ഇംഗ്ലണ്ടിനും ഫ്രാൻസിനും തകർപ്പൻ ജയം; പോര്‍ച്ചുഗലിന് സമനിലപ്പൂട്ട്
text_fieldsപാരിസ്: യൂറോ കപ്പ് യോഗ്യതമത്സരത്തിൽ ഇംഗ്ലണ്ടും ലോക ചാമ്പ്യന്മാരായ ഫ്രാൻസും കുതിപ്പ് തുടങ്ങി. സ്റ്റർല ിങ്ങിെൻറ ഹാട്രിക് മികവിൽ ഗ്രൂപ് ‘എ’യിൽ ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിനെ 5-0ത്തിന് തോൽപിച്ചപ്പോൾ ഫ്ര ഞ്ച് പട ഗ്രൂപ് എച്ചിൽ മൾഡോവയെ 4-1ന് തോൽപിച്ചു.
നീണ്ടകാലത്തെ ഗോൾവരൾച്ചക്ക് വിരാമമിടുന്നതായിരുന്നു സ്റ്റർലിങ്ങിെൻറ ഹാട്രിക് പ്രകടനം. ഇംഗ്ലണ്ടിനായി 45 മത്സരങ്ങളിൽ ബൂട്ടണിഞ്ഞെങ്കിലും മാഞ്ചസ്റ്റർ സിറ്റി സൂപ്പർ സ്റ്റാറിന് ദേശീയ ടീമിന് കാര്യമായൊന്നും സംഭാവന നൽകാനായിരുന്നില്ല. 24ാം മിനിറ്റിൽ ബൊറൂസിയയുടെ ‘വണ്ടർ കിഡ്’ ജേഡൻ സാഞ്ചോ ഒരുക്കിക്കൊടുത്ത അവസരത്തിലാണ് സ്റ്റർലിങ് അക്കൗണ്ട് തുറക്കുന്നത്.
18കാരനായ സാഞ്ചോ ഇംഗ്ലീഷ് ജഴ്സിയിൽ ആദ്യമായി 90 മിനിറ്റും കളിച്ച മത്സരം കൂടിയായിരുന്നു ഇത്. പിന്നാലെ, ആദ്യ പകുതിക്ക് തൊട്ടുമുമ്പ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ ഹാരി കെയ്ൻ (45) ലീഡ് ഉയർത്തി. രണ്ടാം പകുതി 62, 68 മിനിറ്റുകളിൽ ഗോൾ നേടി സ്റ്റർലിങ് ഹാട്രിക് തികച്ചു. ഒടുവിൽ ലഭിച്ച സെൽഫ് േഗാളും (തോമസ് കലാസ്-84) ചേർന്നതോടെ ഇംഗ്ലണ്ടിന് രാജകീയ ജയം.
യൂറോപ്യൻ ക്ലബുകളിലെ ഗ്ലാമർ താരങ്ങൾ ചേർന്നാണ് ലോക ചാമ്പ്യന്മാർ മൾഡോവയെ 4-1ന് തകർത്തത്. 24ാം മിനിറ്റിൽ അേൻറായിൻ ഗ്രീസ്മാൻ സ്േകാറിങ്ങിന് തുടക്കമിട്ടു. പിന്നാലെ റാഫേൽ വറാനെ (27), ഒലിവർ ജിറൂഡ് (36), കെയ്ലിയൻ എംബാപെ (87) എന്നിവരും ഗോൾ നേടി. പകരക്കാരനായിറങ്ങിയ വ്ലാദിമർ അംബ്രോസാണ് (89) എതിരാളികളുടെ ആശ്വാസ ഗോൾ നേടിയത്. അേതസമയം, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയിട്ടും േപാർചുഗൽ യുക്രെയ്നോട് ഗോൾരഹിത സമനിലയിൽ കുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.