യൂറോ 2020: മരണ ഗ്രൂപ്പിൽ ജർമനി, ഫ്രാൻസ്, പോർചുഗൽ
text_fieldsലണ്ടൻ: ജൂണിൽ 12 രാജ്യങ്ങൾ വേദിയാകുന്ന യൂറോ 2020 പോരാട്ടങ്ങൾക്ക് നറുക്കെടുപ്പ് പൂർത ്തിയായി. നിലവിലെ ലോക ചാമ്പ്യനായ ഫ്രാൻസ്, യൂറോ ജേതാക്കളായ പോർചുഗൽ, മുൻ ചാമ്പ്യനായ ജർമനി എന്നിവരുൾപ്പെടുന്ന മരണ ഗ്രൂപ്പാണ് എഫ്. ലോകകപ്പ് സെമിയിൽ മുഖാമുഖം നിന്ന ഇംഗ്ലണ്ടും െക്രായേഷ്യയും ഗ്രൂപ് ഡിയിൽ ഒന്നിക്കുന്നുണ്ട്.
ചെക് റിപ്പബ്ലിക്കാണ് അതേ ഗ്രൂപ്പിലെ മറ്റൊരു ടീം. മറ്റു ടീമുകൾക്ക് പൊതുവെ ആശ്വാസകരമാണ് നറുക്കെടുപ്പ്. ഇറ്റലിക്ക് സ്വിറ്റ്സർലൻഡ്, തുർക്കി, വെയിൽസ് എന്നിവയാണ് എതിരാളികളെങ്കിൽ, ബെൽജിയത്തിന് റഷ്യ, ഡെൻമാർക്, ഫിൻലൻഡ് എന്നിവയുമായി കളിക്കണം.
യോഗ്യത മത്സരങ്ങളിലെ പ്രകടനമാണ് പ്രധാനമായും ടീമുകളുടെ സീഡിങ്ങിന് പരിഗണിച്ചത്. ഇതാണ് ലോക ചാമ്പ്യൻമാരും യൂറോ ജേതാക്കളും ഒരേ ഗ്രൂപ്പിലാവാനിടയാക്കിയത്. ജർമനിക്ക് കടുത്ത കടമ്പ കടന്നാലേ ഇത്തവണ രണ്ടാം റൗണ്ടിലെത്താനാകൂ. യോഗ്യത മത്സരങ്ങൾ ഇനിയും ബാക്കിയുള്ളതിനാൽ േപ്ലഓഫ് ജേതാക്കളെ തീരുമാനമായാലേ അന്തിമ പട്ടികയാകൂ.
വ്യത്യസ്ത രാജ്യങ്ങളിലെ നഗരങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. മരണ ഗ്രൂപ്പിെൻറ മത്സരം മ്യൂണിക്, ബുഡാപെസ്റ്റ് നഗരങ്ങളിലാണ്.
ഗ്രൂപ് എ: ഇറ്റലി, സ്വിറ്റ്സർലൻഡ്, തുർക്കി, വെയ്ൽസ്
ഗ്രൂപ് ബി: ബെൽജിയം, റഷ്യ, ഡെന്മാർക്, ഫിൻലൻഡ്
ഗ്രൂപ് സി: യുെക്രയ്ൻ, നെതർലൻഡ്സ്, ഓസ്ട്രിയ, നാലാം ടീമിെൻറ യോഗ്യത ഘട്ടം പൂർത്തിയായിട്ടില്ല
ഗ്രൂപ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, നാലാം ടീമിെൻറ യോഗ്യത ഘട്ടം പൂർത്തിയായിട്ടില്ല
ഗ്രൂപ് ഇ: സ്പെയിൻ, പോളണ്ട്, സ്വീഡൻ, നാലാം ടീമിെൻറ യോഗ്യത ഘട്ടം പൂർത്തിയായിട്ടില്ല
ഗ്രൂപ് എഫ്: ജർമനി, ഫ്രാൻസ്, പോർചുഗൽ, നാലാം ടീമിെൻറ യോഗ്യതഘട്ടം പൂർത്തിയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.