ആൻഫീൽഡിൽ വാറ്റ്ഫോർഡിനെ മുക്കിക്കളഞ്ഞ പ്രകടനമായിരുന്നു ലിവർപൂളിേൻറത്. സാദിയോ മനെയും (9, 20) വിർജിൽ വാൻഡികും (79, 82) രണ്ടുവട്ടം വീതം സ്കോർ ചെയ്തേപ്പാൾ പരിക്കിലുള്ള റോബർേട്ടാ ഫെർമിന്യോയുടെ അഭാവത്തിൽ അവസരം ലഭിച്ച ഡിവോക് ഒറിഗിയും (66) ലക്ഷ്യംകണ്ടു. ഇടവേളക്കുശേഷം ആദ്യ ഇലവനിൽ തിരിച്ചെത്തിയ മെസ്യൂത് ഒാസിലിലൂടെ (4) ഗോൾവേട്ട തുടങ്ങിയ ആഴ്സനലിനായി ഹെൻറിക് മിഖിതാരിയൻ (27), ലോറൻറ് കോഷീൽനി (47), പിയറി എമെറിക് ഒൗബമയാങ് (59), അലക്സാന്ദ്രെ ലാകസെറ്റെ (78) എന്നിവരും സ്കോർ ചെയ്തു. ലിസ് മൗസത്തിെൻറ (30) വകയായിരുന്നു ബോൺമൗത്തിെൻറ ആശ്വാസ ഗോൾ.
പെനാൽറ്റിയിൽ സിറ്റി; ലുകാകുവിൽ യുനൈറ്റഡ്
കളിയുലടനീളം മേധാവിത്വം നിലനിർത്തിയിട്ടും (76 ശതമാനം പൊസഷൻ, 20 ഷോട്ട്, 7 ടാർജറ്റ് ഷോട്ട്) പതിവിനുവിപരീതമായി ഒാപൺ പ്ലേയിൽനിന്ന് വല കുലുക്കാൻ സാധിക്കാതിരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് 59ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയുടെ പെനാൽറ്റി ഗോളാണ് തുണയായത്. വെസ്റ്റ്ഹാമിെൻറ ലക്ഷ്യത്തിലേക്കുള്ള ഏക ശ്രമത്തിൽ ആൻഡി കരോളിെൻറ ഹെഡർ സിറ്റി ഗോളി എഡേഴ്സൺ രക്ഷപ്പെടുത്തുകയും ചെയ്തു. നിരവധി താരങ്ങൾ പരിക്കിെൻറ പിടിയിലായതിനെ തുടർന്ന് ഡിഫൻഡർ ഡീഗോ ഡാലറ്റിെന മുന്നേറ്റനിരയിൽ ഉപയോഗിക്കാൻ നിർബന്ധിതരായ യുനൈറ്റഡ് കളത്തിൽ പക്ഷേ പിറകോട്ട് പോയില്ല. റൊമേലു ലുകാകുവിെൻറ (33, 52) ഇരട്ട ഗോളുകളും ആഷ്ലി യങ്ങിെൻറ ഗോളും (83) തുണക്കെത്തിയപ്പോൾ ഒലെ ഗുണാർ സോൾഷറിെൻറ ടീം കുതിപ്പ് തുടർന്നു. ജോയൽ വാർഡിെൻറ (66) വകയായിരുന്നു പാലസിെൻറ ഗോൾ.
സാറിക്ക് ലൈഫ്ലൈൻ
തുടർ തോൽവികളുമായി കോച്ച് മൗറീസിയോ സാറിക്ക് മേൽ ഏറിയ സമ്മർദം കുറക്കുന്നതായി ടോട്ടൻഹാമിനെതിരെ ചെൽസിയുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം പെഡ്രോ (50) ടീമിനെ മുന്നിലെത്തിച്ചപ്പോൾ 84ാം മിനിറ്റിൽ അപകടകരമായ രീതിയിൽ ഗോളി ഹ്യൂഗോ ലോറിസിന് കീറൺ ട്രിപ്പിയർ നൽകിയ മൈനസ് പാസ് സ്വന്തം വലയിൽ കയറി. ഫുൾഹാമിനെതിരെ ഒാറിയോൾ റോമിയു (23), ജെയിംസ് വാർഡ്പ്രൗസ് (40) എന്നിവരാണ് സതാംപ്ടണിെൻറ ഗോളുകൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.