ഇംഗ്ലീഷ് പ്രീമിയർ; ഒന്നാം നമ്പർ ലിവർപൂൾ
text_fieldsലണ്ടൻ: ഹഡേഴ്സ്ഫീൽഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ഇംഗ് ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സൂപ്പർതാരങ്ങളായ മുഹമ്മദ് സ ലാഹും സാദിയോ മാനെയും ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിെൻറ 15ാം സെക്കൻഡിൽ വലകുലു ക്കി റെക്കോഡ് സ്വന്തമാക്കിയ നബി കീറ്റയും താരമായി. ഇതോടെ രണ്ടു മത്സരങ്ങൾ മാത്രം ശ േഷിക്കേ കിരീടപ്പോരാട്ടം ഫോേട്ടാ ഫിനിഷിലേക്ക് നീങ്ങി.
36 മത്സരങ്ങളിൽനിന്ന് 91 പോയൻറുമായി ലിവർപൂൾ ഒന്നാമതും ഒരു മത്സരം കുറച്ച് കളിച്ച മാഞ്ചസ്റ്റർ സിറ്റി 89 പോയൻറുമായി രണ്ടാം സ്ഥാനത്തുമാണ്. മാഞ്ചസ്റ്റർ ഡർബിയിൽ വിജയിച്ച് ആത്മവിശ്വാസം നേടിയ സിറ്റിക്ക് മേൽ സമ്മർദമേറ്റുന്നതാണ് ചെമ്പടയുടെ തകർപ്പൻ ജയം. ആൻഫീൽഡിൽ നടന്ന മത്സരത്തിെൻറ സമസ്ത മേഖലകളിലും ലിവർപൂൾ ആധിപത്യം പുലർത്തി. പന്തടക്കത്തിലും മുന്നേറ്റത്തിലും തുടക്കം മുതൽ ഒടുക്കംവരെ ലിവർപൂളിനു തന്നെയായിരുന്നു മുൻതൂക്കം.
ആദ്യ മിനിറ്റിൽ തന്നെ ഗോൾ നേടിയ കീറ്റ പ്രീമിയർ ലീഗിൽ ലിവർപൂളിനുവേണ്ടി ഏറ്റവും വേഗത്തിൽ ഗോൾ നേടിയ താരമെന്ന റെക്കോഡാണ് സ്വന്തം പേരിലാക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിനുമുമ്പ് 23ാം മിനിറ്റിൽ തകർപ്പൻ ഹെഡറിലൂടെ മാനെയും 45ാം മിനിറ്റിൽ സലാഹും റെഡ്സിന് 3-0ത്തിെൻറ ലീഡ് നൽകി. 66ാം മിനിറ്റിൽ ജോർഡൻ എഡേഴ്സെൻറ അസിസ്റ്റിൽ മാനെ ഹെഡറിലൂടെ തന്നെ തെൻറ രണ്ടാമത്തെയും ടീമിെൻറ നാലാമത്തെയും ഗോൾ നേടി. 83ാം മിനിറ്റിൽ ആൻഡ്രു റോബേർട്സെൻറ പാസിൽ സലാഹ് ഗോൾവല ചലിപ്പിച്ച് പട്ടിക പൂർത്തിയാക്കി.
നിലവിലെ ഫോമിൽ 29 വർഷമായി കിട്ടാക്കനിയായ പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലെത്തിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് യൂർഗൻ ക്ലോപ്പും പിള്ളേരും. ഞായറാഴ്ച ബേൺലിയെ നേരിടുന്ന സിറ്റിക്ക് സമനിലയോ തോൽവിയോ പിണഞ്ഞാൽ ടീമിൻറ കിരീടപ്രതീക്ഷകൾക്ക് അവസാനമായേക്കും.
21 പ്രീമിയർ ലീഗ് ഗോളുകളുമായി സലാഹ് തന്നെയാണ് ഇക്കുറിയും ഗോൾവേട്ടക്കാരിൽ ഒന്നാമൻ. 20 ഗോളുമായി മാെനയാണ് രണ്ടാമത്. ആഴ്സനലിെൻറ പിയറി ഒബുമെയാങ്ങും സിറ്റിയുടെ െസർജിയോ അഗ്യൂറോയും 19 ഗോളുമായി മൂന്നാം സ്ഥാനത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.