Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാഞ്ചസ്​റ്റർ...

മാഞ്ചസ്​റ്റർ യുനൈറ്റഡ്​ 1 - ലിവർപൂൾ 1; ഇംഗ്ലീഷ്​ ക്ലാസികോ സമനിലയിൽ

text_fields
bookmark_border
മാഞ്ചസ്​റ്റർ യുനൈറ്റഡ്​ 1 - ലിവർപൂൾ 1; ഇംഗ്ലീഷ്​ ക്ലാസികോ സമനിലയിൽ
cancel
camera_alt???????? ????? ???????????? ?????????? - ??????? ?????????? ???????
മാഞ്ചസ്​റ്റർ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ ലിവർപൂളി​​െൻറ വിജയത്തുടർച്ചക്ക്​ തടയിട്ട്​ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ . ഓൾഡ്​ ട്രാഫോഡിൽ നടന്ന നേർത്ത്-​വെസ്​റ്റ്​ ഡെർബിയിൽ യുനൈറ്റഡ്​ യൂറോപ്യൻ ചാമ്പ്യന്മാരെ 1-1ന്​ സമനിലയിൽ തളച്ചു. 36ാം മിനിറ്റിൽ ഡാനിയൽ ജെയിംസി​​െൻറ അസിസ്​റ്റിൽ യുവതാരം മാർകസ്​ റാഷ്​ഫോഡ്​ യുനൈറ്റഡിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിൽ സാദിയോ മാനെ തിരിച്ചടിച്ചെങ്കിലും വാർ പരിശോധനയിൽ ഹാൻഡാണെന്ന്​ തെളിഞ്ഞതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.

ആദ്യ പകുതി അവസാനിക്കു​േമ്പാൾ യുനൈറ്റഡ്​ 1-0ത്തിന്​ മുന്നിൽ. രണ്ടാം പകുതിയിൽ ശരിക്കും ഉണർന്നുകളിച്ച ലിവർപൂളിന്​ 85ാം മിനിറ്റിൽ ആഡം ലല്ലാന സമനില സമ്മാനിച്ചു. പരിക്കേറ്റ സൂപ്പർ താരം മുഹമ്മദ്​ സലാഹില്ലാതെയാണ്​ ലിവർപൂൾ കളത്തിലിറങ്ങിയത്​. ഒമ്പത്​ മത്സരങ്ങളിൽനിന്ന്​ 25 പോയൻറുമായി ലിവർപൂൾതന്നെയാണ്​ ഒന്നാമത്​. രണ്ടാം സ്​ഥാനക്കാരായ മാഞ്ചസ്​റ്റർ സിറ്റിക്ക്​ 19 പോയൻറാണുള്ളത്​. 10 പോയൻറുമായി യുനൈറ്റഡ്​ 13ാം സ്​ഥാനത്താണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epl
News Summary - EPL
Next Story