എഫ്.എ കപ്പ്: മാഞ്ചസ്റ്റർ യുനൈറ്റഡ് സെമിയിൽ
text_fields
ലണ്ടൻ: നോർവിച് സിറ്റിയെ 2-1ന് കീഴടക്കി മാഞ്ചസ്റ്റർ യുനൈറ്റഡ് എഫ്.എ കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ നായകൻ ഹാരി മൈഗ്വറാണ് യുനൈറ്റഡിന് ജയമൊരുക്കിയത്.
യുനൈറ്റഡിെൻറ 30ാം എഫ്.എ കപ്പ് സെമിഫൈനൽ പ്രവേശനമാണിത്. ടൂർണമെൻറ് ചരിത്രത്തിൽ മറ്റൊരു ടീമും ഇത്രയും തവണ അവസാന നാലിലെത്തിയിട്ടില്ല.
118ാം മിനിറ്റിൽ പിറന്ന വിജയഗോളിന് ആൻറണി മാർഷ്യലാണ് ചരടു വലിച്ചത്. നോർവിചിൽ നടന്ന മത്സരത്തിെൻറ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 51ാം മിനിറ്റിൽ ഒഡിയോൻ ഇഗാലുവിലൂടെ യുനൈറ്റഡ് മുന്നിലെത്തി.
എന്നാൽ 75ാം മിനിറ്റിൽ ടോഡ് കാൻറ്വെല്ലിെൻറ ഗോളിലൂടെ നോർവിച് സമനില പിടിച്ചു. 89ാം മിനിറ്റിൽ ഇഗാലുവിനെ മാരക ഫൗളിന് വിധേയനാക്കിയതിന് നോർവിച് ഡിഫൻഡർ ടിം ക്ലോസെയെ റഫറി പുറത്താക്കി. 10 പേരായി ചുരുങ്ങിയതോടെ നോർവിച് തളർന്നു.
👨✈️ Your captain for the journey to Wembley ©️#MUFC #FACup pic.twitter.com/JCwPlDIDXW
— Manchester United (@ManUtd) June 27, 2020
അധിക സമയത്ത് പ്രതാപം കാണിച്ച യുനൈറ്റഡ് ഇംഗ്ലീഷ് ഡിഫൻഡർ മൈഗ്വറിെൻറ ഗോളിലൂടെ ജയം പിടിച്ചെടുത്തു. ഒലോ ഗുണാർ സോൾഷ്യറും സംഘവും തുടർച്ചയായ 14 മത്സരമാണ് പരാജയമറിയാതെ പൂർത്തിയാക്കുന്നത്.
2016ലാണ് ചുവന്ന ചെകുത്താൻമാർ അവസാനമായി എഫ്.എ കപ്പ് കിരീടമുയർത്തിയത്. മൂന്ന് വർഷത്തിനിടെ രണ്ടാം തവണയാണ് ടീം ഫൈനൽ ലക്ഷ്യം വെക്കുന്നത്. 1992ന് ശേഷം ആദ്യമായാണ് നോർവിച് ടൂർണമെൻറിെൻറ ക്വാർട്ടർ കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.