ഇന്ത്യയുടെ പരിശീലകനാവാൻ താൽപര്യമറിയിച്ച് മുൻ ഇംഗ്ലീഷ് സൂപ്പർ കോച്ച് എറിക്സൺ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ പരിശീലകനാവാൻ താൽപര്യമറിയിച്ച് മുൻ ഇംഗ്ലീഷ് സൂപ്പർ കോച്ച് സ്വെൻഗൊ രാൻ എറിക്സൺ. ഏഷ്യൻ കപ്പ് ഫുട്ബാളിനു പിന്നാലെ പരിശീലകസ്ഥാനമൊഴിഞ്ഞ സ്റ്റീഫൻ കോൺസ്റ്റൈൻറന് പിൻഗാമി യെ തേടുന്നതിനിടെയാണ് ലോക ഫുട്ബാളിലെ മുൻനിര പരിശീലകരിൽ ഒരാൾ ഇന്ത്യയെ കളിപഠിപ്പിക്കാൻ ഇഷ്ടം പ്രകടിപ്പിച ്ചത്. പുതിയ കോച്ചിനെ തേടുന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ മുമ്പാകെ എറിക്സണിെൻറ ഏജൻറ് അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്.
കോൺസ്റ്റൈൻറെൻറ പകരക്കാരനെ തിരക്കുപിടിച്ച് നിയമിക്കേെണ്ടന്നാണ് എ.െഎ.എഫ്.എഫിെൻറ തീരുമാനം. മുൻ ഇന്ത്യൻ താരങ്ങളും വിദേശ കോച്ചുമാരും ഉൾപ്പെടെ നിരവധി പേരുടെ അപേക്ഷകൾ ഇതിനകം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ആസ്ഥാനത്ത് ലഭിച്ചുകഴിഞ്ഞു. അപേക്ഷകരിൽനിന്ന് ഇന്ത്യൻ ഫുട്ബാളിന് മികച്ച സംഭാവന നൽകാൻ കഴിയുന്നവരെ പരിഗണിക്കാനാണ് ഫെഡറേഷൻ താൽപര്യം.
ഏഷ്യൻ കപ്പിൽ ഫിലിപ്പീൻസിെൻറ പരിശീലകനായിരുന്നു എറിക്സൺ. ടൂർണമെൻറിൽ ഒരു ജയംപോലുമില്ലാതെ ടീം മടങ്ങിയതിനു പിന്നാലെയാണ് സ്വീഡിഷുകാരൻ രാജിവെച്ചത്. 1977 മുതൽ പരിശീലക വേഷത്തിലുള്ള എറിക്സൺ എ.എസ് റോമ (1984-87), ബെൻഫിക (1989-92), ഇംഗ്ലണ്ട് (2001-06), മാഞ്ചസ്റ്റർ സിറ്റി (2007-08), മെക്സികോ (2008-09), ലെസ്റ്റർ സിറ്റി (2010-11) ടീമുകളുടെ പരിശീലകനായിരുന്നു.
എറിക്സൺ നേരിട്ട് ഫെഡറേഷനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹത്തിെൻറ ഏജൻറ് വഴി താൽപര്യം അറിയിച്ചതായും എ.െഎ.എഫ്.എഫ് പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മധ്യത്തോടെ പുതിയ കോച്ചിെൻറ കാര്യത്തിൽ തീരുമാനമെടുക്കാനാണ് നീക്കം. സൂപ്പർ ലീഗിലൂടെ ഇന്ത്യൻ ഫുട്ബാളിനെ പരിചയപ്പെട്ട വിദേശികളും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.