സക്കീറിെൻറ വിലക്കിൽ ഇളവ്
text_fieldsമുംബൈ: കേരള ബ്ലാസ്റ്റേഴ്സിെൻറ മലയാളി താരം എം.പി. സക്കീറിെൻറ വിലക്കിൽ ഇളവ്. െഎ.എസ ്.എൽ മത്സരത്തിനിടയിലെ സ്വഭാവദൂഷ്യത്തിന് ആറുമാസം ഏർപ്പെടുത്തിയ വിലക്ക് ആറു മത്സരങ്ങളിലായി കുറക്കാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. ഡിസംബർ 16ന് മുംബൈ സിറ്റിക്കെതിരായ മത്സരത്തിനിടെ റഫറിയുടെ മുഖത്തേക്ക് പന്തെറിഞ്ഞതാണ് ശിക്ഷാനടപടി ക്ഷണിച്ചുവരുത്തിയത്.
ഇടവേളക്കു ശേഷമുള്ള മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമായി. അതിനുശേഷം ഇതുവരെയായി ആറു കളിയിൽ പുറത്തിരുന്ന സക്കീറിന് ശിക്ഷയിൽ ഇളവുലഭിച്ചതോടെ സൂപ്പർ കപ്പിൽ കളിക്കാനുള്ള വഴിതെളിഞ്ഞു. െഎ.എസ്.എൽ പോയൻറ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പിൽ യോഗ്യത റൗണ്ടിലാണ് സ്ഥാനം. ടൂർണമെൻറിന് മാർച്ച് 15ന് ഭുവനേശ്വറിൽ കിേക്കാഫ് കുറിക്കും.
ഗോകുലം താരം കാസ്ട്രോക്ക്
ഒരുവർഷം വിലക്ക്
മുംബൈ: ഗോകുലം കേരളയുടെ ബ്രസീൽ താരം ഗ്വിയേർമോ കാസ്േട്രാക്ക് ഒരുവർഷം വിലക്ക്. ഷില്ലോങ് ലജോങ്ങിനെതിരായ മത്സരത്തിനിടെ റഫറിയോട് ഏറ്റുമുട്ടിയതിനാണ് ഒരുവർഷം വിലക്കും രണ്ടുലക്ഷം രൂപ പിഴയും എ.െഎ.എഫ്.എഫ് അച്ചടക്ക സമിതി വിധിച്ചത്. കളിയുടെ 81ാം മിനിറ്റിൽ ചുവപ്പുകാർഡ് കാണിച്ചതിനു പിന്നാലെയാണ് കാസ്ട്രോ റഫറിക്കെതിരെ തിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.