യൂറോപ ലീഗ് ഫൈനൽ ഇന്ന്; ചെൽസി x ആഴ്സനൽ
text_fieldsബകു (അസർബൈജാൻ): ലണ്ടൻ നഗരത്തോടു ചേർന്ന് 12 കിലോമീറ്റർ ദൂരവ്യത്യാസത്തിലാണ് ചെ ൽസി, ആഴ്സനൽ ഫുട്ബാൾ ക്ലബുകൾ. യൂറോപ്യൻ ഫുട്ബാളിലെ സൂപ്പർകിരീടങ്ങളിലൊന്നായ യൂറോപ ചാമ്പ്യൻപട്ടത്തിനായി ഇരുവരും ഇന്ന് പോരടിക്കുന്നത് 3970 കിലോമീറ്റർ അകലെയ ുള്ള അസർബൈജാനിലെ ബകു ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ.
യൂറോപ്യൻ വൻകരയുെട രണ് ടറ്റങ്ങൾക്കിടയിലെ ആകാശയാത്രക്ക് ആറു മണിക്കൂർ സമയമെടുക്കും. റോഡ് വഴിയാണെങ്കിൽ രണ്ടര ദിവസത്തിലേറെ നീണ്ട മാരത്തൺ യാത്ര. എന്നാൽ, ദൂരവും ദുരിതവുമൊന്നും ഇംഗ്ലീഷ് ടീമുകളുടെ ആരാധകക്കൂട്ടങ്ങളെ ഏശുന്നില്ല. യൂറോപ്യൻ കിരീടത്തിനായി ആഴ്സനലും ചെൽസിയും പോരടിക്കുേമ്പാൾ ഗാലറിയിൽ ആവേശം നിറക്കാൻ ഇരു ടീമുകളുടെയും ആരാധകപ്പട കാതങ്ങൾ താണ്ടി അസർബൈജാനിലെ നഗരത്തിലെത്തി.
ആഴ്സനലിന് രണ്ടുണ്ട് കാര്യം
ചാമ്പ്യൻസ് ലീഗും യൂറോപ ലീഗുമായി ഫൈനൽ പോരാട്ടങ്ങൾ ഒാൾഇംഗ്ലീഷ് മത്സരമായി മാറിയതിെൻറ ആഹ്ലാദത്തിലാണ് ആരാധകരും. ഉനയ് എംറിയുടെ ആഴ്സനലിന് രണ്ടു ലക്ഷ്യമുണ്ട്. ഒന്ന്, കിരീടദാരിദ്ര്യത്തിന് അന്ത്യംകുറിക്കുക. ആഴ്സനലിെൻറ ഏക യൂറോപ്യൻ കപ്പ് ജയമായ1994ലെ യുവേഫ കപ്പ് കിരീടനേട്ടത്തിന് കാൽനൂറ്റാണ്ട് പൂർത്തിയായ സാഹചര്യത്തിൽ മറ്റൊരു യൂറോപ്യൻ കിരീടമെന്ന മോഹം.
രണ്ടാം ലക്ഷ്യം ചാമ്പ്യൻസ് ലീഗ് യോഗ്യത. നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചമതായ ടീമിന് യൂറോപ ലീഗ് കപ്പാണ് ഇപ്പോഴത്തെ എളുപ്പവഴി. ഒപ്പം, 2017ലെ എഫ്.എ കപ്പ് ജയത്തിനുശേഷം എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ഒരു കിരീടവിജയവും. അതേസമയം, രണ്ടാം യൂറോപ ലീഗ് ജയമാണ് ചെൽസിയുടെ ലക്ഷ്യം.
2013ലെ ചാമ്പ്യന്മാരാണ് അവർ. സീസണിൽ ഗോൾവഴങ്ങാൻ ഒരു മടിയും കാണിക്കാതൊയാണ് ആഴ്സനൽ കളിച്ചുതീർത്തത്. സ്വന്തം വല കുലുങ്ങിയത് 51 തവണ. അടിക്കാനും മടിച്ചിട്ടില്ല. 73 ഗോളുമായി കണക്കിൽ രണ്ടാമത്. പിയറി എംറിക് ഒബുമെയാങ്ങും അലക്സാൻഡ്രെ ലാകസറ്റയുമാണ് ആഴ്സനലിെൻറ പ്രതീക്ഷകൾ. സീസണിൽ ഇരുവരും നേടിയത് 50 ഗോളുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.