Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ന​സ്  എ​ട​ത്തൊ​ടി​ക ...

അ​ന​സ്  എ​ട​ത്തൊ​ടി​ക  ബ്ലാ​സ്​​റ്റേ​ഴ്‌​സി​ലേ​ക്ക്​​?

text_fields
bookmark_border
Anas-edothidaka
cancel

കൊ​ച്ചി: ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​നി​ര താ​രം അ​ന​സ്​ എ​ട​ത്തൊ​ടി​ക​യെ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ലെ​ത്തി​ക്കാ​ൻ ച​ർ​ച്ച​ക​ൾ സ​ജീ​വം. അ​ടു​ത്ത സീ​സ​ൺ ​െഎ.​എ​സ്.​എ​ല്ലി​ലേ​ക്ക്​ താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​നാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറും അ​ന​സും ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ക​രാ​റി​ൽ ഇ​തു​വ​രെ ഒ​പ്പി​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​ക്കാ​യി ക​ളി​ച്ച താ​ര​ത്തെ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക്​ ടീ​മി​ലെ​ടു​ക്കാ​നാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്സ്​ നീ​ക്കം. സൂ​പ്പ​ർ ക​പ്പി​ന്​ ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

സി.​കെ. വീ​നി​ത്, റി​നോ ആ​േ​ൻ​റാ എ​ന്നി​വ​ർ ടീം ​വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ മ​ല​യാ​ളി​താ​ര​ങ്ങ​ളെ കൂ​ടെ​ക്കൂ​ട്ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് അ​ന​സി​നാ​യി നീ​ക്കം സ​ജീ​വ​മാ​ക്കി​യ​ത്. മും​ബൈ സി​റ്റി താ​രം എം.​പി. സ​ക്കീ​ര്‍, നോ​ര്‍ത്ത് ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​െൻറ അ​ബ്​​ദു​ല്‍ ഹ​ക്കു എ​ന്നി​വ​രു​മാ​യി നേ​ര​ത്തെ ക​രാ​ര്‍ ഒ​പ്പി​ട്ടി​രു​ന്നു.

ഡ​ല്‍ഹി ഡൈ​നാ​മോ​സ് താ​ര​മാ​യി​രു​ന്ന അ​ന​സി​നെ ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 1.10 കോ​ടി രൂ​പ​ക്ക് ഡ്രാ​ഫ്റ്റി​ലൂ​ടെ​യാ​ണ് ഐ.​എ​സ്.​എ​ല്ലി​ലെ തു​ട​ക്ക​ക്കാ​രാ​യ ജാം​ഷ​ഡ്പു​ർ സ്വ​ന്ത​മാ​ക്കി​യ​ത്. പ​രി​ക്കു​മൂ​ലം എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് അ​ന​സി​ന് പ​ന്തു ത​ട്ടാ​നാ​യ​ത്. 2007ല്‍ ​മും​ബൈ എ​ഫ്‌.​സി​യി​ലൂ​ടെ സീ​നി​യ​ര്‍ ക​രി​യ​ര്‍ തു​ട​ങ്ങി​യ അ​ന​സ് 2011 മു​ത​ല്‍ 2015 വ​രെ പു​ണെ എ​ഫ്‌.​സി​യു​ടെ താ​ര​മാ​യി​രു​ന്നു. ദേ​ശീ​യ ടീ​മി​നാ​യി ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsJamshedpur FC
News Summary - erala Blasters set to sign Anas Edathodika-Sports news
Next Story