സലാഹ്, മനെ തുടങ്ങി; ലിവർപൂളിന് വിജയത്തുടക്കം
text_fieldsലണ്ടൻ: കഴിഞ്ഞ സീസണിൽ അവസാനിപ്പിച്ചിടത്തുനിന്ന് മുഹമ്മദ് സലാഹും സാദിയോ മനെയും തുടങ്ങി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതുസീസണിൽ ആൻഫീൽഡിലെ ആരാധകരെ സാക്ഷിയാക്കി ലിവർപൂളിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ വെസ്റ്റ്ഹാം യുനൈറ്റഡിനെതിരെ 4-0ത്തിന് ജയിച്ചാണ് ലീഗ് പോരാട്ടത്തിന് ലിവർപൂൾ ഗംഭീര തുടക്കം കുറിച്ചത്. മുഹമ്മദ് സലാഹ്, സാദിയോ മനെ, ഡാനിയൽ സ്റ്ററിഡ്ജ് എന്നിവരാണ് ലിവർപൂളിെൻറ സ്കോറർമാർ.
പുതിയ സീസണിൽ ബ്രസീലിയൻ ഗോളി അലിസൺ ടീമിലെത്തിയത് മാത്രമാണ് ലിവർപൂൾ നിരയിൽ മാറ്റമെന്ന് പറയാനുണ്ടായിരുന്നത്. എം-എസ്-എഫ് സഖ്യത്തെ മുന്നിൽ നിർത്തി 4-3-3 എന്ന ക്ലോപ്പിെൻറ സ്ഥിരം ശൈലിയിൽ പന്തുതട്ടിയ ലിവർപൂൾ വെസ്റ്റ്ഹാമിനെതിരെ സമ്പൂർണ ആധിപത്യം പുലർത്തി. അതിവേഗ നീക്കങ്ങൾ ആദ്യം ലക്ഷ്യം കാണുന്നത് 19ാം മിനിറ്റിൽ. ആന്ദ്രൂ റോബേട്ട്സണിെൻറ അളന്നു മുറിച്ച പാസിൽ മിന്നുംതാരം മുഹമ്മദ് സലാഹാണ് ഗോളാക്കുന്നത്.
ആദ്യ പകുതി തീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കെയാണ് രണ്ടാം ഗോൾ. പുറത്തേക്കു നീങ്ങിയ പന്ത് ഒാടിപ്പിടിച്ചെടുത്ത് ജെയിംസ് മിൽനർ ക്രോസ് നൽകുേമ്പാൾ, മാർക്ക് െചയ്യപ്പെടാതിരുന്ന മനെയുടെ കാലിലേക്കാണ് പന്ത് വന്നത്. പിഴക്കാതെ മനെയുടെ ഷോട്ട്. 53ാം മിനിറ്റിൽ മനെ തെൻറ രണ്ടാം ഗോളും നേടി. ഒടുവിൽ മുഹമ്മദ് സലാഹിന് പകരക്കാരനായെത്തിയ ഡാനിയൽ സ്റ്ററിഡ്ജും (88) ഗോൾ നേടിയതോടെ ലിവർപൂളിന് ഗംഭീര വിജയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.